Month: May 2023

  • India

    ചെരുപ്പ് വാങ്ങാൻ കാശില്ല; കുഞ്ഞുങ്ങളുടെ കാൽ കവറിൽ പൊതിഞ്ഞ് അമ്മ

    ചുട്ടുപൊള്ളുന്ന വേനലിലില്‍ നിന്ന് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അവരുടെ കാലുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ അമ്മയുടെ ചിത്രം വൈറലാകുന്നു. മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഇൻസാഫ് ഖുറൈഷി പകര്‍ത്തിയ ചിത്രം നിമിഷനേരം കൊണ്ടാണ് രാജ്യമൊട്ടാകെ ചര്‍ച്ചചെയ്യപ്പെട്ടത്. രുക്മണി എന്ന സ്ത്രീ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് നഗരത്തിലൂടെ നടന്നുപോകുമ്ബോഴാണ് ഇൻസാഫ് ഖുറൈഷി അതുവഴി പോയത്. കുഞ്ഞുങ്ങളുടെ കാല്‍ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞത് ശ്രദ്ധയില്‍പെട്ട ഖുറൈഷി അവരോട് കാര്യം തിരക്കി.പിന്നീട് ആ രംഗം തന്റെ കാമറയില്‍ പകര്‍ത്തുകയായിരുന്നു. സഹരിയ റിബല്‍ വിഭാഗത്തില്‍പ്പെട്ട രുക്മിണി തന്റെ സാമ്ബത്തിക സ്ഥിതി വളരെ മോശമാണെന്നും ഭര്‍ത്താവ് ക്ഷയരോഗ ബാധിതനാണെന്നും ഖുറൈഷിയോട് പറഞ്ഞു.ഭർത്താവിന് വയ്യാത്തതുകൊണ്ട് ജോലി അന്വേഷിച്ച്‌ നടക്കുകയാണെന്നും മക്കളെ നോക്കാൻ ആരുമില്ലെന്നും അതുകൊണ്ടാണ് അവരെയും കൂടെ കൂട്ടിയതെന്നും വ്യക്തമാക്കി.ഇതോടെയാണ് ഖുറൈഷി അവരുടെ ചിത്രം പകർത്തിയത്.   ചിത്രം ഷിയോപൂര്‍ കലക്ടര്‍ക്കും ഖുറൈഷി കൈമാറിയിരുന്നു.നടപടിയൊന്നുമായില്ല.ഇതോടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയായിരുന്നു.ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തതോടെ രുക്മണിക്ക് ഒരുപാടുപേര്‍ സഹായഹസ്തവുമായി…

    Read More »
  • Social Media

    വിജയ്ക്ക് കഷണ്ടി, ഏഴു വര്‍ഷമായി വിഗ് ഉപയോഗിക്കുന്നു; ബയല്‍വാന്‍ രംഗനാഥനെതിരേ കൊലവിളിയുമായി ഫാന്‍സ്

    തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള നടനാണ് വിജയ്. തളപതി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വിജയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ ശ്രദ്ദ നേടാറുണ്ട്. ഇപ്പോഴിതാ വിജയിയെ കുറിച്ച് നടനും വിവാദങ്ങളുടെ തോഴന്‍ ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ വിവാദ പരാമര്‍ശമാണ് ശ്രദ്ധ നേടുന്നത്. വിജയിയുടെ മുടിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിജയ് ഫാന്‍സിന്റെ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ”കഴിഞ്ഞ ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നയാളാണ് വിജയ്. വിജയിയുടെ പിതാവ് ഈ പ്രായത്തിലും മുടിയുള്ളയാളാണ് എന്നാല്‍ വിജയ്ക്ക് ഈ പ്രായത്തില്‍ തന്നെ മുടി നഷ്ടപ്പെടാന്‍ തുടങ്ങി” -എന്നാണ് ബയല്‍വാന്‍ പറഞ്ഞത്. അടുത്തിടെ വിവിധ പരിപാടികളില്‍ വിജയ് പങ്കെടുത്തത് ശ്രദ്ധിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ മുടി വിഗ്ഗാണ് എന്ന് മനസിലാക്കാന്‍ സാധിക്കും. കെമിക്കലിന്റെ ഉപയോഗമാണ് മുടി കൊഴിയാന്‍ പ്രശ്നം. ഇതേ പ്രശ്നം മുന്‍പ് കമല്ഹാസന് ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്ത് ചികില്‍സ നടത്തി ആ പ്രശ്നം കമല്‍ പരിഹരിച്ചു എന്നും ബയല്‍വാന്‍ പറഞ്ഞു. അതേസമയം, തന്റെ മുടി പോയത് പരിഗണിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍…

    Read More »
  • Kerala

    ഭാരത് ജോഡോ യാത്രക്കായി പിരിച്ച 92 ലക്ഷം എവിടെ ? ചോദ്യവുമായി ഡിസിസി സെക്രട്ടറി

    തിരുവനന്തപുരം: ഭാരത് ജോഡോ യാത്രക്കായി പിരിച്ച 92 ലക്ഷം എവിടെ എന്ന ചോദ്യവുമായി ഡിസിസി സെക്രട്ടറി.കെ.സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജനറല്‍ സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റുമായിരുന്ന വി.എൻ.ഉദയകുമാറാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. അഴിമതി നടത്തുന്നവര്‍ക്കെ കോണ്‍ഗ്രസില്‍ നില്‍ക്കാനാകു. ജോഡോ യാത്രയില്‍ പിരിച്ചെടുത്ത പണത്തിന് കണക്കില്ല എന്നും ഉദയകുമാർ കുറ്റപ്പെടുത്തി. ജോഡോ യാത്രയില്‍ 92 ലക്ഷം രൂപ പിരിച്ചു. ഇത് എവിടെ പോയി-  ഉദയകുമാര്‍ ചോദിച്ചു. ഡിസിസി പ്രസിഡൻ്റ് പാലോട് രവി ലക്ഷങ്ങള്‍ കട്ടു.രാജ്മോഹൻ ഉണ്ണിത്താൻ്റെ കാശ് മോഷ്ടിച്ചവരാണ് കെ.സുധാകരനൊപ്പമുള്ളവര്‍ എന്നും ഉദയകുമാര്‍ പറഞ്ഞു.അവരുടെ അക്കൗണ്ടിലേക്ക് കെപിസിസിയില്‍ നിന്നും കാശ് എത്തി. അത് എന്തിനാണ് നല്‍കിയത് ?  സിപിഐഎമ്മില്‍ നിന്നും നിന്ന് പുറത്താക്കിയ അജിത്ത് കുമാറാണ് കെപിസി സി ഭരിക്കുന്നത്.അവിടെ ഗുണമുള്ള ആരുമില്ല.പാലോട് രവിയെ ആരാണ് നിയമിച്ചത് എന്ന് ചോദിച്ച ഉദയകുമാര്‍ കെപിസിസിയില്‍ ഫണ്ട് തിരിമറി നടത്തിയെന്നും വെളിപ്പെടുത്തി.

    Read More »
  • India

    പോത്തുകളുമായി എത്തിയ ട്രക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

    ചണ്ഡിഗഡ്: ഇരുപത് പോത്തുകളുമായി എത്തിയ ട്രക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.സംഭവത്തിൽ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹരിയാനയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലായിരുന്നു അപകടം. 27 കാരനായ നസീര്‍, 32 കാരനായ ഇമ്രാൻ എന്നിവരാണ് മരിച്ചത്. ഡല്‍ഹി-മുംബയ് എക്‌സ്പ്രസ് വേയില്‍ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു.ട്രക്ക് അമിതവേഗത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ചുപേരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.നാലുപോത്തുകളും അപകടത്തില്‍ ചത്തു.ചിലതിന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

    Read More »
  • Kerala

    കാസർകോടുകാരുടെ ദുരിതയാത്ര എന്ന് തീരും ?

    കാസർകോട്: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലയായ കാസർകോട് നിന്നും തലസ്ഥാനമായ തിരുവനന്തപുരത്തേക്കുള്ള ജനങ്ങളുടെ യാത്ര അതിദുരിതമെന്നെ പറയാൻ പറ്റൂ. വടക്കൻ കേരളത്തിലുള്ളവരുടെ യാത്രാദുരിതം പരിഹരിക്കാനായി സര്‍വിസ് നടത്തുന്ന മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിൽ ഉൾപ്പെടെ കാല് കുത്താൻ ഇടമില്ലാതെയാണ് യാത്രക്കാര്‍ വിഷമിക്കുന്നത്. ജനറല്‍ കമ്ബാര്‍ട്ട്മെന്റിെന്റ എണ്ണം കുറഞ്ഞതാണ് യാത്രക്കാര്‍ക്ക് ദുരിതം വിതക്കുന്നത്.കാലുകുത്താൻ പോലും സ്ഥലമില്ലാതെയാണ് ദീര്‍ഘദൂര യാത്ര നടത്തേണ്ടത്. ഭൂരിഭാഗം സീറ്റുകളും കാസര്‍കോട് എത്തു മുമ്ബെ നിറയുകയാണ്. രാത്രിസമയത്ത് മാവേലിക്ക് പുറമെ മലബാര്‍ എക്സ്പ്രസും കൂടിയേ തെക്കോട്ടേക്കുള്ളൂ. ഇതില്‍ മാവേലി അതിരാവിലെ തിരുവനന്തപുരത്ത് എത്തുമെന്നതിനാല്‍ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ വണ്ടിയെയാണ്.   അവധിക്കാലത്ത് തന്നെ ഇത്രയും തിരക്ക് അനുഭവപ്പെട്ടാല്‍ വിദ്യാലയങ്ങള്‍ സജീവമാകുന്ന ജൂണ്‍ മുതല്‍ തിരക്ക് ഇതിെന്റ ഇരട്ടിയോളമാകുമോ എന്നതാണ് ആശങ്ക. സ്ത്രീകളും കുട്ടികളും പ്രായമുയമുള്ളവരും, രോഗികളുമടക്കം ഒന്നനങ്ങാൻ പോലുമാവാതെ തിങ്ങി വിയര്‍ത്ത് യാത്ര ചെയ്യുന്നത് മാവേലിയിലെ നിത്യ കാഴ്ചയാവുകയാണ്.   അതേസമയം കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് ആരംഭിച്ചെങ്കിലും…

    Read More »
  • Kerala

    വീണ്ടും കാറ്റ്;മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി പത്തോളം വീടുകള്‍ തകര്‍ന്നു

    ആലപ്പുഴ: ഒരാഴ്ച മുൻപ് കാറ്റ് നാശം വിതച്ച മാവേലിക്കര,കാർത്തികപ്പള്ളി മേഖലകളിൽ വീണ്ടും കാറ്റിന്റെ പ്രഹരം.കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി പത്തോളം വീടുകളാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ശക്തമായ മഴയും കാറ്റുമുണ്ടായത്. നിരവധി മരങ്ങള്‍ ശക്തമായ കാറ്റില്‍ കടപുഴകി. കാര്‍ത്തികപ്പള്ളി താലൂക്കിലെ കുമാരപുരം വില്ലേജില്‍ പുളിമൂട്ടില്‍ ജഗദീശൻ, 18ല്‍പറമ്ബില്‍ ഗീത എന്നിവരുടെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു. മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലായി പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കാര്‍ത്തികപ്പള്ളി താലൂക്കിലാണ് കൂടുതല്‍ നാശമുണ്ടായത്.   കാര്‍ത്തികപ്പള്ളി അഞ്ചും മാവേലിക്കരയില്‍ മൂന്നും കുട്ടനാട്ടില്‍ രണ്ടും വീടുകള്‍ക്ക് നാശം സംഭവിച്ചു. ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. നെല്‍ ഉള്‍പ്പടെയുള്ള കൃഷികള്‍ക്ക് നാശമുണ്ടായി. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ലൈനിലേക്ക് മരം ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചതോടെ കാര്‍ത്തികപ്പള്ളി, അമ്ബലപ്പുഴ താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണവും മുടങ്ങി. തണല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മുറിച്ചു നീക്കിയ…

    Read More »
  • Crime

    യുവാവിനെ വാഹനം ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയി; കടവന്ത്ര എസ്എച്ച്ഒയെ കാസര്‍ഗോട്ടേക്ക് സ്ഥലംമാറ്റി

    കൊച്ചി: വാഹനാപകട വിവാദത്തില്‍ കടവന്ത്ര എസ്എച്ച്ഒയെ കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റി. എസ്എച്ച്ഒ: ജി.പി മനുരാജിനെ കാസര്‍കോട്ടെ ചന്തേര സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇതു സംബന്ധിച്ചു ഡിജിപി അനില്‍കാന്ത് ഉത്തരവിറക്കി. മനുരാജ് ഓടിച്ച വാഹനം സ്‌കൂട്ടറിലിടിച്ച ശേഷം നിര്‍ത്താതെ പോയത് വിവാദമായിരുന്നു. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെയാണ് സ്ഥലം മാറ്റം ഉണ്ടായത്. ഹാര്‍ബര്‍ പാലത്തിന്റെ പടിഞ്ഞാറേ ഭാഗത്തു കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് സംഭവം. എസ്എച്ച്ഒ ഓടിച്ച കാറിടിച്ചു ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പാണ്ടിക്കുടി ഇല്ലിപ്പറമ്പില്‍ വിമല്‍ ജോളി (29) ക്കാണ് പരിക്കേറ്റത്. കാറുടമയായ വനിതാ ഡോക്ടറായ സുഹൃത്തും ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്നു. അപകടത്തിനു പിന്നാലെ എസ്എച്ച്ഒ കാര്‍ നിര്‍ത്താതെ സ്ഥലംവിടുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ യുവാക്കള്‍ വാഹനത്തെ പിന്തുടര്‍ന്ന് തടഞ്ഞെങ്കിലും പോലീസ് എത്തി പോകാന്‍ അനുവദിച്ചു. പരിക്കേറ്റ വിമല്‍ പിറ്റേന്നു തോപ്പുംപടി സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതു വിവാദത്തിനു വഴിവെച്ചതോടെ ഒടുവില്‍ കേസെടുത്തു. എന്നാല്‍, പ്രതിയായ എസ്എച്ച്ഒയുടെ പേരു…

    Read More »
  • Local

    കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയില്‍ വ്യാപകനാശം; രണ്ടു വീടുകൾ പൂർണമായും തകർന്നു

    കോട്ടയം:കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയില്‍ വ്യാപകനാശനഷ്ടങ്ങൾ.ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ ഇഞ്ചിയാനി, സ്രാമ്ബി, ചിറ്റടി ഭാഗങ്ങളില്‍ വ്യാപകമായി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മുണ്ടക്കയം പാറത്തോട് സെക്ഷനുകളിലായി ഇരുപതോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. വ്യാപകമായി വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്.മേഖലയിലെ വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അഞ്ഞൂറില്‍ അധികം വാഴ, 400 ഓളം റബര്‍ മരങ്ങള്‍, 50ലധികം തേക്കുമരങ്ങള്‍, ജാതി, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു.മരംവീണ് രണ്ടു വീടുകള്‍ക്ക് പൂര്‍ണ്ണമായും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാരായ സി.വി.അനില്‍ കുമാര്‍, ഷിജി ഷാജി, ഷീല ഡോമിനിക്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ നഷ്ടം വിലയിരുത്തി.

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിരസിച്ച് ഗവർണർ

    തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിരസിച്ച് ഗവർണർ.ഉപരാഷ്ട്രപതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണതിന് ഗവര്‍ണര്‍ സംബന്ധിച്ചില്ല. സംഭവം വിവാദമായതോടെ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഗവർണർ ക്ഷുഭിതനാകുകയും ചെയ്തു.പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപരാഷ്ട്രപതിക്കൊപ്പം ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാൻ ക്ലിഫ് ഹൗസിലേക്ക് ഗവര്‍ണറെയും മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്.എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന്‍ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ക്ലിഫ് ഹൗസിന് നൽകിയതുമില്ല.

    Read More »
  • Kerala

    ആലുവയില്‍ മഠത്തിലെ കെട്ടിടത്തിന് മുകളില്‍നിന്നു വീണ് കന്യാസ്ത്രീക്ക് ഗുരുതരപരിക്ക്

    എറണാകുളം: ആലുവയില്‍ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതരപരിക്ക്. കോളനി പടി ധര്‍മ്മഗിരി സെന്റ് ജോസഫ് കോണ്‍വെന്റില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഇവിടത്തെ അന്തേവാസിയായ സിസ്റ്റര്‍ മേരിയെ (52) കോണ്‍വെന്റ് കെട്ടിടത്തിന് താഴെ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. എങ്ങനെയാണ് കന്യാസ്ത്രീ താഴേക്ക് വീണതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സിസ്റ്റര്‍ മേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
Back to top button
error: