കോട്ടയം ∙ വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കെത്തിയ അൻപത്തിരണ്ടുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറുപത്താറുകാരൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻആർ സിറ്റി കൊല്ലംപറമ്പിൽ പി.സുരേഷാണ് (66) അറസ്റ്റിലായത്.
കോട്ടയം ഈസ്റ്റ് പൊലീസാണ് പുതുപ്പള്ളി ഭാഗത്തുവച്ച് സുരേഷിനെ അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സുരേഷിന്റെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ സ്ത്രീയെയാണു പീഡിപ്പിച്ചത്. ഇവർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.