കോഴിക്കോട്: എ ഐ ക്യാമറ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് മലാപ്പറമ്ബിലെ പ്രസാഡിയോ കമ്ബനി ഓഫീസ് ഉപരോധിച്ചു.
നൂറോളം പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.പിന്നീട് റോഡിലെ ക്യാമറ കൊട്ടകൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
പ്രസാഡിയോ കമ്ബനിയുമായി ബന്ധപ്പെട്ട ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.