Social MediaTRENDING

വിജയ്ക്ക് കഷണ്ടി, ഏഴു വര്‍ഷമായി വിഗ് ഉപയോഗിക്കുന്നു; ബയല്‍വാന്‍ രംഗനാഥനെതിരേ കൊലവിളിയുമായി ഫാന്‍സ്

മിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള നടനാണ് വിജയ്. തളപതി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വിജയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ ശ്രദ്ദ നേടാറുണ്ട്. ഇപ്പോഴിതാ വിജയിയെ കുറിച്ച് നടനും വിവാദങ്ങളുടെ തോഴന്‍ ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ വിവാദ പരാമര്‍ശമാണ് ശ്രദ്ധ നേടുന്നത്. വിജയിയുടെ മുടിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിജയ് ഫാന്‍സിന്റെ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

”കഴിഞ്ഞ ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നയാളാണ് വിജയ്. വിജയിയുടെ പിതാവ് ഈ പ്രായത്തിലും മുടിയുള്ളയാളാണ് എന്നാല്‍ വിജയ്ക്ക് ഈ പ്രായത്തില്‍ തന്നെ മുടി നഷ്ടപ്പെടാന്‍ തുടങ്ങി” -എന്നാണ് ബയല്‍വാന്‍ പറഞ്ഞത്. അടുത്തിടെ വിവിധ പരിപാടികളില്‍ വിജയ് പങ്കെടുത്തത് ശ്രദ്ധിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ മുടി വിഗ്ഗാണ് എന്ന് മനസിലാക്കാന്‍ സാധിക്കും. കെമിക്കലിന്റെ ഉപയോഗമാണ് മുടി കൊഴിയാന്‍ പ്രശ്നം. ഇതേ പ്രശ്നം മുന്‍പ് കമല്ഹാസന് ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്ത് ചികില്‍സ നടത്തി ആ പ്രശ്നം കമല്‍ പരിഹരിച്ചു എന്നും ബയല്‍വാന്‍ പറഞ്ഞു.

അതേസമയം, തന്റെ മുടി പോയത് പരിഗണിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ രജനികാന്തിന് മാത്രമേ ധൈര്യമുള്ളുവെന്നും ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ ആയിരുന്നു ബയല്‍വാന്റെ വാക്കുകള്‍.

നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വിജയ് ഫാന്‍സ് ഇളകുകയായിരുന്നു. ബയല്‍വാന്‍ രംഗനാഥന്‍ ഒരു തരത്തിലും വസ്തുതയില്ലാത്ത കാര്യമാണ് പറയുന്നത് എന്നാണ് വിജയ് ആരാധകരുടെ വാദം. 2021 ല്‍ മാസ്റ്റര്‍ സിനിമ ഇറങ്ങിയ സമയത്തും ഇത്തരത്തില്‍ വിവാദം ഉണ്ടായിട്ടുണ്ടെന്നും. അത് സിനിമ അണിയറക്കാര്‍ തന്നെ ഇത് തള്ളികളഞ്ഞുവെന്നാണ് ആരാധകരുടെ വാദം. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ബയല്‍വാന്‍. ധനുഷും മീനയും വിവാഹിതരാകുമെന്ന് പറഞ്ഞ് രംഗനാഥന്‍ ഇട്ട വീഡിയോ വൈറലായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: