Month: May 2023

  • Local

    എസ്.എൻ.ഡി.പി യോഗം ശാഖാ കെട്ടിടത്തിനുനേരെ ആക്രമണം

    കൊട്ടാരക്കര:എസ്.എൻ.ഡി.പി യോഗം ശാഖയുടെ കെട്ടിടത്തിനുനേരെ ആക്രമണം.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം നീലേശ്വരം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്.  ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്.എട്ടു ജനലുകളുടെ ചില്ലുകൾ ഉടച്ചിട്ടുണ്ട് കൂടാതെ ശാഖാ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന രവി വര്‍മ്മ കോളേജ് ഒഫ് ഫൈൻ ആര്‍ട്ട്സ് പ്രിൻസിപ്പലിന്റെ മാരുതി കാറിന്റെ ചില്ലുകളും കല്ലെറിഞ്ഞു തകര്‍ത്തു.ശാഖയുടെ മുറ്റത്തുണ്ടായിരുന്ന ആമ്ബല്‍ കുളം നശിപ്പിച്ച് കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ ഉരുട്ടി സമീപത്തുള്ള തോട്ടിലും തള്ളിയിട്ടുണ്ട്.സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

    Read More »
  • Kerala

    മൂവാണ്ടൻ മാവ്-പറഞ്ഞാൽ തീരാത്ത മഹത്വം

    മൂവാണ്ടൻ മാവിനെ കുറിച്ചു പറഞ്ഞാൽ തീരുമോ അതിന്റെ മഹത്വം. ഇന്ത്യയിൽ ഏറ്റവും ആദ്യം വിപണിയിൽ വരുന്ന മാങ്ങകളിൽ ഒന്നാണ് മൂവാണ്ടൻ. മഴ ഒന്ന് മാറി നിൽക്കുമ്പോഴേക്കും മാവ് പൂത്തു തുടങ്ങും. ആദ്യമായി വിപണിയിൽ വരുന്നത് കൊണ്ട് തന്നെ ഇതിനു അസാധ്യമായ വിപണ സാധ്യത മുന്നിൽ ഉണ്ട്.റബർ തോട്ടത്തിൽ പോലും വളരുമെന്നതിനാൽ റബർ കർഷകർ ഇക്കാലത്തു നേരിടുന്ന പ്രതിസന്ധിയിൽ ചിലപ്പോൾ മൂവാണ്ടൻ ഒരു പകരക്കാരൻ ആയി വന്നേക്കാം. കാലാവസ്ഥയും മറ്റും ഒത്തുവന്നാൽ  മൂന്നാമത്തെ വർഷം മുതൽ കായ്ച്ചു തുടങ്ങും എന്ന ഒരു പ്രത്യേകതയും ഈ മാവിന് കണ്ടു വരുന്നു.കൊല്ലത്തിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം ഈ മാവ് പൂത്തു കായ്‌ഫലം തരുന്നു. കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തൃശൂർ, എറണാകുളം, ആലപ്പുഴ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ആണ് മൂവാണ്ടൻ മാവ് ധാരാളമായി കണ്ടു വരുന്നത്.  വെള്ള കലർന്ന പച്ച നിറം ആണ് മാങ്ങകൾക്ക്. ഒരു കുലയിൽ ഒന്നോ അതിലധികമോ മാങ്ങകൾ പിടിക്കും. എന്നാൽ ഒരു ഞെട്ടിൽ…

    Read More »
  • Kerala

    പരിചയപ്പെട്ട ശേഷം സെക്സ് ചാറ്റിംഗ്; പിന്നീട് പുറത്തുവിടുമെന്ന് ഭീഷണി, പണം തട്ടൽ

    നമ്മുടെ സ്ത്രീകൾ ഒട്ടും മോശമല്ല.പുരുഷൻമാരെ അങ്ങോട്ട് കയറി പരിചയപ്പെടും.പിന്നീട് സെക്സ് ചാറ്റിംഗായി.ഒടുവിൽ പുറത്തു വിടുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടലും.ഇതേ സംഭവത്തിലാണ് യുവതിയെയും സുഹൃത്തിനെയും എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കല്‍ ശരണ്യ (20), മലപ്പുറം ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപ്പറമ്ബില്‍ അര്‍ജുൻ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്.അടിമാലി സ്വദേശിയായ യുവാവില്‍നിന്നാണ് പണം തട്ടിയത്.   അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും സെക്സ് ചാറ്റുകള്‍ നടത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ് ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേര്‍ ആക്രമിച്ച്‌ പണവും എ.ടി.എം. കാര്‍ഡും തട്ടിയെടുത്തു. ഹെല്‍മെറ്റുകൊണ്ട് മര്‍ദിച്ച്‌ പിൻനമ്ബര്‍ വാങ്ങി സമീപത്തെ എ.ടി.എമ്മില്‍നിന്ന് 4500 രൂപയും പിൻവലിച്ചു.   കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അര്‍ജുൻ യുവാവിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ.…

    Read More »
  • NEWS

    വീണ്ടും ആകാശക്കൊള്ള;വിമാനക്കമ്ബനികള്‍ യാത്രാനിരക്ക് കൂട്ടിയത് അഞ്ചിരട്ടി

    കോഴിക്കോട്: കൊള്ളലാഭം ലക്ഷ്യമിട്ട് വിമാനക്കമ്ബനികള്‍ യാത്രാനിരക്ക് വീണ്ടും കൂട്ടി. അഞ്ചിരട്ടിയാണ് വർധന. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയര്‍ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഉയര്‍ത്തിയത്.മെയ് 28 മുതല്‍ പ്രാബല്യത്തില്‍വരും. വേനലവധി കഴിഞ്ഞ് ഗള്‍ഫിലേക്കുള്ള മടക്കയാത്രയും ഗള്‍ഫില്‍ സ്കൂള്‍ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ് കൊള്ള. യുഎഇ സെക്ടറിലാണ് വലിയ വര്‍ധന. കരിപ്പൂര്‍–-ദുബായ് നിരക്ക് 51,523 രൂപയായി. നെടുമ്ബാശേരി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ടിക്കറ്റ് നിരക്കും 50,000 രൂപയ്ക്കുമുകളിലാണ്. കഴിഞ്ഞ മാര്‍ച്ച്‌ 31 വരെ 9000 മുതല്‍ 12,000 വരെയായിരുന്നു ഈ‌ റൂട്ടിലെ ടിക്കറ്റ് നിരക്ക്.ഏപ്രില്‍ ഒന്നുമുതല്‍ അത് 31,000 ആയി.ഇതാണ് ഇപ്പോൾ അരലക്ഷത്തിനുമുകളിലായത്. വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്തായിരുന്നു ഏപ്രിലിലെ കൊള്ള.ഇതിനുപുറമെയാണ് ഇപ്പോഴത്തെ കഴുത്തറുപ്പൻ വര്‍ധന.മാര്‍ച്ചിനു ശേഷം വിമാന ഇന്ധനവില അഞ്ചുതവണയാണ് കുറഞ്ഞത്.

    Read More »
  • Health

    ഇന്ന് ലോക തൈറോയ്ഡ് ദിനം

    ഇന്ന് ലോക തൈറോയ്ഡ് ദിനമാണ്.ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.  ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏതു മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണ്ണമായും പ്രതിരോധിച്ച്‌ നിര്‍ത്താൻ കഴിയുന്ന അസുഖമാണ് ഇത്.ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണം.ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്‍റെ ലക്ഷണമാകാം. തൈറോയ്‌ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം കൂടും. അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരില്‍ വിഷാദവും…

    Read More »
  • Kerala

    മുക്കുപണ്ടം പണയം വെച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

    ഇരിങ്ങാലക്കുട: മുക്കുപണ്ടം പണയം വെച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.പുത്തൂര്‍ പൊന്നൂക്കര ലക്ഷംവീട് കോളനിയില്‍ വിജേഷിനെയാണ് (30) ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാപ്രാണം ജങ്ഷനിലെ ധനകാര്യ സ്ഥാപനത്തില്‍ 13 പവൻ വരുന്ന 12 മുക്കുപണ്ട വളകള്‍ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മെയ് 22നായിരുന്നു സംഭവം.അസ്സല്‍ സ്വര്‍ണത്തെ വെല്ലുന്ന വളകളില്‍ ഹാള്‍മാര്‍ക്ക് ചിഹ്നം രേഖപ്പെടുത്തിയിരിന്നു.ജില്ലയില്‍ പല ധനകാര്യ സ്ഥാപനങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ ആഭരണങ്ങള്‍ നിര്‍മിച്ച്‌ നല്‍കുന്ന വൻ മാഫിയ സംഘത്തെ പറ്റി വിവരം ലഭിച്ചതനസരിച്ച്‌ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നിര്‍ദേശപ്രകാരം പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ച്‌ അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ലോറിക്ക് പിറകില്‍ ബസ് ഇടിച്ച്‌ 23 പേര്‍ക്ക് പരിക്ക്;5 പേരുടെ നില ഗുരുതരം

    തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തലോറില്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച്‌ 23 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.പുതുക്കാട് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്.ഡ്രൈവര്‍ ഉള്‍പ്പെടെ പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

    Read More »
  • Local

    മീൻ കുളത്തിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

    കോട്ടയം:മീൻ കുളത്തിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.വാഴൂർ കാപ്പുകാട് കുന്നേൽ മിനിയാണ്(55) മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.ഇവരുടെ തന്നെ മീൻ കുളത്തിൽ നിന്നുമാണ് ഷോക്കേറ്റത്.മീനിന് തീറ്റ കൊടുക്കാൻ ചെന്നപ്പോൾ സമീപത്തെ മോട്ടോറിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Movie

    പൊന്മുരളിയൂതും കാറ്റിൽ ഈണമലിയും  പോലെ, പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ ഭാവമായി എം.ജി മലയാളിയുടെ  കനവുകളിൽ ചേക്കേറി,  എം.ജി ശ്രീകുമാറിന് ഇന്ന് 66-ാം പിറന്നാൾ

     ജിതേഷ് മംഗലത്ത്     അയാൾ പാടിയതൊക്കെയും ഓർമ്മകളിലേക്കുളള കിളിവാതിലുകളിലൂടെയായിരുന്നു. ഒരു കാലമാകെ അയാളുടെ ‘നേസൽ ടോണി’ലൂടെ പൂത്തുലഞ്ഞു. ആ ശബ്ദം തൊട്ടുണർത്തുന്ന ഓർമ്മയുടെ മഴക്കാടുകൾക്കെന്ത് പുതുമഴഗന്ധമാണെന്നോ…? വെള്ളാരംകുന്നിന്റെ താഴ്‌വരയിൽ രാവിലയാൾ പാടിയപ്പോൾ ഒരു പാലമരം പൂത്തു… അയാളുടെ പാട്ടിലെ മുഗ്ദ്ധമോഹനഭാവം നമ്മെ തൊട്ടുണർത്തി… അയാളുടെ സ്വരം ഒരു പൊൻവീണയെപ്പോൽ നമ്മുടെയുള്ളിലെ മൗനം വാങ്ങി ജന്മങ്ങൾ പുൽകുന്ന നാദം നൽകി… അയാൾ പാടുമ്പോൾ ഒരു പൂ വിരിയുന്ന സുഖവും, നറുമഞ്ഞുരുകുന്ന ലയവും നമ്മളറിഞ്ഞു. പഞ്ചമം തേടുന്ന കുയിലിന്റെ താളമിയലും പോലെ, പൊന്മുരളിയൂതുന്ന കാറ്റിൽ ഈണമലിയുന്ന പോലെ ആരുമറിയാത്ത ഭാവമായി അയാൾ നമ്മുടെയൊക്കെ കനവുകളിലൊഴുകി. നമ്മുടെയൊക്കെ സ്വപ്നങ്ങളെ അണിയിക്കാൻ താമരനൂലിനാൽ അയാളൊരു പൂത്താലി എന്നും പണിതുവെച്ചു. തിരുനെല്ലിക്കാടു പൂത്ത രാവുകളിൽ കരിവളയും ചാന്തും വാങ്ങാൻ അയാൾ നമ്മുടെ പ്രണയത്തെ തിരുകാവിൽ പോകാൻ ക്ഷണിച്ചു. അയാളുടെ ശ്വാസത്തിലെ വയൽമണ്ണിന്റെ  ഗന്ധവും,പുറവേലിത്തടത്തിലെ താഴമ്പൂവിന്റെ മദിപ്പിക്കുന്ന ഗന്ധവും നമ്മളറിഞ്ഞു. പാടുവാനയാൾ ഓർമ്മകളിൽ പദങ്ങൾ തേടുമ്പോൾ നമ്മുടെ മോഹങ്ങളും…

    Read More »
  • Movie

    മലയാള സിനിമയ്ക്ക് വ്യത്യസ്‍തങ്ങളായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ പി.വേണു വിട പറഞ്ഞിട്ട് ഇന്ന് 12 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     വ്യത്യസ്‍തതകൾ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകൻ പി വേണു ഓർമ്മയായിട്ട് 12 വർഷം. 32 ചിത്രങ്ങൾ സംവിധാനം  ചെയ്ത അദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചിത്രങ്ങൾ  ചെയ്തത്. ആദ്യ ചിത്രമായ ഉദ്യോഗസ്ഥയ്ക്ക് ശേഷം ‘ഉദ്യോഗസ്ഥ വേണു’ എന്ന പേരിൽ അറിയപ്പെട്ടു. മലയാളത്തിലെ ആദ്യ മൾട്ടി സ്റ്റാർ ചിത്രം ഉദ്യോഗസ്ഥ, ആദ്യ ഡിറ്റക്ടീവ് ചിത്രം സിഐഡി നസീർ, മുഴുനീള കോമഡി ചിത്രം വിരുതൻ ശങ്കു തുടങ്ങിയ ബഹുതരം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്‌ത വേണു ചെന്നൈയിൽ 2011 മെയ് 25 നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിലൂടെ: 1. ഉദ്യോഗസ്ഥ (1967).മുഖ്യതാരങ്ങൾ: സത്യൻ, നസീർ, മധു, ഉമ്മർ, ശാരദ, വിജയനിർമ്മല. കെജി സേതുനാഥിന്റെ കഥ. ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ‘അനുരാഗഗാനം പോലെ’, ‘എഴുതിയതാരാണ്സുജാത’ (യൂസഫലി- ബാബുരാജ്) എന്നീ ഗാനങ്ങൾ ഈ ചിത്രത്തിലേതാണ്. 2. സിഐഡി നസീർ (1971). ജെയിംസ് ബോണ്ടിന്റെ മലയാള അവതാരം…

    Read More »
Back to top button
error: