Month: May 2023

  • Crime

    ചിങ്ങവനത്ത് മുൻവിരോധത്തെത്തുടർന്ന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

    കോട്ടയം: ചിങ്ങവനത്ത് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം കോളനി ഭാഗത്ത് നിധീഷ് ഭവൻ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിധിൻ ചന്ദ്രൻ(28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി കുറിച്ചി സചിവോത്തമപുരം കോളനി ഭാഗത്ത് വച്ച് അയൽവാസിയായ 40 കാരനെ ഇടികല്ലു കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളും അയൽവാസിയും തമ്മിൽ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് നിധിൻ ചന്ദ്രൻ ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ചിങ്ങവനം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

    Read More »
  • Crime

    രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഇടുക്കി സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ

    കോട്ടയം: വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് പി (66) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52 കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പുതുപ്പള്ളി ഭാഗത്ത് നിന്ന് പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ: യൂ.ശ്രീജിത്ത്, എസ്.ഐ പ്രസന്നകുമാർ, മുഹമ്മദ് നൗഷാദ്, സി.പി.ഓമാരായ പ്രതീഷ് രാജ്, അജിത്, സുജീഷ്, വിപിൻ, അജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • LIFE

    മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘത്തിന്റെ ആഗോള വൈദീക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി

    പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘത്തിന്റെ ആഗോള വൈദീക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി. പരിശുദ്ധ കാതോലിക്കാ ബാവായുടെ ആമുഖ സന്ദേശത്തെത്തുടര്‍ന്ന് ഡോ: യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മൂന്നു ദിനം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയതു. ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ തോമസ് മുഖ്യ പ്രഭാഷണം നടത്തുകയും ഫാ ഡോ ജേക്കബ് കുര്യൻ വിഷയാവതരണവും നിർവഹിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദിക സമ്മേളനത്തിൽ പങ്കെടുത്തു. 1200ഓളം വൈദികർ സമ്മേളനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    Read More »
  • Kerala

    കെ.വി. തോമസിന് മാസം ഒരുലക്ഷം രൂപ ഓണറേറിയം; നാല് ജീവനക്കാര്‍

    തിരുവനന്തപുരം: ഡല്‍ഹിയില്‍ കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. കെ.വി തോമസിന് ഒരുലക്ഷം രൂപ ഓണറേറിയമായി നല്‍കണമെന്ന് നേരത്തെ ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. പുനര്‍നിയമനം ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കുക. ഓണറേറിയമായതിനാല്‍ തോമസിന് ഈ ചട്ടം ബാധകമാവില്ല. എം.പി. പെന്‍ഷന്‍ തുടര്‍ന്നും അദ്ദേഹത്തിന് വാങ്ങാം. ശമ്പളത്തിനുപകരം ഓണറേറിയമായി നല്‍കിയാല്‍ മതിയെന്ന് തോമസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ട് സി.പി.എം പക്ഷത്തേക്ക് വന്നതോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്ന എ. സമ്പത്തിന് കാബിനറ്റ് പദവിയുണ്ടായിരുന്നു. മന്ത്രിമാര്‍ക്കെന്നപോലെ 92,423 രൂപയായിരുന്നു ശമ്പളം.

    Read More »
  • Crime

    16 വയസുകാരന്റെ കൈ തല്ലിയൊടിച്ചു, കത്രികകൊണ്ട് കുത്തി; അമ്മയും കാമുകനും അമ്മൂമ്മയും പിടിയില്‍

    കൊച്ചി: അമ്മയും അമ്മയുടെ കാമുകനും അമ്മൂമ്മയും ചേര്‍ന്ന് പതിനാറു വയസുകാരന്റെ കൈ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു. സംഭവത്തില്‍ അമ്മ രാജേശ്വരി, അമ്മയുടെ കാമുകന്‍ സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ കാമുകന്‍ വീട്ടില്‍ വരുന്നത് ചോദ്യംചെയ്തതിനാണ് കുട്ടിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ കത്രികകൊണ്ട് മുറിവേല്‍പ്പിച്ചതിന്റെ പാടുകളുമുണ്ട്. ഒരു കൈ പ്ലാസ്റ്റര്‍ ഇട്ട നിലയിലും മറ്റൊരു കൈയ്യില്‍ നീരുവന്ന നിലയിലുമാണെന്ന് പോലീസ് പറഞ്ഞു. ദേഹത്ത് അടിച്ചതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതില്‍ മൂത്ത മകനെയാണ് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടിയെ മുത്തച്ഛനാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തത്. നിലവില്‍ കുട്ടി ബന്ധുവീട്ടിലാണ്. കുട്ടിയെ മര്‍ദ്ദിച്ച വിവരം പുറത്തു വന്നതിന് പിന്നാലെ പ്രതികള്‍ മൂന്നുപേരും നെടുമ്പാശ്ശേരിക്ക് സമീപം ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ്…

    Read More »
  • Kerala

    വിഷു ബംമ്പർ ഒന്നാം സമ്മാനം VE 475588 നമ്പർ ടിക്കറ്റിന്

    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം VE 475588 നമ്പർ ടിക്കറ്റിന്.മലപ്പുറം തീരൂരിൽ നിന്നുമാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഒരുകോടി രൂപ വീതം ആറുപേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.

    Read More »
  • Kerala

    വ്യാജ വീഡിയോ ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു: ദേശാഭിമാനിക്ക്‌ ഏഷ്യാനെറ്റിന്റെ വക്കീൽ‌ നോട്ടീസ്‌

    തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നോട്ടീസ്‌. തങ്ങൾക്ക്‌ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിന്റെ എംബ്ലം ദുരുപയോഗം ചെയ്‌തു എന്നിവയാണ്‌ ആരോപണങ്ങൾ. സിപിഐ എം സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ എന്നിവർക്കെതിരെയാണ്‌  നോട്ടീസ്‌. പത്ത്‌ കോടിരൂപ നഷ്‌ടപരിഹാരം, ദേശാഭിമാനി പത്രത്തിലും ഓൺലൈനിലും മാപ്പപേക്ഷ പ്രസിദ്ധീകരിക്കൽ എന്നിവയാണ്‌ ആവശ്യം.

    Read More »
  • Local

    മീൻ വാങ്ങാനെത്തിയ വീട്ടമ്മയെ കയറിപ്പിടിച്ച്‌ ചുംബിച്ചു;പ്രതിയെ ഹാർബർ വളഞ്ഞ് പിടികൂടി പോലീസ് 

    കാസർകോട്:മീൻ വാങ്ങാനെത്തിയ വീട്ടമ്മയയെ കയറിപ്പിടിച്ച്‌ ചുംബിച്ചെന്ന കേസില്‍ പ്രതിയെ ഹാര്‍ബര്‍ വളഞ്ഞ് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി അര്‍ശാദിനെ (23) യാണ് ചന്തേര എസ്‌ഐ ശ്രീദാസ്, എഎസ്‌ഐ ലക്ഷ്മണ, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൊണ്ടോട്ടിയിലെ ഹാര്‍ബര്‍ വളഞ്ഞ് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് കടയില്‍ മീൻ വാങ്ങാനെത്തിയ 38 കാരിയായ യുവതിയെ കെട്ടിപ്പിടിച്ച്‌ കഴുത്തില്‍ ചുംബിക്കുകയും‌ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ കൊണ്ടോട്ടിയിലെ ഹാർബറിലെത്തി  പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ചന്തേരയിലേക്ക് കൊണ്ടുവന്ന പ്രതിയെ ഇന്നലെ  കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    എസ്.എഫ്.ഐ. നേതാവിന്റെ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവമെന്നു മന്ത്രി; നിയമം കൈയിലെടുക്കലെന്നു ഗവര്‍ണര്‍

    തിരുവനന്തപുരം/ന്യൂഡല്‍ഹി: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി ആര്‍ ബിന്ദു. വിഷയത്തെ പൊതുവത്കരിക്കുന്നത് തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടക്കുന്നതെന്ന് ആര്‍. ബിന്ദു പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഇതിന്റെ ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് കേരളത്തിന്റെ പൊതുപശ്ചാത്തലമാണെന്ന് കരുതരുത്. വിദ്യാര്‍ഥി യൂണിയനുകളെ ഇകഴ്ത്തി കാണിക്കുന്നതിനായുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്ലാ പ്രതികരണങ്ങള്‍ക്കും മറുപടി പറയേണ്ടതില്ല. ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ആള്‍മാറാട്ടത്തില്‍ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് യൂണിയന്റെ ബലത്തില്‍ നിയമം കൈയ്യിലെടുക്കുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അവസ്ഥ ഭീകരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളം വിദ്യാഭ്യാസ മേഖലയില്‍ മികച്ചതാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ പഠിക്കാന്‍ പുറത്ത് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത്…

    Read More »
  • Kerala

    12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് ഇളവ്; അഞ്ചാം തീയതി മുതല്‍ എഐ ക്യാമറയില്‍ കുടുങ്ങിയാല്‍ പിഴ

    തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടിയുമായി മാതാപിതാക്കള്‍ സഞ്ചരിച്ചാല്‍ പിഴ ഈടാക്കില്ല. നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നല്‍കിയിട്ടുണ്ട്. അതില്‍ തീരുമാനം ലഭിക്കുന്നതു വരെയാണ് താല്‍ക്കാലിക ഇളവ് നല്‍കുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊതുവികാരം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ അച്ഛനും അമ്മയ്ക്കും ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൊണ്ടുപോകാം. അതല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയുള്‍പ്പെടെ രണ്ട് കുട്ടികളെ കൊണ്ടുപോകാനാകും. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കുവെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ മേയ് 20 മുതല്‍ പിഴ ഈടാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.…

    Read More »
Back to top button
error: