KeralaNEWS

കൗമാരക്കാരിയെ വനത്തിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ; പീഡിപ്പിച്ചത് ഒരാഴ്ച

തൊടുപുഴ: കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലെത്തിച്ച്‌ ഒരാഴ്ചയിലേറെയായി പീഡിപ്പിച്ച കേസില്‍ 19 കാരൻ അറസ്റ്റില്‍.
തൊമ്മൻകുത്ത് പുത്തൻപുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ സി.ഐ കെ.ജെ. ജോബിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പത്താംക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായത്.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കാണാതായതോടെ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തൊമ്മൻകുത്ത് തേക്ക് പ്ലാന്റേഷനിലാണ് യദുകൃഷ്ണൻ പെണ്‍കുട്ടിയെ എത്തിച്ച്‌ പീഡനത്തിന് വിധേയമാക്കിയത്.ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തിയ ശേഷം തൊമ്മൻകുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
ഒരാഴ്ചയാണ് പെൺകുട്ടി യദുവിനൊപ്പം കാട്ടില്‍ കഴിഞ്ഞത്.പോലീസ് എത്തുമ്പോൾ അവശനിലയിലായിരുന്നു പെൺകുട്ടി.
 യദുകൃഷ്ണനെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Back to top button
error: