Month: May 2023

  • Crime

    വാടക മുറിയിലെ കോടികളുടെ കിലുക്കം! നാടും ബന്ധുക്കളുമായി അടുപ്പമില്ലാത്ത അവിവാഹിതന്‍; സുരേഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന

    തിരുവനന്തപുരം: മണ്ണാര്‍ക്കാട് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരുവനന്തപുരം മലയിന്‍കീഴിലെ വീട്ടിലാണ് ആണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ കുടുംബവീട് ഓഹരി കിട്ടിയതില്‍ നിര്‍മ്മിക്കുന്ന പുതിയ വീട്ടില്‍ ആയിരുന്നു പരിശോധന. മണ്ണാര്‍ക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റായ സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. അവിവാഹിതനായ ഇയാള്‍ക്ക് ഇപ്പോള്‍ നാടുമായി പറയത്തക്ക ബന്ധമൊന്നുമില്ല. ഇടയ്ക്ക് വന്നുപോകാറുണ്ടെങ്കിലും ബന്ധുക്കളെ സന്ദര്‍ശിക്കാറില്ലന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ വില്ലേജ് ഓഫീസില്‍ ജോലി കിട്ടിയ ശേഷം അവിടെത്തന്നെ ഇയാള്‍ സ്ഥിരതാമസമാക്കിയിരുന്നു. നാട്ടില്‍ നിരവധി വിവാഹാലോചനകള്‍ നടന്നുവെങ്കിലും മുടങ്ങുകയായിരുന്നു. അതില്‍ അസ്വസ്ഥനായാണ് സുരേഷ് നാടുമായുള്ള അടുപ്പം ഉപേക്ഷിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. നിര്‍ധന കുടുംബത്തില്‍ ജനിച്ച സുരേഷിന്റെ അച്ഛന്‍ ചായക്കട നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പിഎസ്സി പഠനം നടത്തി ജോലി നേടിയ ശേഷം പാലക്കാട് നിയമനം ആയത് മുതല്‍…

    Read More »
  • Kerala

    മലപ്പുറത്തെ റെയില്‍വേ ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി

    മലപ്പുറം: കോട്ടപ്പടി ബസ് സ്റ്റാന്‍ഡിലെ ജനസേവന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി. ആഴ്ചയില്‍ ആറുദിവസം തുറന്നിരുന്ന കൗണ്ടര്‍ ഈ മാസം ഒന്നു മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറത്തെ കൗണ്ടറില്‍ അപേക്ഷകര്‍ കുറവാണെന്നാണ് ദിവസങ്ങള്‍ വെട്ടിക്കുറക്കാനുള്ള കാരണമായി റെയില്‍വേ പറയുന്നത്.എന്നാല്‍ നിരവധി ആളുകള്‍ക്ക് ആശ്രയമായിരുന്നു ഈ കേന്ദ്രം. മലപ്പുറത്തു ജോലിചെയ്യുന്ന ദൂരദേശങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്.

    Read More »
  • NEWS

    ”മുസ്‌ലിമാണോ? വീടില്ല”… കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍; തിരിച്ചടിച്ച് പേരടി

    കൊച്ചി: വാടക വീടിനായി കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ എത്തിയ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ പി.വി ഷാജികുമാര്‍. പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നതെന്ന് ബ്രോക്കര്‍ വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മുമ്പും രണ്ടുതവണ വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സില്‍നിന്ന് കളഞ്ഞതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നെന്ന് വീടിന്റെ ചുമരില്‍ തൂക്കിയ യേശു തന്നോട് പറഞ്ഞെന്നും വീട് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ് കോളനിയില്‍ പോയി. ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു. ”പേരേന്താ…?”. ”ഷാജി”. അയാളുടെ മുഖം ചുളിയുന്നു. ”മുസ്‌ലിമാണോ…?” ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു. ”ഒന്നും വിചാരിക്കരുത്, മുസ്‌ലിംകള്‍ക്ക്…

    Read More »
  • NEWS

    മൊബൈൽ ഫോണിന്റെ ആയുസ്സ് കൂട്ടാൻ ചില വഴികൾ

    മൊബൈൽ ഫോൺ ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കാൻ അനാവശ്യമായി ബാറ്ററിയുടെ ചാര്‍ജ് തീരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.ഏതൊരു സ്മാര്‍ട് ഫോണിന്റേയും പ്രധാന ഭാഗങ്ങളിലൊന്നാണല്ലോ അതിന്റെ ബാറ്ററി. ചാര്‍ജ്ജ് അനാവശ്യമായി തീരാതിരിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ ഡാര്‍ക്ക് മോഡിലേക്ക് മാറ്റണം. ലൊക്കേഷന്‍ സര്‍വീസുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഓഫാക്കുന്നതും വൈഫൈ അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കുന്നതും ബാറ്ററിയുടെ ആയുസ് കൂട്ടും.   ഓട്ടോ ബ്രൈറ്റ്‌നസ് ഫീച്ചറിനൊപ്പം മാക്‌സിമം ബ്രൈറ്റ്‌നസ് 50 ശതമാനമാക്കി വെക്കുന്നതും ഫോണിന്റെ ആയുസ്സിന് നല്ലതാണ്.ഈ സംവിധാനം ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച്‌ ഫോണിന്റെ ബ്രൈറ്റ്‌നസ് ക്രമീകരിക്കുന്നു.   ഐഫോണുകളില്‍ ഇതിനായി സെറ്റിങ്‌സ് തിരഞ്ഞെടുത്ത ശേഷം ആക്‌സസബിലിറ്റി>ഡിസ്‌പ്ലേ & ടെക്സ്റ്റ് സൈസ്> ഓട്ടോ ബ്രൈറ്റ്‌നസ് ഓണാക്കിയാല്‍ മതിയാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് സെറ്റിങ്‌സ്>ഡിസ്‌പ്ലേ>ഓട്ടോ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് അല്ലെങ്കില്‍ അഡാപ്റ്റീവ് ബ്രൈറ്റ്‌നസ് ഓണാക്കിയാല്‍ മതി.   ഫോട്ടോകളും വിഡിയോകളും എടുക്കുന്നത് വളരെ ഉയര്‍ന്ന റെസലൂഷനില്‍ ആണോയെന്ന് പരിശോധിക്കുന്നതും ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ബാറ്ററിയേയും ഫോണിനേയും സഹായിക്കും. ആപ്പിളിന്റെ ഹൈ എഫിഷെന്‍സി ഫോട്ടോ ഫോര്‍മാറ്റ്…

    Read More »
  • Social Media

    അമ്മയാരാ മോള്‍!!! രംഭയുടെ മകളെ കണ്ട് ഞെട്ടി പ്രേക്ഷകര്‍

    മലയാള ചിത്രം സര്‍ഗത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഥനുമായുള്ള വിവാഹശേഷം രംഭ സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇപ്പോള്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ മൂത്ത മകള്‍ ലാന്യ ഇന്ദ്രകുമാറിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് രംഭ. ഒരു സ്റ്റേജ് പരിപാടിക്കിടെ എടുത്ത മകളുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. മകളുടെ കൈയില്‍ ഒരു പുരസ്‌കാരവുമുണ്ട്. ഈ ചിത്രത്തില്‍ രംഭയ്ക്കും മകള്‍ക്കുമുള്ള മുഖസാദൃശ്യം ആരാധകരെ അദ്ഭുതപ്പെടുത്തുകയായിരുന്നു. ഇതിന് താഴെ നിരവധി പേരാണ് ഈ സാദൃശ്യം ചൂണ്ടിക്കാട്ടി കമന്റ് ചെയ്തത്. ‘നിന്നെപ്പോലെ തന്നെ’ എന്നായിരുന്നു നടി രാധിക ശരത്കുമാറിന്റെ കമന്റ്. രംഭയുടെ കുട്ടിക്കാലത്തെ ചിത്രമാണ് എന്ന് കരുതിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സര്‍ഗം സിനിമയിലെ രംഭയുടെ അതേ ലുക്ക് ആണെന്നും മലയാളി ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്. അമൃത എന്ന പേരില്‍ സിനിമാ ജീവിതം ആരംഭിച്ച നടി പിന്നീട്…

    Read More »
  • Movie

    കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധായകനാകുന്ന ആദ്യ ചിത്രം, ‘മധുരം മനോഹരം’ പ്രദർശനത്തിന്

    പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുരം മനോഹരം’ എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. മദ്ധ്യ തിരുവതാം കൂറിലെ ഒരു യാഥാസ്ഥിതിക നായർ കുടുംബത്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബ കഥ രസാകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സമൂഹത്തിലെ ആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി. വർണ്ണപ്പൊലിമയോ അതിഭാവുകത്വമോ കുത്തി നിറക്കാതെ, തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും, അവരുടെ ജീവിതവുമാണ് ഈ ചിത്രം കാട്ടിത്തരുന്നത്. ഈ ചിത്രത്തിലെ ഓരോ കഥാപാതങ്ങളും നമുക്കു ചുറ്റുമുള്ളവരോ നമ്മുടെയൊക്കെ കുടുംബത്തിലോ ഉള്ളവരോ ആയി അനുഭവപ്പെടും. അതുകൊണ്ടു തന്നെ റിയൽ ട്രൂ സ്റ്റോറി എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അർഷാ ബൈജു വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഗത, ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബറായ സഞ്ജു എന്നിവരാണ് ഈ…

    Read More »
  • Crime

    ബൈഡനെ കൊല്ലാന്‍ വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി; നാസി പതാകയുമായി ഇന്ത്യന്‍ വംശജന്‍ പിടിയില്‍

    വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റുകയും പ്രസിഡന്റ് ജോ ബൈഡനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. 19 വയസുള്ള ഇന്ത്യന്‍ വംശജനാണ് അറസ്റ്റിലായത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിനു മുന്നില്‍ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡുകളിലേയ്ക്ക് ഇയാള്‍ ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചെസ്റ്റര്‍ഫീല്‍ഡ് സെന്റ് ലൂയിസ് സ്വദേശിയായ സായ് വര്‍ഷിത് കണ്ടുല എന്ന യുവാവാണ് പിടിയിലായത്. യുഎസ് പൗരനായ കണ്ടുലയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നില്ലെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. വാഹനത്തില്‍ നിന്ന് ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ കണ്ടെടുത്തിട്ടില്ല. അതേസമയം, വാഹനത്തിനുള്ളില്‍ ഓണ്‍ലൈനായി വാങ്ങിയ നാസി പതാകയും ഡക്ട് ടേപ്പ് അടങ്ങിയ ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്. റോഡരികില്‍ നിര്‍ത്തിയ ശേഷം അതിവേഗത്തില്‍ മുന്നോട്ടു വന്ന വാഹനം സെക്യൂരിറ്റി പോസ്റ്റുകളില്‍ ഇടിച്ചുകയറുകയായിരുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രസിഡന്റ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.…

    Read More »
  • Kerala

    സ്വകാര്യ ബസുകളുടെ സമരം അനാവശ്യം: മന്ത്രി ആന്റണി രാജു

    പത്തനംതിട്ട: സ്വകാര്യ ബസുകളുടെ സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഡീസല്‍ വില വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ അനാവശ്യ ആവശ്യങ്ങളുമായാണ് ബസ് ഉടമകള്‍ സമരത്തിന് പുറപ്പെടുന്നതെന്ന്  മന്ത്രി കുറ്റപ്പെടുത്തി. സമരവുമായി ബസ് ഉടമകള്‍ മുന്നോട്ടുപോകരുത്.ബസ് ഉടമകള്‍ ആഗ്രഹിച്ച ചാര്‍ജ് വര്‍ധന നടപ്പാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും ആന്‍റണി രാജു വ്യക്തമാക്കി.സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വിദ്യാര്‍ഥികള്‍ സൗജന്യ യാത്ര അനുവദിക്കാൻ പാടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക.വിദ്യാര്‍ഥികളുടെ കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സെഷൻ എടുത്തു കളയണമെന്ന ബസ് ഉടമകളുടെ ആവശ്യം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    കൈക്കൂലിയായി തേനും കുടംപുളിയും വരെ! പണം സ്വരുക്കൂട്ടിയത് വീടു വെക്കാനെന്ന് സുരേഷിന്റെ മൊഴി

    പാലക്കാട്: മണ്ണാര്‍ക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷയും നല്‍കും. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുകയാണ്. സുരേഷ്‌കുമാര്‍ ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടിയിലധികം രൂപ വിജിലന്‍സ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. സുരേഷ് കുമാര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്നും 35 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. സുരേഷ് കുമാര്‍ ലളിതജീവിതമാണ് നയിച്ചിരുന്നത്. പണം സ്വരുക്കൂട്ടിയത് വീടു വെയ്ക്കാനാണെന്നാണ് പ്രതി വിജിലന്‍സിന് മൊഴി നല്‍കിയത്. സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഇല്ല. അവിവാഹിതനായതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നുമാണ് മൊഴി. മുമ്പ് ജോലി…

    Read More »
  • Kerala

    മദ്യലഹരിയില്‍ അതിഥിതൊഴിലാളികളുടെ അഴിഞ്ഞാട്ടം; സൂചനാ ബോര്‍ഡ് നശിപ്പിച്ചു, പിടിവീണപ്പോള്‍ മാപ്പുപറഞ്ഞ് തടിതപ്പി

    കോട്ടയം: മദ്യലഹരിയില്‍ റോഡിലിറങ്ങി അഴിഞ്ഞാടിയ അതിഥിതൊഴിലാളികള്‍ റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച ദിശാബോര്‍ഡ് നശിപ്പിച്ചു. ഞായറാഴ്ച രാത്രി അതിരമ്പുഴ ഐക്കരക്കുന്നേല്‍ ജങ്ഷനിലായിരുന്നു സംഭവം. സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് മറുനാടന്‍ തൊഴിലാളികളാണ് ബോര്‍ഡ് നശിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ സംഘടിച്ചെത്തി തൊഴിലാളികളെ താക്കീത് ചെയ്തു. ഇതോടെ നാട്ടുകാരോട് ക്ഷമാപണം നടത്തി തൊഴിലാളികളും തടിയൂരി. തിങ്കളാഴ്ച രാവിലെയാണ് കരുണ റെസിഡന്റ്സ് അസോസിയേഷന്‍ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ സമീപമുള്ള വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നില്‍ അതിഥിതൊഴിലാളികളാണെന്ന് വ്യക്തമായത്. ഐക്കരക്കുന്നേല്‍ ജങ്ഷന് സമീപത്തെ സ്വകാര്യസ്ഥാപനത്തിലെ തൊഴിലാളികള്‍ മദ്യപിച്ചശേഷം റോഡിലിറങ്ങുകയായിരുന്നു. ഇതിനിടെയാണ് ബോര്‍ഡും നശിപ്പിച്ചത്. കൂട്ടത്തിലൊരാള്‍ ബോര്‍ഡ് വലിച്ച് താഴെയിടുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞായറാഴ്ച രാത്രി 9.10-ഓടെയായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന അഞ്ചംഗസംഘമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതോടെ പഞ്ചായത്ത് അംഗങ്ങളുടെയും റെസിഡന്‍്‌റ്‌സ് അസോസിേയഷന്‍െ്‌റയും നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി തൊഴിലാളികളെ താക്കീത് ചെയ്യുകയായിരുന്നു.    

    Read More »
Back to top button
error: