IndiaNEWS

പോത്തുകളുമായി എത്തിയ ട്രക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

ചണ്ഡിഗഡ്: ഇരുപത് പോത്തുകളുമായി എത്തിയ ട്രക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.സംഭവത്തിൽ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഹരിയാനയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലായിരുന്നു അപകടം. 27 കാരനായ നസീര്‍, 32 കാരനായ ഇമ്രാൻ എന്നിവരാണ് മരിച്ചത്. ഡല്‍ഹി-മുംബയ് എക്‌സ്പ്രസ് വേയില്‍ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു.ട്രക്ക് അമിതവേഗത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
അഞ്ചുപേരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.നാലുപോത്തുകളും അപകടത്തില്‍ ചത്തു.ചിലതിന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

Back to top button
error: