കോട്ടയം: തിരുവനന്തപുരം സെൻട്രൽ, കോട്ടയം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ട്രെയിനിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 89 പേരെ പിടികൂടി.ഇവരിൽ നിന്ന് 30,160 രൂപ പിഴ ഇനത്തില്‍ ഈടാക്കി.
റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്‌എം ശര്‍മയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.റിസര്‍വേഷനില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്യുന്ന യുടിഎസ് മൊബൈല്‍ ആപ്പ് സംബന്ധിച്ച് യാത്രക്കാര്‍ക്കുള്ള ബോധവത്കരണവും പരിശോധനകളുടെ ഭാഗമായി നടന്നു. തിരുവനന്തപുരം-കോട്ടയം റൂട്ടുകളിലോടുന്ന ആറ് ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍.