IndiaNEWS

പി.ടി ഉഷക്കെതിരെ കടുത്ത പ്രതിഷേധം;സമരപ്പന്തലിലെത്തിയ ഉഷയുടെ വാഹനം തടഞ്ഞിട്ടു

ന്യൂഡൽഹി വിവാദങ്ങള്‍ക്കു പിന്നാലെ ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന കായിക താരങ്ങളെ സന്ദര്‍ശിക്കാനെത്തിയ‌ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്ക്കെതിരെ വൻ പ്രതിഷേധം.ഇവരുടെ വാഹനവും തടഞ്ഞിട്ടു പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഉഷയെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയത്.
നേരത്തെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ പൊലിസ് നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ പി.ടി അധ്യക്ഷ രംഗത്തെത്തിയിരുന്നു. തെരുവില്‍ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം.ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി തുറന്നു. ഒളിമ്ബിക്‌സ് അധ്യക്ഷയില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പ്രതികരിച്ചിരുന്നു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായി നടപടി വേണമെന്ന് ആവശ്യപ്പെട്ട് താരങ്ങളുടെ രാപ്പകല്‍ സമരം ഇന്ന് പതിനൊന്നാം ദിവസം പിന്നിട്ടിരിക്കെയായിരുന്നു ഉഷയുടെ സന്ദർശനം.

Back to top button
error: