Month: May 2023

  • അച്ഛന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പണമില്ല; കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച മകനെതിരെ കേസ്

    അച്ഛന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച മകനെതിരെ പോലീസ് കേസെടുത്തു.  വൈഎസ്ആർ ജില്ലയിലെ 24 കാരനായ ബൊമ്മ രാജശേഖര റെഡ്ഡിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കടപ്പയിലെ ഗുവ്വലചെരുവ് ഘട്ട് റോഡിൽ നിന്ന് ഒരു വയോധികന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു ട്രക്കിന്‍റെ ഡ്രൈവറും ക്ലീനറുമാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടര്‍ന്നാണ് പോലീസിനെ വിവരമറിച്ചത്. “ആശുപത്രിയിലെ ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്തതിനാൽ, സംഭവസ്ഥലത്ത് തന്നെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി എസ്ഐ അരുൺ റെഡ്ഡി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം കൊലപാതകമെന്ന് സംശയിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ  സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രി ബെഡ് ഷീറ്റിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മരിച്ചത് 62 കാരനായ ബൊമ്മ ചിന്ന പുല്ലാ റെഡ്ഡിയാണെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന് ടിബി ആയിരുന്നെന്ന് കണ്ടെത്തി. ബൊമ്മ…

    Read More »
  • Kerala

    യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഹോസ്പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷനും തമ്മിൽ ലേബർ ഓഫീസിൽ നടന്ന ചർച്ച പരാജയം; നഴ്സുമാരുടെ സൂചന പണിമുടക്കും കളക്‌ട്രേറ്റ് മാർച്ചും നാളെ

    പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ, യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഹോസ്പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷനും തമ്മിൽ ലേബർ ഓഫീസിൽ വച്ചു നടന്ന ചർച്ച പരാജയപ്പെട്ടു. ഇതിന് പിന്നാലെ മാനേജ്മെന്‍റുകൾക്ക് താക്കീത് നൽകാനായി നഴ്സുമാരുടെ സംഘടന സൂചന പണിമുടക്കും കളക്‌ട്രേറ്റ് മാർച്ചും പ്രഖ്യാപിച്ചു. നാളെയാണ് നഴ്സുമാരുടെ സൂചന പണിമുടക്കും കളക്‌ട്രേറ്റ് മാർച്ചും നടക്കുക. ദിവസ വേതനം മിനിമം 1500 രൂപ നൽകുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, രോഗീ – നഴ്സ് അനുപാതം നിയാമാനുസൃതമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു എൻ എ) ഭാരവാഹികളും ഹോസ്പിറ്റൽ മാനേജ്മെന്‍റ് പ്രതിനിധികളുമായി പത്തനംതിട്ട ജില്ല ഓഫീസിൽ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്. എന്നാൽ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്‍റുകളുടെ ധാർഷ്ട്യത്തിനെതിരെ നാളെ സൂചനാ പണിമുടക്കും കളക്ട്രേറ്റ് മാർച്ചും നടത്തുമെന്ന് യു എൻ എ ഭാരവാഹികൾ അറിയിച്ചത്. കളക്ട്രേറ്റ് മാർച്ച് യു എൻ എ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും.…

    Read More »
  • Kerala

    സീതാറാം യെച്ചൂരിയുടെ പ്രസംഗം കേൾക്കാൻ ജോലി സമയത്ത് സെക്രട്ടറിയേറ്റിൽനിന്ന് ജീവനക്കാരെ ഇറക്കി സിപിഎം അനുകൂല സംഘടന

    തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജോലി സമയത്ത് സെമിനാർ നടത്തി സിപിഎം അനുകൂല സംഘടന. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം കേൾക്കാനാണ് ജീവനക്കാരെ ഇറക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ആണ് ജോലി സമയത്ത് പരിപാടി നടത്തിയത്. ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാൽ ഒന്നേകാലിന് തുടങ്ങിയ പരിപാടി സമാപിച്ചത് 2.54നാണ്. ഈ സമയത്തൊക്കെയും ജീവനക്കാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവർണ ജൂബിലി കോൺഫറൻസ് നടന്നത്. ആർഎസ്എസിന്റെ വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം. അതേസമയം, ഉച്ചഭക്ഷണ ഇടവേളയിൽ സംഘടിപ്പിച്ച പരിപാടിയിൽ എത്താൻ വൈകിയ സീതാറാം യെച്ചൂരിയുടെ പ്രസംഗം നീണ്ടുപോയതാണ് കാരണമെന്നാണ് എംപ്ലോയീസ് അസോസിയേഷൻറെ വിശദീകരണം. ഒന്നേകാൽ മുതൽ രണ്ടേകാൽ വരെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേള . പരിപാടി തുടങ്ങാൻ നിശ്ചയിച്ചത് ഉച്ചയ്ക്ക് ഒന്നേകാലിന്. എന്നാൽ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ അരമണിക്കൂർ വൈകിയെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം…

    Read More »
  • Kerala

    ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധം; എഐ ക്യാമറ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്

    കൊച്ചി: എഐ ക്യാമറ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് പികെ ഫിറോസ് സർക്കാരിനെതിരെ രംഗത്തെത്തിയത്. കൊട്ടിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിൻറെ കൊട്ട കൊണ്ടുള്ള പ്രതിഷേധം. പുതിയ പ്രതിഷേധ രീതി പികെ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ട്രാഫിക് ക്യാമറയെ മുളകൊണ്ടുണ്ടാക്കിയ കൊട്ടകൊണ്ട് മറച്ച്, മൂടി വെക്കാനാകില്ല ഈ അഴിമതിയെന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിൻറെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് സർക്കാരിനെതിരെ മുസ്ലീം ലീഗും പ്രതിഷേധം കടുപ്പിച്ചിരിക്കുകയായാണ്. യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ സംസ്ഥാന വ്യാക പ്രതിഷേധങ്ങളാണ് നടക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് ഉപരോധിച്ചു. പ്രസാഡിയോ കമ്പനിക്കെതിരെ ഉയർന്ന ആരോപണം കുറിച്ച പോസ്റ്ററുകൾ ഓഫീസ് ചുമരിൽ പ്രവർത്തകർ പതിച്ചു. ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും പ്രതിപക്ഷവും…

    Read More »
  • India

    ലുധിയാന വാതക ചോർച്ചാ ദുരന്തത്തിൽ മരിച്ച 11 പേരുടെ കുടുംബാം​ഗങ്ങൾക്കും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നി‌ർദേശം

    ലുധിയാന: ലുധിയാന വാതക ചോർച്ചാ ദുരന്തത്തിൽ മരിച്ച 11 പേരുടെ കുടുംബാം​ഗങ്ങൾക്കും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നി‌ർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. നേരത്തെ 2 ലക്ഷം രൂപ വീതമാണ് പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ എട്ടം​ഗ വസ്തുതാന്വേഷണ സമിതിയെയും ട്രിബ്യൂണൽ നിയോ​ഗിച്ചു. സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഏപ്രിൽ 30 ന് രാവിലെ ഏഴേകാലോടെയാണ് ​ഗിയാസ്പുരയിലെ ​ഗോയൽ മിൽക്ക് പ്ലാന്റില് വാതകം ചോർന്നത്. 300 മീറ്റർ ചുറ്റളവിൽ വാതകം പടർന്നു. മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും മൂന്ന് കുട്ടികളും ഉൾപ്പെടും. വിഷവാതകമാണ് ചോർന്നതെന്നും മരിച്ചുവീണവരുടെ മൃതദേഹങ്ങൾ നീല നിറത്തിലായെന്നും പ്രദേശവാസികൾ പറഞ്ഞു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഉടൻ പ്രദേശവാസികളെ ഒഴിപ്പിച്ചു. സമീപത്തെ മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലം സീൽ ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. മാൻഹോളിലെ മീഥെയ്നുമായി ഫാക്ടറിയിലെ രാസവസ്തു കലർന്നതാകാം അപകട കാരണമെന്നാണ്…

    Read More »
  • Kerala

    പൊതുപദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

    തിരുവനന്തപുരം: പൊതുതാൽപര്യമുള്ള പൊതുപദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്. ബിപിഎൽ ലിസ്റ്റിൽപ്പെടുന്ന ഭൂരഹിതർക്ക് ദാനമായോ വിലക്കോ വാങ്ങി നൽകുന്ന ഭൂമിക്ക് ഇളവുണ്ടാകും. 10 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഭൂരഹിതരായ ബി.പി.എൽ കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടിൽ നിഷ്കർഷിച്ചിരിക്കുന്ന ”കുടുംബം” എന്ന നിർവ്വചനത്തിൽ വരുന്ന ബന്ധുക്കൾ ഒഴികെയുള്ള ആൾക്കാർ ദാനമായോ വിലയ്ക്ക് വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകും. ദുരന്തങ്ങളിൽപ്പെട്ട വ്യക്തികൾ ദുരന്തം നടന്ന് അഞ്ച് വർഷത്തിനകം സർക്കാർ ധനസഹായത്താൽ ഭൂമി വാങ്ങുമ്പോഴും അങ്ങനെയുള്ളവർക്ക് ബന്ധുക്കൾ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്ക് വാങ്ങിയോ നൽകുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകും. അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും…

    Read More »
  • NEWS

    ലിസ്റ്റീരിയ രോഗ ഭീതി; വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി

    യുകെയിലെ വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി. ലിസ്റ്റീരിയ രോഗ ഭീതി കാരണമാണ് കമ്ബനി ഉല്പന്നങ്ങള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.തിരിച്ചു വിളിച്ച ബാച്ചുകളില്‍ നിന്നുള്ള ചോക്കലേറ്റുകള്‍ വാങ്ങിയവര്‍ കഴിക്കരുതെന്ന മുന്നറിയിപ്പ് കാഡ്ബറി നല്‍കിയിട്ടുണ്ട്.അവ തിരികെ കമ്ബനിക്ക് തന്നെ നല്‍കിയാല്‍ പണം നല്‍കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. യുകെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ വാങ്ങിയവരോട് ഇവ കഴിക്കരുതെന്ന നിര്‍ദേശവും ഏജന്‍സി നല്‍കിയിട്ടുണ്ട്. കമ്ബനിയുടെ മറ്റ് ബാച്ച്‌ ഉല്പന്നങ്ങളില്‍ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാഡ്ബറിയുടെ ആറ് തരം ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ടാണ് ഫുഡ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡെയിം ചോക്കലേറ്റ് ഡെസേര്‍ട്, ക്രഞ്ചി ചോക്കലേറ്റ് ഡെസേര്‍ട്, ഫ്‌ലേക്ക് ചോക്കലേറ്റ് ഡെസേര്‍ട്, ഡയറി മില്‍ക്ക് ബട്ടണ്‍സ് ചോക്കലേറ്റ് ഡെസേര്‍ട്, ഡയറി മില്‍ക്ക് ചങ്ക്‌സ് ചോക്കലേറ്റ് ഡെസേര്‍ട്, ഹീറോസ് ചോക്കലേറ്റ് ഡെസേര്‍ട്ഫ്‌ലേക്ക് എന്നിവയാണ് അവ. തണുപ്പിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രൂപപ്പെടുന്നവയാണ് ലിസ്റ്റീരിയ എന്ന ബാക്ടീരിയ.ലിസ്റ്റീരിയോസിസ് എന്ന അണുബാധയ്ക്കാണ് ഈ…

    Read More »
  • Local

    നിയന്ത്രണം വിട്ട കാറിടിച്ച് കടവരാന്തയിൽ നിൽക്കുകയായിരുന്നു യുവാവ് മരിച്ചു 

    പന്തളം:നിയന്ത്രണം വിട്ട കാറിടിച്ച് കടവരാന്തയിൽ നിൽക്കുകയായിരുന്നു യുവാവ് മരിച്ചു. കുരമ്പാല പാലാ മുരുപ്പേൽ  പരേതനായ ചിന്നത്തമ്പിയുടെ മകൻ സി.രാജൻ ( അയ്യപ്പൻ 40 )ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ രാജൻ വർഷങ്ങളായി പന്തളത്തു സ്ഥിര താമസമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.മണിക്ക്  സുഹൃത്തിനൊപ്പം കുളനട മാന്തുകയിലുള്ള ഒരു കടയുടെ വരാന്തയിൽ നിൽക്കുമ്പോൾ നിയന്ത്രണം വിട്ട കാർ രാജന്റെ മുകളിലേക്കു ഇടിച്ചു കയറുകയായിരുന്നു. രാജനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. . അപകടത്തിൽ പെട്ട കാർ പന്തളം പോലീസ് കസ്റ്റഡിയിൽ എടുത്തു.കൊട്ടാരക്കരയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്നു കാർ.ഇന്നലെ ഇവിടെ ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചിരുന്നു.

    Read More »
  • Kerala

    മന്ത്രി റിയാസ് രണ്ടുമാസം മുമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു; ആദ്യമഴയില്‍ തകര്‍ന്ന് കുതിരവഴിപ്പാലത്തിലെ അപ്രോച്ച് റോഡ്

    പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പ് ഒറ്റപ്പാലം പാലപ്പുറത്തെ കുതിരവഴിപ്പാലത്തിലെ അപ്രോച്ച് റോഡ് തകര്‍ന്നു. പാലത്തിന്റെ നെല്ലിക്കുറുശ്ശി ഭാഗത്തുള്ള അപ്പ്രോച്ച് റോഡിന്റെ ഒരു ഭാഗത്തെ ടാറിങ് ആണ് കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് അടര്‍ന്നു പോയത്. ഇഴിഞ്ഞ മാര്‍ച്ച് മാസം 4 നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മാസം 2 തികയും മുന്‍പാണ് അപ്രോച്ച് റോഡ് ഈ സ്ഥിതിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് അപ്പ്രോച്ച് റോഡിന്റെ ഒരു ഭാഗത്തെ ഗാര്‍ അടര്‍ന്നത്. നെല്ലിക്കുറുശ്ശി ഭാഗത്തേക്കുള്ള ഭാഗത്തെ അപ്പ്രോച്ച് റോഡ് ഇരു വശവും കോണ്ക്രീറ്റ് ചെയ്തതാണ്. ഇതിനിടയില്‍ മണ്ണിട്ട് നികത്തിയാണ് റോഡ് നിര്‍മ്മിച്ചിരുന്നത്. മഴ പെയ്തതോടെ റോഡിനടിയില്‍ ഉണ്ടായ മണ്ണ് താഴ്ന്നതാണ് റോഡ് തകരാന്‍ കാരണമായതെന്നും വിഷയം അടിയന്തരമായി പരിഹരിക്കുമെന്നും ഒറ്റപ്പാലം എംഎല്‍എ കെ. പ്രേംകുമാര്‍ പറഞ്ഞു. റോഡിന് സമീപം കോണ്ക്രീറ്റ് ചെയ്ത ഭാഗത്ത്…

    Read More »
  • Kerala

    മുന്‍ എംഎല്‍എ കെകെ ഷാജു കോണ്‍ഗ്രസ് വിട്ടു; ഇനി തട്ടകം സിപിഎമ്മില്‍

    തിരുവനന്തപുരം: മുന്‍ എംഎല്‍എ കെ കെ ഷാജു കോണ്‍ഗ്രസ് വിട്ടു. ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ആണ് ഷാജു. ഈ മാസം 12 ന് ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ഷാജു സിപിഎമ്മില്‍ ചേരും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഷാജുവിനെ സിപിഎമ്മിലേക്ക് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാജു പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. തുടര്‍ന്ന് സിപിഎമ്മില്‍ അംഗമായി. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ ഒപ്പം പാര്‍ട്ടി വിട്ട ഷാജു ജെഎസ്എസില്‍ ചേര്‍ന്നു. 2001 ലും 2006 ലും പന്തളം മണ്ഡലത്തില്‍ നിന്ന് ജെഎസ്എസ് എംഎല്‍എയായിരുന്നു. ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഒപ്പം പോകാതിരുന്ന ഷാജു പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2011 ല്‍ മാവേലിക്കരയില്‍നിന്നും 2016 ല്‍ അടൂരില്‍നിന്നും മത്സരിച്ചു. എന്നാല്‍, പരാജയപ്പെട്ടു.

    Read More »
Back to top button
error: