KeralaNEWS

മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിരസിച്ച് ഗവർണർ

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിരസിച്ച് ഗവർണർ.ഉപരാഷ്ട്രപതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണതിന് ഗവര്‍ണര്‍ സംബന്ധിച്ചില്ല.
സംഭവം വിവാദമായതോടെ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഗവർണർ ക്ഷുഭിതനാകുകയും ചെയ്തു.പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉപരാഷ്ട്രപതിക്കൊപ്പം ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാൻ ക്ലിഫ് ഹൗസിലേക്ക് ഗവര്‍ണറെയും മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്.എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന്‍ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ക്ലിഫ് ഹൗസിന് നൽകിയതുമില്ല.

Back to top button
error: