ഇതിന്റെ ഭാഗമായി വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഓട്ടോകള്‍ ആധുനിക രീതിയില്‍ സജ്ജമാക്കും.ഒപ്രം ടൂറിസം വകുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ ഓട്ടോ തൊഴിലാളികളെ തിരഞ്ഞെടുത്ത് പരിശീലനവും നല്‍കും.തുടര്‍ന്ന് ടൂറിസം കേന്ദ്രങ്ങളിലും നഗരങ്ങളിലും നിയോഗിക്കും.
വയനാട്ടില്‍ ‘ടുക്ക് ടുക്ക് ടൂര്‍’ എന്ന പേരില്‍ പദ്ധതി കഴിഞ്ഞവര്‍ഷം നടപ്പാക്കിയിരുന്നു. ഇത് വിജയമായതോടെയാണ് സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നത്.ടൂറിസം വകുപ്പിനൊപ്പം തൊഴിൽ, ഗതാഗത വകുപ്പുകളുടെ സഹകരണവും പദ്ധതിയ്ക്ക് ഉണ്ടാവും.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമെ പ്രാദേശിക സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയും അതുവഴി ഉള്‍നാടന്‍ ടൂറിസത്തിന് കരുത്തുപകരുകയുമാണ് ലക്ഷ്യം.വലിയ വാഹനങ്ങള്‍ കടന്നു പോകാത്ത സ്ഥലങ്ങളില്‍ ഓട്ടോറിക്ഷകള്‍ സഞ്ചാരികള്‍ക്ക് സഹായകരമാകും. ഗ്രാമപ്രദേശങ്ങളിലെ അറിയപ്പെടാത്ത ടൂറിസ്റ്റ് സ്പോട്ടുകള്‍ കണ്ടെത്തുന്നതിനും, സഞ്ചാരികളെ സുഗമമായി പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഇതുവഴി സാധിക്കും.
സുന്ദരി ഓട്ടോയില്‍ വൈഫൈ, ടൂറിസം കേന്ദ്രങ്ങളിലെ വിവരങ്ങള്‍, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം എന്നിവയുണ്ടാകും. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്ബരും ഉള്‍പ്പെടുത്തും.ഇവരെ ബന്ധപ്പെട്ടാല്‍ ടൂറിസ്റ്റുകള്‍ പറയുന്ന സ്ഥലത്ത് ഓട്ടോയെത്തും.