
കോട്ടയം:കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയില്‍ വ്യാപകനാശനഷ്ടങ്ങൾ.ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ ഇഞ്ചിയാനി, സ്രാമ്ബി, ചിറ്റടി ഭാഗങ്ങളില്‍ വ്യാപകമായി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
മുണ്ടക്കയം പാറത്തോട് സെക്ഷനുകളിലായി ഇരുപതോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. വ്യാപകമായി വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്.മേഖലയിലെ വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
അഞ്ഞൂറില്‍ അധികം വാഴ, 400 ഓളം റബര്‍ മരങ്ങള്‍, 50ലധികം തേക്കുമരങ്ങള്‍, ജാതി, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു.മരംവീണ് രണ്ടു വീടുകള്‍ക്ക് പൂര്‍ണ്ണമായും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാരായ സി.വി.അനില്‍ കുമാര്‍, ഷിജി ഷാജി, ഷീല ഡോമിനിക്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan