തൊടുപുഴ: അടിമാലി പനംകുട്ടി പള്ളിസിറ്റിയില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേല്‍ ഡിയോണ്‍(19) ആണ് മരിച്ചത്.
മൂന്നുപേര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.ഒപ്പം സഞ്ചരിച്ചിരുന്ന മങ്കുവ സ്വദേശികളായ ഇലവുങ്കല്‍ ആഷിൻ ഷാജി, അള്ളിയാങ്കല്‍ അഭിനവ് ദീപ്തി കുമാര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan