KeralaNEWS

ആലുവയില്‍ മഠത്തിലെ കെട്ടിടത്തിന് മുകളില്‍നിന്നു വീണ് കന്യാസ്ത്രീക്ക് ഗുരുതരപരിക്ക്

എറണാകുളം: ആലുവയില്‍ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതരപരിക്ക്.
കോളനി പടി ധര്‍മ്മഗിരി സെന്റ് ജോസഫ് കോണ്‍വെന്റില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഇവിടത്തെ അന്തേവാസിയായ സിസ്റ്റര്‍ മേരിയെ (52) കോണ്‍വെന്റ് കെട്ടിടത്തിന് താഴെ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. എങ്ങനെയാണ് കന്യാസ്ത്രീ താഴേക്ക് വീണതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സിസ്റ്റര്‍ മേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: