IndiaNEWS

കരസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ 17 മുതല്‍ 26 വരെ

തിരുവനന്തപുരം: ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകള്‍ക്കായി കരസേനയിലേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ (സിഇഇ) 2023 ഏപ്രില്‍ 17 മുതല്‍ ഏപ്രില്‍ 26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.

അഗ്നിവീറിലെ എല്ലാ ട്രേഡുകളിലേയ്ക്കും കൂടാതെ സോള്‍ജിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് / നേഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, മത അദ്ധ്യാപകര്‍, ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ശിപായി ഫാര്‍മ, ഹവില്‍ദാര്‍ (സര്‍വേയര്‍ ഓട്ടോമാറ്റഡ് കാര്‍ട്ടോഗ്രാഫര്‍) എന്നീ തസ്തികകളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്.

Signature-ad

പരീക്ഷ:
അപേക്ഷിക്കുന്ന വിഭാഗമനുസരിച്ച് ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 50 ചോദ്യങ്ങള്‍ / രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാര്‍ക്ക്. വിവിധദിവസങ്ങളില്‍ പരീക്ഷ നടക്കുന്നതിനാല്‍ കട്ട്-ഓഫ് മാര്‍ക്ക് നിര്‍ണയിക്കാന്‍ നോര്‍മലൈസേഷന്‍ ഉണ്ടാകും.

നിശ്ചിത കട്ട്-ഓഫ് മാര്‍ക്ക് നേടുന്നവര്‍ക്ക് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ നടത്തുന്ന റാലികളില്‍ പങ്കെടുക്കാം. കേരളത്തില്‍ തെക്കന്‍ജില്ലക്കാര്‍ക്കും വടക്കന്‍ജില്ലക്കാര്‍ക്കും വെവ്വേറെ റാലികളായിരിക്കും. അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍നിന്ന് പിന്നീട് ഡൗണ്‍ലോഡ് ചെയ്യാം. റാലിക്ക് ഹാജരാകുന്നവര്‍ വിജ്ഞാപനത്തില്‍ പറഞ്ഞ തിരിച്ചറിയല്‍രേഖകള്‍ കരുതണം. ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് ഉണ്ടാകും.

 

 

Back to top button
error: