ജോധ്പൂർ:ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി മധ്യവയസ്‌കന് വിറ്റു. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെണ്‍കുട്ടിയെ വിറ്റത്.രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.
38-കാരനായ ഭൂപല്‍ സിങ് ആണ് 4.50 ലക്ഷം പിതാവിന് കൊടുത്ത് പെണ്‍കുട്ടിയെ വാങ്ങിയത്.മെയ് 21-ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.