Month: May 2023

  • Kerala

    സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി: ആരോഗ്യ മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ യോഗം ചേര്‍ന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍…

    Read More »
  • India

    സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു

    അഹമ്മദാബാദ്:ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്‌റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. 2022 ഫെബ്രുവരി 10 ന് ഒരു അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം താന്‍ നേരിട്ട ദുരനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് പോലീസ് കണ്ടെടുത്തു.ഇതിൽ ഭർതൃവീട്ടുകാർ സതി അനുഷ്ഠിക്കാൻ നിരന്തരം നിർബന്ധിച്ചിരുന്നതായി സൂചിപ്പിക്കുന്നുണ്ട്. സമ്മര്‍ദ്ദം താങ്ങാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പില്‍ വിശദീകരിച്ചു.യുവതിയുടെ പിതാവ് രമേഷ് സബര്‍മതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.തന്റെ മകളുടെ ഭര്‍തൃമാതാവും കുടുംബത്തിലെ മറ്റ് നാല് പേരും ചേര്‍ന്ന് സംഗീതയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു.

    Read More »
  • Kerala

    വീണ്ടും ട്രെയിനിന് നേരെ കല്ലേറ്

    കൊച്ചി: തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് ( 16342) ട്രെയിനിനു നേരെ കല്ലേറ്.ഇന്നലെ രാത്രി 11.40ന് ആലുവയ്ക്കും അങ്കമാലിക്കും ഇടയിലായിരുന്നു സംഭവം. ആര്‍ക്കും പരുക്കില്ല. കല്ല് പതിച്ചതിനേ തുടര്‍ന്നു സി വണ്‍ കോച്ചിലെ ചില്ല തകര്‍ന്നു.അല്‍പനേരം ട്രെയിൻ നിര്‍ത്തിയിട്ട ശേഷം സര്‍വീസ് തുടര്‍ന്നു. റെയില്‍വേ പൊലീസും ആലുവ പൊലീസും അന്വേഷണം ആരംഭിച്ചു. അതേസമയം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍.താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്.കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി.മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണും പ്രതി പൊലീസില്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെ ട്രെയിൻ തിരൂര്‍ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.

    Read More »
  • NEWS

    യുഎഇയിൽ കനത്തമഴ; നിയമം ലംഘിച്ചാൽ 1000 ദിർഹം വരെ പിഴ

    അബുദാബി:യുഎഇയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ചൂടിന് ശമനമുണ്ടായെങ്കിലും പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.അബുദാബി, ദുബായ്, റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നീ എമിറേറ്റുകളിലാണ് കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്തത്. എന്നാല്‍ മഴ പെയ്യുന്ന സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കാലാവസ്ഥാ സംബന്ധമായ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ കനത്തപിഴയാവും അടയ്ക്കേണ്ടി വരിക.അതിനാല്‍ മഴ പെയ്യുമ്ബോള്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.വെള്ളപ്പൊക്ക പ്രദേശങ്ങളും താഴ്‌വരകളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. മഴയുളള സമയത്ത് താഴ്‌വരകള്‍, ഡാമുകള്‍, വെളളപ്പൊക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലിന് 1000 ദിര്‍ഹമാണ് ഫൈൻ.മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക്  പ്രവേശിച്ചാൽ പിഴ: 2,000 ദിര്‍ഹം.കൂടാതെ 60 ദിവസത്തേക്ക് വാഹനവും പിടിച്ചെടുക്കും.   ട്രാഫിക് അല്ലെങ്കില്‍ ആംബുലന്‍സ് നിയന്ത്രിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട അധികാരികളെ തടസ്സപ്പെടുത്തുകയും അത്യാഹിതങ്ങള്‍, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്താല്‍ പിഴ: 1,000 ദിര്‍ഹം.വാഹനം പിടിച്ചെടുക്കല്‍ കാലാവധി: 60 ദിവസം.

    Read More »
  • Kerala

    വ്യാജ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായി

    തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ജോലി നേടി എന്ന കേസില്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ നേരിട്ട് ഹാജരായി. സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്‌ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരായത്. 2009-11 കാലഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കി എന്നാണ് രേഖ. 2017ലാണ് സ്വപ്നക്ക് ദേവ് എജുക്കേഷൻ ട്രസ്റ്റ് മുഖേന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സ്പേസ് പാര്‍ക്ക് സ്വപ്നക്ക് ലക്ഷം രൂപയാണ് ശമ്ബളമായി നല്‍കിയിരുന്നത്.മുൻ പ്രിൻസിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറാണ് സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയിരുന്നത് എന്നാണ് ആരോപണം. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയാണ്. രണ്ടാം പ്രതിയും പഞ്ചാബ് സ്വദേശിയുമായ സച്ചിൻ ദാസ് കോടതിയില്‍ എത്തിയില്ല. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.അടുത്ത മാസം 29ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

    Read More »
  • Kerala

    കെട്ടിട നികുതി അധിക വർദ്ധനവിലൂടെ ജനങ്ങളെ കൊല്ലാകൊല നടത്തിയാണ് സർക്കാർ വികസനം നടപ്പിലക്കുന്നതെന്ന് കെ.മുരളീധരൻ എം.പി

    തിരുവനന്തപുരം: കെട്ടിട നികുതി അധിക വർദ്ധനവിലൂടെ ജനങ്ങളെ കൊല്ലാകൊല നടത്തിയാണ് സർക്കാർ വികസനം നടപ്പിലക്കുന്നതെന്ന് കെ.മുരളീധരൻ എം.പി. തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയാണ് വർദ്ധനവ് എന്ന വാചകക്കസർത്ത് മതിയാക്കി സർക്കാർ അശാസ്ത്രീയമായ ഈ പരിഷ്ക്കരണം പിൻവലിച്ച് ജനങ്ങളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനിയന്ത്രിത കെട്ടിട വീട്ടു നികുതി വർദ്ധനവിനെതിരെ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്ന് നടത്തിയ അവകാശ സംരക്ഷണ ജാഥയിലും ധർണ്ണയിലും ആയിരത്തലേറെ അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പെർമിറ്റ്, അപേക്ഷ ഫീസ്, ക്രമാതീത വർദ്ധനവ് ഉപേക്ഷിക്കുക, മാതൃക വാടക പരിഷ്ക്കരന്ന ബില്ല് നടപ്പാക്കുക, ദേശീയ പാതയോരത്തെ നിർമ്മാണത്തിനുള്ള പ്രത്യേക നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങും ധർണ്ണയിൽ ഉന്നയിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എ വർക്കിംഗ് പ്രസിഡന്റ് കെ സലാഹുദ്ദീൻ കണ്ണൂർ, വർക്കിംഗ് സെക്രട്ടറി…

    Read More »
  • Crime

    നിരവധി മോഷണം-കവർച്ച കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍നിന്ന് നാടുകടത്തി

    പാലാ: രാമപുരം ആനന്ദഭവനം വീട്ടിൽ സോമനാഥൻ മകൻ ശരത് സോമനാഥൻ(23) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് മേലുകാവ്, കൂത്താട്ടുകുളം, പെരുമ്പാവൂർ, കാലടി, മൂവാറ്റുപുഴ,പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരവധി മോഷണം, കവർച്ച എന്നീ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

    Read More »
  • Crime

    വീട്ടിൽ ഇരുന്ന് ഒച്ചത്തില്‍ പാട്ടുപാടിയതിലുള്ള വിരോധം; അതിരമ്പുഴയിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

    ഏറ്റുമാനൂർ: അതിരമ്പുഴയിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പ്രിയദർശനി കോളനി House no. J 123-ൽ മനോജ്‌ (46) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം പതിനേഴാം തീയതി തന്റെ അയൽവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ യുവാവ് തന്റെ വീട്ടിൽ ഇരുന്ന് ഒച്ചത്തില്‍ പാട്ടുപാടിയതിലുള്ള വിരോധം മൂലം മനോജ്‌ അയൽവാസിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച കയറി കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മാഞ്ഞൂർ ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓമാരായ അനീഷ് വി.കെ, പ്രവീൺ പി.നായർ, സ്മിതേഷ്, ജോഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ

    മുണ്ടക്കയം: എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറുവമൊഴി കൊരട്ടി ഭാഗത്ത് കൊണ്ടുപ്പറമ്പിൽ വീട്ടിൽ വിമൽ എന്ന് വിളിക്കുന്ന അഖിൽ വിജയൻ (31), കുറുവാമൊഴി കൊരട്ടി ആലംപരപ്പ് കോളനി ഭാഗത്ത് കേളിയംപറമ്പിൽ വീട്ടിൽഅപ്പു എന്ന് വിളിക്കുന്ന അലൻ ജോൺ (24), കുറുവാമൊഴി കൊരട്ടി ഭാഗത്ത് കരിമ്പനാകുന്നേൽ വീട്ടിൽപൊന്നാച്ചൻ എന്ന് വിളിക്കുന്ന അമൽ കെ.ഷാജി (21) എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെങ്ങുംവിളയിൽ വീട്ടിൽ പൊന്നു എന്ന് വിളിക്കുന്ന അനന്തു അജി (23)കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ അനന്തു മോഹനൻ (25) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് 19ന് രാത്രി 10.30ഓടെ എരുമേലി വാഴക്കാല പെട്രോൾ പമ്പിന് സമീപം വച്ച് എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ യുവാവിനെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയും, തുടർന്ന് യുവാവിനെ കമ്പ് കൊണ്ടും കല്ലുകൊണ്ടും തലയ്ക്ക് ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ യുവാവിനോട് പണം…

    Read More »
  • Crime

    പാലാ ടൗണിൽ വീട്ടമ്മയെ ആക്രമിച്ച കേസ്: ഒരാൾ പിടിയിൽ

    പാലാ: വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി ശാന്തിനഗർ ഭാഗത്ത് പൂത്തോടിയിൽ വീട്ടിൽ ഷൈജു (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് പാലാ ടൗണിൽ വച്ച് വീട്ടമ്മയെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ബലമായി ഓട്ടോറിക്ഷയിൽ കയറ്റുകയും, കുതറി ഓടാൻ ശ്രമിച്ച വീട്ടമ്മയെ അടിക്കുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
Back to top button
error: