Month: May 2023
-
Kerala
ചരിത്രത്തിലെ തീവണ്ടിയോട്ടത്തിന് 121 വയസ്സ്
121കൊല്ലത്തെ പഴക്കമുണ്ട് ‘കൊല്ലം ജംഗ്ഷൻ’ റെയിൽവേ സ്റ്റേഷന്.കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് ഇത്. തിരുവനന്തപുരം-എറണാകുളം പാതയിൽ വരുന്ന കൊല്ലം സ്റ്റേഷനിൽ ആദ്യത്തെ തീവണ്ടി ഓടിയത് 1902 ലാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ചരക്കുവണ്ടിയാണ് അന്നോടിയത്. ആ സമയത്തു തന്നെ സ്റ്റേഷനും കെട്ടിവും നിർമ്മിച്ചിരുന്നുവെങ്കിലും ഇവിടെ നിന്നുള്ള ആദ്യത്തെ യാത്രാ തീവണ്ടി ഓടിയത് പിന്നെയും രണ്ട് വർഷങ്ങൾ കഴിഞ്ഞ് 1904 ജൂൺ ഒന്നിന് ആയിരുന്നു.പിന്നീട് അഞ്ച് മാസങ്ങൾക്കു ശേഷം 1904 നവംബർ 26ന് കൊല്ലം – ചെങ്കോട്ട റെയിൽപാത ഉദ്ഘാടനം ചെയ്തു.എന്നാൽ കനത്തമഴയിൽ ചെങ്കോട്ട പാതയിലെ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതു കാരണം ആദ്യ യാത്ര പുനലൂരിൽ അവസാനിപ്പിച്ചു. തൂത്തുക്കുടിയില്‍ നിന്നായിരുന്നു ഇവിടേക്ക് ട്രെയിനെത്തിച്ചത്. തൂത്തുക്കുടിയിൽ നിന്ന് വലിയ കപ്പലിൽ (പത്തേമാരിയില്‍) വിവിധ ഭാഗങ്ങളായി ട്രെയിൻ കൊച്ചുപിലാമൂട് തുറമുഖത്ത് കൊണ്ടുവന്നു. ഇവിടുന്ന് കാളവണ്ടിയിലും മറ്റുമായി ട്രെയിനിന്റെ ഓരോ ഭാഗങ്ങളും കൊണ്ടുവന്ന് കൂട്ടിച്ചേർക്കുകയായിരുന്നു.കൗതുകത്തേക്കാൾ ഭയമായിരുന്നു അന്ന് ആളുകൾക്ക് ട്രെയിൻ കണ്ടപ്പോൾ.ഒട്ടുമേ പരിതിതമല്ലാത്ത ഒരു വാഹനം…
Read More » -
Crime
കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് ഫാംഹൗസ് ജീവനക്കാരന്‍; യുവതിക്ക് നേരേ ലൈംഗികാതിക്രമം
ചെന്നൈ: കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് യുവതിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ഫാംഹൗസ് ജീവനക്കാരന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കൂവത്തൂരിലെ സ്വകാര്യ ഫാംഹൗസിലെ ജീവനക്കാരനായ സുഭാഷി(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുറിയില്‍ കയറി ഒളിച്ചിരുന്ന ഇയാള്‍ ഉറങ്ങികിടക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ പ്രതിയെ പിടികൂടി മര്‍ദിച്ചു. പിന്നീടാണ് പ്രതിയെ പോലീസിന് കൈമാറിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് കെ.കെ.നഗറില്‍നിന്നുള്ള യുവതിയും കാമുകനും ഫാംഹൗസില്‍ എത്തിയത്. പ്രതിയായ സുഭാഷ് ഫാംഹൗസിലെ ശുചീകരണത്തൊഴിലാളിയാണ്. ശനിയാഴ്ച രാത്രി ജോലിക്കിടെ കമിതാക്കള്‍ താമസിക്കുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടു. മുറിക്കുള്ളില്‍ ഇരുവരും ഉറങ്ങുകയായിരുന്നു. ഇതോടെ മുറിയില്‍ കയറിയ പ്രതി കട്ടിലിനടിയില്‍ കയറി ഒളിച്ചിരുന്നു. തുടര്‍ന്നാണ് ഉറങ്ങികിടക്കുകയായിരുന്ന യുവതിക്ക് നേരേ അതിക്രമം കാട്ടിയത്. പ്രതി ആദ്യം മോശമായി പെരുമാറിയതോടെ യുവതി ഉറക്കമുണര്‍ന്നിരുന്നു. എന്നാല്‍, സംശയാസ്പദമായി ഒന്നും കാണാത്താതിനാല്‍ വീണ്ടും ഉറങ്ങി. ഇതോടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി വീണ്ടും യുവതിയെ കടന്നുപിടിച്ചു. യുവതി ഞെട്ടിയുണര്‍ന്നപ്പോള്‍ ഇയാള്‍ മുറിയില്‍നിന്ന്…
Read More » -
Kerala
അച്ചൻകോവിലാറ്റിൽ മുങ്ങിതാഴ്‌ന്ന അച്ഛനും മകനും രക്ഷകനായി സൈനികൻ
പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ കയത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന അച്ഛനും മകനും രക്ഷകനായി സൈനികൻ. മുള്ളനിക്കാട് മഠത്തിലേത്ത് ഷിബുവിനെയും മകൻ നിഥിനെയുമാണ് സൈനികനായ വള്ളിക്കോട് മായാലിൽ കോതപുരത്തേത്ത് അജിത് ആർ. നായരും (27) സുഹൃത്തുക്കളും ചേർന്ന് രക്ഷിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് ഓമല്ലൂർ മുള്ളനിക്കാട് അരീക്കത്തറ കടവിലാണ് സംഭവം.ഷിബുവും മക്കളായ നേഹയും നിതിനും കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.ഇതിനിടെ നിതിൻ കയത്തിൽ അകപ്പെട്ടു.മകനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും ഇരുവരും കയത്തിൽപ്പെടുകയായിരുന്നു.ഈ സമയത്ത് അജിത്തും സുഹൃത്തുക്കളും അപകടം നടന്ന കടവിന്റെ മറുകരയിൽ കൂട്ടുകാരന്റെ വീട്ടിലുണ്ടായിരുന്നു. കടവിൽനിന്ന് നേഹയുടെ നിലവിളികേട്ട് അജിത്തും സുഹൃത്തുക്കളും ആറ്റുകടവിൽപോയി നോക്കുമ്പോൾ രണ്ട് പേർ കയത്തിൽ മുങ്ങുന്ന കാഴ്ചയാണ് കണ്ടത്.അജിത്ത് ഉടൻ ചാടി നിഥിനെ കരയ്ക്കെത്തിച്ചു.ശേഷം സുഹൃത്ത് ബൈജുവിനോടൊപ്പം, വെള്ളത്തിൽ മുങ്ങിതാഴ്ന്ന ഷിബുവിനെയും തീരത്തെത്തിച്ചു.
Read More » -
Crime
16 വയസുകാരനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ലീഗ് നേതാവായ പഞ്ചായത്തംഗം ഒളിവില്‍
കാസര്‍ഗോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തതോടെ പഞ്ചായത്തംഗം ഒളിവില്‍ പോയി. മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ പൊവ്വല്‍ സ്വദേശി എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ(55)യാണ് ആദൂര്‍ പോലീസ് പോക്‌സോ കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ഒളിവില്‍ പോയതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പോലീസ് കേസ് കൊടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലയില്‍ നിന്നും ജില്ലാ കമ്മിറ്റി മാറ്റിനിര്‍ത്തിയിരുന്നു. കഴിഞ്ഞമാസം 11 രാത്രി പത്തരയ്ക്കാണ് കേസ് ആസ്പദമായ സംഭവം നടന്നത്. മറ്റൊരു യുവാവും കേസിലെ പ്രതിയാണ്. ആരോപണ വിധേയനായ പഞ്ചായത്തംഗം സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു സിപിഎം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം സിജി മാത്യു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അതേസമയം, പീഡനത്തിന് ഇരയായ സംഭവത്തില്‍ വിദഗ്ധമായ ഉന്നതല അന്വേഷണം നടത്തി…
Read More » -
Crime
പത്താം ക്ലാസുകാരിയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; രണ്ട് കുട്ടികളുടെ അച്ഛനായ 26 വയസുകാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2 കുട്ടികളുടെ പിതാവായ 26 വയസുകാരനെ വിളപ്പില്‍ശാല പോലീസ് പിടികൂടി. കുണ്ടമന്‍ കടവില്‍ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ വച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെ ത്തുടര്‍ന്ന് മാനസികമായി ആകെ തളര്‍ന്ന പെണ്‍കുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Read More » -
India
ഡെലിവറി ബോയിക്കു നേരെ വീണ്ടും വളര്‍ത്തുനായ ആക്രമണം; മൂന്നാംനിലയില്‍നിന്നു വീണ യുവാവിന്റെ കാലുകള്‍ ഒടിഞ്ഞു
ഹൈദരാബാദ്: പ്രമുഖ ഇകൊമേഴ്‌സ് സൈറ്റിന്റെ ഡെലിവറി ബോയിക്ക് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. നായയില്‍നിന്നു രക്ഷപ്പെടാനായി ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍നിന്ന് എടുത്തുചാടിയ ഡെലിവറി ബോയിയുടെ കാലുകള്‍ ഒടിഞ്ഞു. മുഹമ്മദ് ഇല്യാസ് എന്നയാള്‍ക്കാണു പരുക്കേറ്റത്. നായയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തു. Update: Following a complaint, @cyberabadpolice have registered a case against dog owners, in the case of a Labrador attacking a Amazon delivery agent. A case under section 289 of IPC (Negligent conduct with respect to animal) has been registered. pic.twitter.com/47roSfrhzW — NewsMeter (@NewsMeter_In) May 22, 2023 ഹൈദരാബാദ് റെയ്ദുര്‍ഗ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ടയിലെ ഫ്‌ളാറ്റില്‍ ഡെലിവറിക്കെത്തിയതായിരുന്നു മുഹമ്മദ് ഇല്യാസ്. ബെല്‍ അടിച്ചതിനു പിന്നാലെ അഴിച്ചുവിട്ടിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായ കുരച്ചുചാടി. ആക്രമിക്കുമെന്നുറപ്പായതോടെ ഇല്യാസ് ഓടി. നായ പിറകെയും.…
Read More » -
Kerala
പൊറോട്ട പരുവപ്പെടുത്തിയെടുത്ത മുക്ക് അങ്ങനെ പൊറോട്ട മുക്കായി
റാന്നി:വെണ്ണിക്കുളം – റാന്നി റോഡിൽ തീയാടിക്കൽ ജംഗ്ഷന് സമീപത്തെ ഒരു ജംക്ഷനാണ് പൊറോട്ട മുക്ക്.ജനങ്ങളെ പൊറോട്ടയുടെ രുചിയിലും മണത്തിലും കൊതിപ്പിച്ചയിടം പൊറോട്ട മുക്കായി മാറിയതിൽ അത്ഭുതമൊന്നുമില്ല. അയിരൂർ – കൊറ്റനാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കുവയ്ക്കുന്ന തീയാടിക്കൽ കവലയ്ക്ക് 100 മീറ്റർ അപ്പുറമാണ് പൊറോട്ട മുക്ക്.പത്തനംതിട്ട ജില്ലയിൽ ആദ്യമായി പൊറോട്ട ഉണ്ടാക്കുന്ന കട തുടങ്ങിയത് ഇവിടെയാണ്.പൊറോട്ട ഉണ്ടാകുന്നത് കാണുവാനും പഠിക്കുവാനുമായി ധാരാളം ആളുകൾ ഇവിടെ എത്തിയിരുന്നു. 1970 കളിൽ മാവേലിക്കര, എരുമേലി, പത്തനംതിട്ട , റാന്നി എന്നിവിടങ്ങളിൽ നിന്ന് ധാരാളം ആളുകൾ സൈക്കിളിലും ജീപ്പിലും പൊറോട്ടയും ഇറച്ചിക്കറിയും കഴിക്കുവാൻ ഇവിടെ എത്തിയിരുന്നതായി പഴമക്കാർ പറയുന്നു.അന്നത്തെ ആൾക്കാർ പന്തയംവച്ചിരുന്നതും ഇവിടുത്തെ പൊറോട്ടയും ഇറച്ചിക്കറിയുമായിരുന്നത്രെ! പ്രദേശവാസിയായ ചന്ദ്രവിലാസത്തിൽ ചന്ദ്രൻപിള്ളയാണ് നാടിന് വേറിട്ട ഭക്ഷണം പരിചയപ്പെടുത്തിയത്.ഇന്ന് പൊറോട്ട മുക്കിലെ പഴയ പ്രതാപം അസ്തമിച്ചു. ചെറിയ ഒരു ചായക്കട മാത്രമായി പഴയ പൊറോട്ട കട മാറി. ആദ്യകാലത്ത് മരോട്ടിച്ചുവട്, കൈമണ്ണിൽപ്പടി എന്നി പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം പൊറോട്ടയെന്ന ഭക്ഷണത്തിന്റെ…
Read More » -
Kerala
പെരിയാറില്‍ ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കൊച്ചി: ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ഥി മുങ്ങമരിച്ചു. പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സ്റ്റീഫന്‍ (19) ആണ് മരിച്ചത്.
Read More » -
Crime
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദന്‍; ഹൈക്കോടതി ഉത്തരവ് ഇന്ന്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. വിദേശ മലയാളിയായ സ്ത്രീ നടനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി നീക്കിയിരുന്നു. 2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന് ആരോപണവിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ ആദ്യം ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായിരുന്നത്. 2021ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ടാണ് സൈബി ജോസ് കേസില്‍ സ്റ്റേ വാങ്ങിയത്. എന്നാല്‍, കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെ…
Read More » -
Kerala
‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’! അരിക്കൊമ്പന്‍ ‘റിട്ടേണ്‍സ്’; വനപാലകരുടെ ഷെഡ് തകര്‍ത്തു
ഇടുക്കി: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്താണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്. നാലുദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
Read More »