Month: May 2023
-
Crime
ഇളയ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി;പതിമൂന്നുകാരിയും കാമുകനും അറസ്റ്റിൽ
പട്ന: ഇളയ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ആസിഡ് ഒഴിച്ച് കത്തിച്ച സംഭവത്തില്‍ പതിമൂന്നുകാരിയും കാമുകനും അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച്ചയാണ് സംഭവം. പെണ്‍കുട്ടിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തതു. ഒമ്ബത് വയസ്സുള്ള സഹോദരിയെയാണ് പതിമൂന്നുകാരി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് വെട്ടിനുറുക്കാൻ തീരുമാനിച്ചത്.പിന്നീട് ആസിഡ് ഒഴിച്ചു കത്തിച്ച ശേഷം വീടിനു പിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. അയല്‍വാസികളാണ് മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചത്. ഫോറൻസിക് പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു.പ്രദേശത്ത് കാണാതായ പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂത്ത സഹോദരിയും കൂട്ടുകാരനും പിടിയിലായത്.ഇവരുടെ മാതാപിതാക്കൾ മറ്റൊരു സ്ഥലത്ത് കൃഷിപ്പണിയാണ്.ആഴ്ചയിൽ ഒരിക്കലാണ് വീട്ടിൽ എത്തുക.
Read More » -
Crime
പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം; കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ
തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാർ കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വിവരം പുറത്തുവന്നതാണ് വകുപ്പിൽ ശുദ്ധീകരണ നടപടി തുടങ്ങാൻ കാരണം. അതിനിടെ സുരേഷ് കുമാറിനെ വകുപ്പിൽ നിന്ന് സസ്പെന്റ് ചെയ്തു. പലരിൽ നിന്നും ഇയാൾ 500 മുതൽ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങിയിരുന്നു. പണത്തിന് പുറമെ കുടംപുളിയും തേനും വരെ…
Read More » -
Crime
ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കോഴിക്കോട് വയനാട് ജില്ലകളിൽ വില്പന: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കോഴിക്കോട് വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞവർഷം ഡിസംബറിൽ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ഇയാൾ മയക്കുമരുന്നു വില്പന തുടരുകയായിരുന്നു.
Read More » -
NEWS
14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു
14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു.ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്നതോടെ ബാധയാണെന്നാരോപിച്ച് മന്ത്രവാദി അടിച്ചുകൊല്ലുകയായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള സാഗ്ലി വില്ലേജിൽ താമസിക്കുന്ന ആര്യൻ ദീപക് ആണ് മരിച്ചത്.പനി ബാധിച്ച് ഏറെ ദിവസങ്ങളായിട്ടും കുട്ടിക്ക് ഭേദമായില്ല. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കൾ ഷിർഗൂരിലെ അപ്പാസാഹെബ് കംബ്ല എന്ന മന്ത്രവാദിയുടെ അടുക്കലെത്തിക്കുകയായിരുന്നു. കുട്ടിക്ക് പ്രേതബാധയുണ്ടെന്ന് ഇയാള്‍ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാൻ ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്നു പറഞ്ഞ അപ്പാസാഹെബ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More » -
Kerala
പിഴയിടുമ്പോൾ പിഴക്കാതിരിക്കാൻ പരിശോധന: എഐ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ പുതിയ വിദഗ്ദ്ധ സമിതി
തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ പുതിയ സമിതിയെ നിയമിച്ചു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവർത്തനം വിലയിരുത്തുന്നത്. അടുത്ത മാസം 5 ന് മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഇന്ന് ചേർന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവർത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് യോഗം ചേർന്നത്. യോഗ്ത്തിൽ ഗതാഗത കമ്മീഷണർ, ഐടി മിഷൻ ഡയറക്ടർ, സാങ്കേതിക വിദഗ്‌ധരും ഉൾപ്പെട്ടിരുന്നു. ഗതാഗതത കമ്മീഷണറും- കെൽട്രോണും തമ്മിലുള്ള ധാരണാപത്രം പ്രകാരം ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. അടുത്ത മാസം അഞ്ചിന് ക്യാമറ വഴി പിഴയീടാക്കാനാണ് തീരുമാനം. ക്യാമറകൾ വഴി പിഴയീടാക്കും മുമ്പ് വിദഗ്ദ സമിതി അന്തിമ അനുമതി നൽകണം. ട്രാഫിക്…
Read More » -
Kerala
മൂന്നു പേർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം
തൊടുപുഴ: അടിമാലി പനംകുട്ടി പള്ളിസിറ്റിയില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേല്‍ ഡിയോണ്‍(19) ആണ് മരിച്ചത്. മൂന്നുപേര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.ഒപ്പം സഞ്ചരിച്ചിരുന്ന മങ്കുവ സ്വദേശികളായ ഇലവുങ്കല്‍ ആഷിൻ ഷാജി, അള്ളിയാങ്കല്‍ അഭിനവ് ദീപ്തി കുമാര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
NEWS
സുരക്ഷാ ഭീഷണി; യൂട്യൂബ്, ജിമെയില്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാൻ ഗൂഗിൾ
നിഷ്ക്രിയ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാനൊരുങ്ങി ഗൂഗിള്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ യൂട്യൂബ്, ജിമെയില്‍ അക്കൗണ്ടുകള്‍ക്കാണ് ഗൂഗിള്‍ പൂട്ടിടുന്നത്. ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിഷ്ക്രിയ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ വലിയ തോതിലുള്ള സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി ഗൂഗിൾ അറിയിച്ചു. അക്കൗണ്ടുകള്‍ ഇല്ലാതാക്കുമ്ബോള്‍ അവയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ ഉള്ളടക്കങ്ങളും നഷ്ടമാകുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More » -
Kerala
പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി പോലീസ് പിടിയിൽ
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പത്തനംതിട്ട ഗവി സ്വദേശി ഈശ്വരനാണ് ഇന്ന് പിടിയിലായത്. പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കയറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാൽ ഇയാൾ പൊന്നമ്പലമേട്ടിലേക്ക് പോയിരുന്നില്ല. ശബരിമല പൊന്നന്പലമേട്ടിലേക്കുളള പ്രവേശനത്തിന് നിയന്ത്രണമേർപെടുത്തി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും ഇവിടേക്ക് കടക്കരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പൊന്നമ്പലമേട്ടിൽ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയ സംഭവത്തിൽ സ്വമേഥയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകി. തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ…
Read More » -
India
ഏഴ് വയസ്സുകാരിയെ നാലര ലക്ഷം രൂപയ്ക്ക് മധ്യവയസ്‌കന് വിറ്റു
ജോധ്പൂർ:ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി മധ്യവയസ്‌കന് വിറ്റു. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെണ്‍കുട്ടിയെ വിറ്റത്.രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. 38-കാരനായ ഭൂപല്‍ സിങ് ആണ് 4.50 ലക്ഷം പിതാവിന് കൊടുത്ത് പെണ്‍കുട്ടിയെ വാങ്ങിയത്.മെയ് 21-ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
Read More » -
NEWS
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല; ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിൽ
ദുബൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെന്ന പ്രഖ്യാപാനം പുറത്തുവന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിലായി. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. സന്ദര്‍ശനത്തിനും മറ്റും എത്തിയവര്‍ തങ്ങളുടെ കൈവശമുള്ള രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റി അതത് രാജ്യത്തെ കറന്‍സികള്‍ വാങ്ങാന്‍ പണമിടപാട് സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണ്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ തങ്ങള്‍ സ്വീകരിച്ചാല്‍ അത് വിറ്റഴിക്കാനോ മാറ്റിയെടുക്കാനോ സാധിക്കാതെ തങ്ങള്‍ക്ക് വലിയ നഷ്ടം വരുമെന്നാണ് എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പക്ഷം. പകരം നാട്ടില്‍ കൊണ്ടുപോയി തങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ നിക്ഷേപിക്കാനാണ് നിര്‍ദേശിക്കുന്നത്. ഇതോടെ ഗള്‍ഫില്‍ എത്തിയ ശേഷം കറന്‍സി മാറ്റിയെടുക്കാമെന്ന ലക്ഷ്യത്തോടെ രണ്ടായിരം രൂപയുടെ നോട്ടുകളുമായി എത്തിയവര്‍ കൈയില്‍ പണമില്ലാത്തവര്‍ക്ക് തുല്യമായി. ഗള്‍ഫ് കറന്‍സികള്‍ ഇന്ത്യന്‍ രൂപയാക്കി മാറ്റുന്ന ഇടപാടുകാര്‍ തങ്ങളില്‍ നിന്ന് രണ്ടായിരം രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും…
Read More »