IndiaNEWS

ചെരുപ്പ് വാങ്ങാൻ കാശില്ല; കുഞ്ഞുങ്ങളുടെ കാൽ കവറിൽ പൊതിഞ്ഞ് അമ്മ

ചുട്ടുപൊള്ളുന്ന വേനലിലില്‍ നിന്ന് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അവരുടെ കാലുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ അമ്മയുടെ ചിത്രം വൈറലാകുന്നു.

മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഇൻസാഫ് ഖുറൈഷി പകര്‍ത്തിയ ചിത്രം നിമിഷനേരം കൊണ്ടാണ് രാജ്യമൊട്ടാകെ ചര്‍ച്ചചെയ്യപ്പെട്ടത്.

രുക്മണി എന്ന സ്ത്രീ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് നഗരത്തിലൂടെ നടന്നുപോകുമ്ബോഴാണ് ഇൻസാഫ് ഖുറൈഷി അതുവഴി പോയത്. കുഞ്ഞുങ്ങളുടെ കാല്‍ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞത് ശ്രദ്ധയില്‍പെട്ട ഖുറൈഷി അവരോട് കാര്യം തിരക്കി.പിന്നീട് ആ രംഗം തന്റെ കാമറയില്‍ പകര്‍ത്തുകയായിരുന്നു.

സഹരിയ റിബല്‍ വിഭാഗത്തില്‍പ്പെട്ട രുക്മിണി തന്റെ സാമ്ബത്തിക സ്ഥിതി വളരെ മോശമാണെന്നും ഭര്‍ത്താവ് ക്ഷയരോഗ ബാധിതനാണെന്നും ഖുറൈഷിയോട് പറഞ്ഞു.ഭർത്താവിന് വയ്യാത്തതുകൊണ്ട് ജോലി അന്വേഷിച്ച്‌ നടക്കുകയാണെന്നും മക്കളെ നോക്കാൻ ആരുമില്ലെന്നും അതുകൊണ്ടാണ് അവരെയും കൂടെ കൂട്ടിയതെന്നും വ്യക്തമാക്കി.ഇതോടെയാണ് ഖുറൈഷി അവരുടെ ചിത്രം പകർത്തിയത്.

 

ചിത്രം ഷിയോപൂര്‍ കലക്ടര്‍ക്കും ഖുറൈഷി കൈമാറിയിരുന്നു.നടപടിയൊന്നുമായില്ല.ഇതോടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയായിരുന്നു.ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തതോടെ രുക്മണിക്ക് ഒരുപാടുപേര്‍ സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: