KeralaNEWS

കാസർകോടുകാരുടെ ദുരിതയാത്ര എന്ന് തീരും ?

കാസർകോട്: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലയായ കാസർകോട് നിന്നും തലസ്ഥാനമായ തിരുവനന്തപുരത്തേക്കുള്ള ജനങ്ങളുടെ യാത്ര അതിദുരിതമെന്നെ പറയാൻ പറ്റൂ.
വടക്കൻ കേരളത്തിലുള്ളവരുടെ യാത്രാദുരിതം പരിഹരിക്കാനായി സര്‍വിസ് നടത്തുന്ന മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിൽ ഉൾപ്പെടെ കാല് കുത്താൻ ഇടമില്ലാതെയാണ് യാത്രക്കാര്‍ വിഷമിക്കുന്നത്.

ജനറല്‍ കമ്ബാര്‍ട്ട്മെന്റിെന്റ എണ്ണം കുറഞ്ഞതാണ് യാത്രക്കാര്‍ക്ക് ദുരിതം വിതക്കുന്നത്.കാലുകുത്താൻ പോലും സ്ഥലമില്ലാതെയാണ് ദീര്‍ഘദൂര യാത്ര നടത്തേണ്ടത്. ഭൂരിഭാഗം സീറ്റുകളും കാസര്‍കോട് എത്തു മുമ്ബെ നിറയുകയാണ്. രാത്രിസമയത്ത് മാവേലിക്ക് പുറമെ മലബാര്‍ എക്സ്പ്രസും കൂടിയേ തെക്കോട്ടേക്കുള്ളൂ. ഇതില്‍ മാവേലി അതിരാവിലെ തിരുവനന്തപുരത്ത് എത്തുമെന്നതിനാല്‍ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ വണ്ടിയെയാണ്.

 

അവധിക്കാലത്ത് തന്നെ ഇത്രയും തിരക്ക് അനുഭവപ്പെട്ടാല്‍ വിദ്യാലയങ്ങള്‍ സജീവമാകുന്ന ജൂണ്‍ മുതല്‍ തിരക്ക് ഇതിെന്റ ഇരട്ടിയോളമാകുമോ എന്നതാണ് ആശങ്ക. സ്ത്രീകളും കുട്ടികളും പ്രായമുയമുള്ളവരും, രോഗികളുമടക്കം ഒന്നനങ്ങാൻ പോലുമാവാതെ തിങ്ങി വിയര്‍ത്ത് യാത്ര ചെയ്യുന്നത് മാവേലിയിലെ നിത്യ കാഴ്ചയാവുകയാണ്.

 

അതേസമയം കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് ആരംഭിച്ചെങ്കിലും അത് സാധാരണക്കാർക്ക് പ്രയോജനകരമല്ലെന്നാണ് വാസ്തവം.ഉത്തരമലബാറിലെ യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: