Month: April 2023
-
Kerala
ബിജെപി പ്രീണനം: മാർ ആലഞ്ചേരിക്കെതിരെ അതിരൂപതാ മുഖപത്രവും ഫാ.പോള്‍ തേലക്കാട്ടും
ക്രൈസ്തവസഭാ തലവന്‍മാരുടേത് ബിജെപി പ്രീണനമാണെന്ന വിമർശനവുമായി എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രം ‘സത്യദീപം’. രാജ്യത്ത് ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന കർദ്ദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ നിലപാടിനെയും ‘സത്യദീപം’ വിമർശിച്ചു. വിജയിച്ച രാഷ്ട്രീയ നേതാവായി മോദിയെ അഭിനന്ദിക്കുന്ന മാര്‍ ജോർജ് ആലഞ്ചേരി, ബിജെപിയുടെ കേരളത്തിലെ സ്വീകാര്യത വർധിക്കുന്നതായി വിലയിരുത്തുന്നുണ്ടെന്ന് മുഖപ്രസംഗത്തിലുണ്ട്. ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഇന്ത്യയിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കർദ്ദിനാളിന്റെ പരാമർശം, സമകാലീക ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവൽക്കരിക്കുന്ന പ്രസ്താവനയായി ചെറുതായിപ്പോയെന്ന വിമർശനം എല്ലായിടത്തുനിന്നുമുണ്ടായെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. 2023 ഫെബ്രുവരി 20ന് ഡൽഹിയിലെ ജന്തർ മന്ദിറിൽ സംഭവിച്ച കാര്യം കർദ്ദിനാൾ മറന്നുപോയതാകുമെന്ന് മുഖപ്രസംഗം വിമർശിച്ചു. രാജ്യമാകെ തുടരുന്ന ക്രൈസ്തവ വേട്ടയിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ സമരത്തിന്റെ കാര്യവും മുഖപ്രസംഗം എടുത്തുപറയുന്നുണ്ട്. ‘‘2022ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ കണ്ടെത്തല്‍. ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം…
Read More » -
Kerala
ഹജ്ജ് വാളണ്ടിയറാക്കാമെന്ന് പറഞ്ഞ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വൻ തട്ടിപ്പ്, 200 ലധികം പേരുടെ പാസ്പോർട്ടും 20,000 രൂപയും വാങ്ങി
ഹജ്ജ് വാളണ്ടിയറായി നിയമിക്കാമെന്ന് പറഞ്ഞ് പാസ്സ്‌പോര്‍ട്ടും ഇരുപതിനായിരം രൂപയും കൈക്കലാക്കിയതായി പരാതി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി ഇരുനൂറിലേറെ പേരാണ് തട്ടിപ്പിനിരയായത്. സമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററും വോയ്‌സും പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. താമസം, ഭക്ഷണം എന്നിവയും 1,300 സഊദി റിയാല്‍ ശമ്പളവുമാണ് ഇത് സംബന്ധിച്ച് വാട്‌സാപ്പില്‍ പ്രചരിപ്പിച്ചിരുന്നത്. അപേക്ഷകര്‍ 20,000 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. അഡ്വാന്‍സ് തുക എന്ന നിലക്ക് ചിലരോടു പതിനായിരം രൂപയും പാസ്സ്‌പോര്‍ട്ടുമാണ് സംഘം കൈക്കലാക്കിയത്. ഈ മാസം പത്ത് മുതല്‍ ആറ് മാസമാണ് ജോലിയുടെ കാലാവധിയായി പറഞ്ഞത്. ആരോഗ്യവകുപ്പിന് കീഴിലുള്ള ജോലികളാണ് ഉണ്ടാകുകയെന്നും വ്യക്തമാക്കിയിരുന്നു. നടക്കാവിലാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ മാസം പത്തിന് സഊദിയിലേക്ക് പോകുമെന്ന അറിയിപ്പിനെത്തുടര്‍ന്ന് പലരും നിലവിലുള്ള ജോലികള്‍ ഒഴിവാക്കി സംഘവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവസാന സമയം പല കാരണങ്ങള്‍ പറഞ്ഞ് തടിയൂരുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പിന് ഇരയായവര്‍ സംഘടിച്ചത്. പണം കൈപ്പറ്റിയ സംഘാംഗത്തിലൊരാള്‍ ഫറോക്കിലെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന്…
Read More » -
India
യുപിഐ വഴി സാധനങ്ങള്‍ വാങ്ങൂ, പിന്നീട് പണം തവണകളായി അടയ്ക്കൂ; ഇ.എം.ഐ സേവനം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്
ന്യൂഡെല്‍ഹി: രാജ്യത്ത് യുപിഐ വഴി പണമടയ്ക്കുന്ന കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഇപ്പോള്‍ യുപിഐയിലൂടെ ഇഎംഐ യായി സാധനങ്ങള്‍ വാങ്ങാം. മുമ്പ് ഷോപ്പിംഗ് സമയത്ത്, തവണകളായി പണമടച്ചുള്ള ഒരു ഉല്‍പ്പന്നം വാങ്ങുന്നതിന് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുപിഐ ഇഎംഐ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത് സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്കാണ്. യുപിഐ വഴി പണമടയ്ക്കുന്ന പ്രവണത രാജ്യത്ത് അതിവേഗം വര്‍ധിച്ചതിനാല്‍ ഐസിഐസിഐ ബാങ്ക് നല്‍കുന്ന ഈ സൗകര്യം കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടും. ഏതെങ്കിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രതിമാസ ഇഎംഐയില്‍ സാധനങ്ങള്‍ വാങ്ങാനാകും. ചൊവ്വാഴ്ച യുപിഐ പേയ്മെന്റില്‍ ഇഎംഐ സൗകര്യം ആരംഭിച്ചതായി ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ‘ബൈ നൗ പേ ലേറ്റര്‍’ സൗകര്യം ഉപയോഗിച്ച് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും. ഇലക്ട്രോണിക് സാധനങ്ങള്‍, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ വാങ്ങുന്നതിനും യാത്രയ്ക്കും തുക ഗഡുക്കളായി നല്‍കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.…
Read More » -
Movie
പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘മനസ്വിനി’ പുറത്തു വന്നിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘ആരാധികയുടെ പൂജാകുസുമം,’ ‘കണ്ണീരും സ്വപ്‌നങ്ങളും,’ ‘പാതിരാവായില്ല പൗർണ്ണമി സന്ധ്യക്ക്,’ ‘തെളിഞ്ഞു പ്രേമയമുന വീണ്ടും’ എന്നീ ഹിറ്റ് ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു 55 വർഷം മുൻപത്തെ വിഷുക്കാലം. 1968 ഏപ്രിൽ 13ന് റിലീസ് ചെയ്‌ത ‘മനസ്വിനി’യിലേതാണ് ഈ ഗാനങ്ങൾ. ഹിന്ദി ചിത്രം ‘ആരതി’യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പി ഭാസ്‌കരനാണ് സംവിധാനം. പാറപ്പുറത്ത് സംഭാഷണമെഴുതി. സംവിധായകന്റെ ഗാനരചന. ബാബുരാജിന്റെ സംഗീതം. വിശുദ്ധ പ്രണയത്തിന്റെ ആത്യന്തിക വിജയമാണ് ചിത്രം പ്രഘോഷിച്ചത്. ഡോക്ടർ രവിക്ക് (സത്യൻ) ഇഷ്ടം ഡോക്ടർ മാലതിയെ (ശാരദ). പക്ഷെ മാലതിക്കിഷ്ടം സാധാരണക്കാരനായ ഹരിയെ (മധു). ശാരദ-മധു വിവാഹം കഴിഞ്ഞപ്പോൾ സത്യൻ സുകുമാരിയെ വിവാഹം ചെയ്‌തു. ശാരദയുടെ അസൂയക്കാരിയായ നാത്തൂൻ (മീന) ശാരദയെയും മുൻപരിചയക്കാരൻ സത്യനെയും ചേർത്ത് അപവാദം പറഞ്ഞതിനാൽ മധു പിണങ്ങി. ഒടുവിൽ സത്യം മനസിലായ മധു ശാരദയുടെ അടുത്തേയ്ക്ക് പോകുന്ന വഴിക്ക് ആക്സിഡന്റ്. മധുവിന് സർജറി വേണം. ഓപ്പറേഷൻ ചെയ്യുന്നത് ശാരദയോട്…
Read More » -
Kerala
കൊല്ലം സ്വദേശിയായ ഗ്രേഡ് എസ്.ഐ ബൈജുവിനെ കാസര്‍കോട് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
കാസര്‍കോട് ഗ്രേഡ് എസ്.ഐയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസര്‍കോട് ട്രാഫിക് സ്റ്റേഷന് പിറകിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂടിക്കെത്താത്തതിനെ തുടര്‍ന്ന് വൈകീട്ട് 5 മണിയോടെ മറ്റ് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയോടും മകളോടും ഒപ്പം വര്‍ഷങ്ങളായി കാസര്‍കോട്ട് തന്നെയാണ് താമസിച്ച് വന്നിരുന്നത്. ഒരുവര്‍ഷം മുമ്പ് ഭാര്യ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പം കൊല്ലത്തേയ്ക്കു പോയി. ഇതിനുശേഷം ബൈജു പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയിരുന്നു. ബൈജുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്. കൊല്ലത്തെ ബന്ധുക്കളെയും വിവരം അറിയിച്ചു. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
NEWS
മ്യാന്‍മറില്‍ വിമതര്‍ക്കെതിരേ വ്യോമാക്രമണം; മരണം 100 കടന്നു
റംങ്കൂണ്‍: മ്യാന്‍മറില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 100-ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ വിമതഗ്രൂപ്പുകള്‍ക്കു നേരെയാണ് ആക്രമണം സൈന്യം ആക്രമണം അഴിച്ചുവിട്ടത്. വിമതരുടെ നേതൃത്വത്തില്‍ സജെയ്ങ് പ്രവിശ്യയില്‍ നടന്ന യോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. 150-ലധികമാളുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് സൈന്യത്തിന്റെ യുദ്ധവിമാനം ബോംബ് വര്‍ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട 100 പേരില്‍ 30-ഓളം പേര്‍ കുട്ടികളാണെന്നാണ് വിവരം. കടുത്ത സൈനിക നിയന്ത്രണങ്ങളുള്ളതിനാല്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ കണക്ക് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്നും നാട്ടുകാരില്‍ ചിലര്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഭീകരരെ സഹായിക്കാന്‍ നിര്‍ബന്ധിതരായതു കൊണ്ടുമാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അതേസമയം, മ്യാന്‍മറിലെ ആക്രമണത്തെ അപലപിച്ച യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മ്യാന്‍മര്‍ ജനതയെ വേട്ടയാടുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. 2021ലാണ് ഓങ് സാന്‍ സ്യൂചിയുടെ കീഴിലുള്ള ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചടക്കുന്നത്. അന്നു മുതല്‍ മ്യാന്‍മറില്‍ ആഭ്യന്തരയുദ്ധം ശക്തി പ്രാപിച്ചത്. ഇതിനു മുന്‍പും മ്യാന്‍മറിലെ സൈനിക ഭരണകൂടം നാട്ടുകാര്‍ക്കെതിരേ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
Read More » -
Kerala
താമരശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കിണറ്റില്‍ മരിച്ചനിലയില്‍
കോഴിക്കോട്: മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍. വനിതാ ലീഗ് നേതാവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഹാജറ കൊല്ലരുക്കണ്ടി(50)യെ വീടിന് പിറകുവശത്തുള്ള കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ഹാജറയെ വീട്ടില്‍ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് കിണറ്റില്‍ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കൊല്ലരുക്കണ്ടി അസൈനാറാണ് ഭര്‍ത്താവ്. ഹാജറ രണ്ട് തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും സി.എച്ച് സെന്റര്‍ വളന്റിയറുമായിരുന്നു.
Read More » -
Kerala
അരിക്കൊമ്പനെ കൂട്ടിലടയ്ക്കരുത്, എങ്ങോട്ടു മാറ്റണമെന്നു സര്‍ക്കാരിനു തീരുമാനിക്കാം: ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പനെ മാറ്റിപ്പാര്‍പ്പിക്കാന്‍ പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന്, നെന്മാറ എംഎല്‍എ കെ ബാബു നല്‍കിയ റിവ്യൂ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍, അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നു കോടതി ആരാഞ്ഞു. ആനയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുകൊണ്ടാണ് അവ അക്രമകാരികളാകുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അരിക്കൊമ്പന്‍ കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. നിലവില്‍ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Read More » -
India
കരസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ 17 മുതല്‍ 26 വരെ
തിരുവനന്തപുരം: ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകള്‍ക്കായി കരസേനയിലേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ (സിഇഇ) 2023 ഏപ്രില്‍ 17 മുതല്‍ ഏപ്രില്‍ 26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. അഗ്നിവീറിലെ എല്ലാ ട്രേഡുകളിലേയ്ക്കും കൂടാതെ സോള്‍ജിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് / നേഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, മത അദ്ധ്യാപകര്‍, ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ശിപായി ഫാര്‍മ, ഹവില്‍ദാര്‍ (സര്‍വേയര്‍ ഓട്ടോമാറ്റഡ് കാര്‍ട്ടോഗ്രാഫര്‍) എന്നീ തസ്തികകളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ: അപേക്ഷിക്കുന്ന വിഭാഗമനുസരിച്ച് ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 50 ചോദ്യങ്ങള്‍ / രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാര്‍ക്ക്. വിവിധദിവസങ്ങളില്‍ പരീക്ഷ നടക്കുന്നതിനാല്‍ കട്ട്-ഓഫ് മാര്‍ക്ക് നിര്‍ണയിക്കാന്‍ നോര്‍മലൈസേഷന്‍ ഉണ്ടാകും. നിശ്ചിത കട്ട്-ഓഫ് മാര്‍ക്ക് നേടുന്നവര്‍ക്ക് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ നടത്തുന്ന റാലികളില്‍ പങ്കെടുക്കാം. കേരളത്തില്‍ തെക്കന്‍ജില്ലക്കാര്‍ക്കും വടക്കന്‍ജില്ലക്കാര്‍ക്കും വെവ്വേറെ റാലികളായിരിക്കും. അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍നിന്ന്…
Read More » -
NEWS
റഷ്യന്‍ സൈന്യം യുക്രൈന്‍ സൈനികനെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ പുറത്ത്
കീവ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്‍മാരെക്കാള്‍ ക്രൂരന്‍മാരാണ് റഷ്യന്‍ സൈനികരെന്ന ആരോപണവുമായി യുക്രൈന്‍. തടവുകാരനായി പിടികൂടിയ യുക്രൈന്‍ സൈനികനെ റഷ്യന്‍ സൈനികന്‍ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് യുക്രൈന്റെ പ്രതികരണം. യുക്രൈന്‍ സൈന്യം ഉപയോഗിക്കുന്ന ബാന്‍ഡ് ധരിച്ച ആളെ റഷ്യന്‍ യൂണിഫോം ധരിച്ച ആള്‍ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. റഷ്യന്‍ സൈന്യം മൃഗീയമായി കൊലപാതകം നടത്തുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. ലോകത്തുള്ള ആര്‍ക്കും തന്നെ ഇക്കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. നിയമപരമായ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ഭീകരപ്രവര്‍ത്തനം ചെറുത്തു തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇനിയും ഉറപ്പ് വരുത്താനായിട്ടില്ല. വിഡിയോയെ സംബന്ധിച്ച് റഷ്യന്‍ സര്‍ക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More »