IndiaNEWS

ഓടുന്ന കാറിന്റെ ബോണറ്റിലിരുന്നും  ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിച്ചും കല്യാണ വീഡിയോ ചിത്രീകരിച്ചു, വധുവിന് പിഴ

    വിവാഹ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാൻ വ്യത്യസ്ത വഴികൾ തേടുകയാണ് പലരും. ഇതു മൂലം അപകടങ്ങളും മറ്റ് ചില പൊല്ലാപ്പുകളും പതിവാണ്. ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിന് പിന്നാലെ വധുവിന് പിഴ വിധിച്ച് വാഹന വകുപ്പ്. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം നടന്നത്. 16,500 രൂപയാണ് ആദ്യ ഘട്ടത്തിൽ യുവതിക്ക് പിഴ നല്‍കേണ്ടി വന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍  പോസ്റ്റ് ചെയ്ത യുവതിയുടെ  വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്. ഏതാനും ദിവസം മുന്‍പാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഓടുന്ന കാറിന്റെ ബോണറ്റില്‍, വിവാഹ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

അതേസമയം വധുവിന്റ വേഷത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന വീഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂടര്‍ ഓടിച്ചതിന് 1500 രൂപയും പിഴയിട്ടു.

Back to top button
error: