Month: April 2023
-
Crime
പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ‘പക്കി’ സുനിലിന് 35 വര്‍ഷം തടവ്
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയഞ്ച് വര്‍ഷം തടവ്. കൊല്ലം കരുനാഗപ്പള്ളി പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയായ ‘പക്കി’ സുനില്‍ എന്ന സുനില്‍കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 35 വര്‍ഷമാണ് തടവ്. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായത് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി പ്രതി കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ശിക്ഷ. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതി സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. പ്രത്യേക പോലീസ് സംഘമാണ് പിന്നീട് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 25 വര്‍ഷവും , എസ്സി, എസ്ടി വകുപ്പുകള്‍ പ്രകാരം ജീവപര്യന്തവുമാണ് ശിക്ഷ. നാലുലക്ഷം രൂപയും കെട്ടിവെക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ അതിജീവിതയുടെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിയിലുണ്ട്.
Read More » -
Crime
ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി; വഫയ്‌ക്കെതിരെ കേസില്ല
കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരെയുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ശ്രീറാം വിചാരണ നേരിടണം. ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. തനിക്കെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. ഇതു സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. അതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാം സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ചത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാക്കുറ്റം ഒഴിവാക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.…
Read More » -
Kerala
സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു
കണ്ണൂര്‍: തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കണ്ണൂരിലെ വീട്ടില്‍ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ബീഡിത്തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനന്‍ തന്റെ സമ്പാദ്യമായിട്ടുണ്ടായിരുന്ന രണ്ടുലക്ഷം രൂപ കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു. സമ്പാദ്യത്തില്‍ നിന്നും വെറും 850 രൂപ മാത്രമാണ് ജനാര്‍ദ്ദന്‍ സ്വന്തം കാര്യത്തിനായി മാറ്റിവെച്ചത്. ജനാര്‍ദ്ദനന്റെ സംഭാവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രകീര്‍ത്തിച്ചിരുന്നു. കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരന്‍ ആയിരുന്നു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കിയ കാര്യം ആദ്യം അറിയിച്ചത്.
Read More » -
Kerala
ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ല, വീണ്ടും സർക്കാരിന് പരാതി നൽകി സഹോദരന്‍ അലക്സ് വി ചാണ്ടി
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍ അലക്സ് വി ചാണ്ടി. ബെംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം എന്നാണ് ആവശ്യം. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയില്‍ സഹോദരന്‍റെ കുറ്റപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടി ചികിത്സയിലുള്ള ബെംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയുമായി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മറ്റു ബന്ധുക്കളെ കൂടി അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഓരോ ദിവസത്തേയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അറിയിക്കാനുള്ള സംവിധാനം വേണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചികിത്സ കേരളത്തില്‍ ആയിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയും ചികിത്സാ പുരോഗതിയും അറിയാന്‍ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ബെംഗളൂരുവിലേക്ക് മാറ്റിയതോടെ ഒന്നും അറിയാന്‍ സാധിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് മതിയായ ചികിത്സ കുടുംബം നല്‍കുന്നില്ലെന്ന് നേരത്തേയും അലക്‌സ് വി ചാണ്ടി…
Read More » -
India
ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തില്‍ വീണ്ടും വെടിപൊട്ടി; ജവാന്‍ കൊല്ലപ്പെട്ടു
ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിന്‍ഡയിലെ കരസേനാകേന്ദ്രത്തില്‍ സൈനികന്‍ വെടിയേറ്റു മരിച്ചു. തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ലഘുരാജ് ശങ്കര്‍ എന്ന ജവാനാണ് മരിച്ചതെന്ന് സൈന്യം അറിയിച്ചു. കാവല്‍ ഡ്യൂട്ടിയിലായിരുന്നു ഇയാള്‍. സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. പുലര്‍ച്ചെയായിരുന്നു സംഭവം. വെടിയേറ്റയുടന്‍ സൈനികനെ മിലിറ്ററി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏപ്രില്‍ 11നാണ് ലീവ് കഴിഞ്ഞ് ഇയാള്‍ ക്യാമ്പില്‍ തിരിച്ചെത്തിയത്. സൈനികന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭട്ടിന്‍ഡ പോലീസ് അറിയിച്ചു. ഭട്ടിന്‍ഡയിലെ കരസേനാ കേന്ദ്രത്തില്‍ ഇന്നലെ നാല് സൈനികരുടെ മരണത്തിനിടയാക്കിയ വെടിവെപ്പുമായി സൈനികന്റെ മരണത്തിന് ബന്ധമില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Read More » -
India
മഅദനി സ്ഥിരം കുറ്റവാളി, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുത്: എതിര്‍പ്പുമായി കര്‍ണാടക
ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. മഅദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍ അനിവാര്യമാണെന്നുമാണ് മഅദനിയുടെ അപേക്ഷ കേസില്‍ വിചാരണ പൂര്‍ത്തിയായെങ്കില്‍ പ്രതിയായ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീംകോടതി നേരത്തെ ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഇതിനെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസില്‍ ഇനിയും ആറ് പ്രതികളെ പിടിക്കാനുണ്ട്. മഅദനിക്ക് ജാമ്യ ഇളവ് നല്‍കിയാല്‍ ഇയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കൂടാതെ ഒളിവിലുള്ള പ്രതികളുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും സര്‍ക്കാര്‍…
Read More » -
Crime
റോഡരികില്‍ കിടന്നുറങ്ങിയ ആളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരം: നഗരത്തില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി അക്ബര്‍ ഷായാണ് പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വള്ളക്കടവ് സ്വദേശി ഷഫീഖ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ അഞ്ചാംതീയതി രാത്രി ജനറല്‍ ആശുപത്രിക്ക് സമീപത്തെ കടയിലെ സിസി ടിവി ക്യാമറയിലാണ് കൃത്യം സംബന്ധിച്ച ദൃശ്യങ്ങള്‍ പതിഞ്ഞത്. 11 മണിക്ക് ശേഷം രണ്ടുതവണയായി എത്തിയ പ്രതി ഉറങ്ങിക്കിടക്കുന്നയാളെ ഇഷ്ടികകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച പ്രതി മിനിറ്റുകള്‍ക്കുള്ളില്‍ കൂസലില്ലാതെ നടന്നുപോയി. കന്റോണ്‍മെന്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയും പരുക്കേറ്റയാളും സുഹൃത്തുക്കളായിരുന്നു. ഇടയ്ക്കുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. നിരവധി കേസുകളില്‍ പ്രതിയാണ് അക്ബര്‍ഷായെന്ന് പോലീസ് അറിയിച്ചു. വധശ്രമത്തിനാണ് കേസ്.
Read More » -
India
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിമ്മപ്പയുടെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു
മംഗളൂറു: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കഗൊഡു തിമ്മപ്പയുടെ മകള്‍ ഡോ. രഞ്ജനി രാജനന്ദിനി ബിജെപിയില്‍ ചേര്‍ന്നു. ‘അവള്‍ എന്റെ നെഞ്ചില്‍ കുത്തി.ഞാന്‍ അതീവ ദുഃഖിതന്‍’ എകെ ആന്റണി മകനെക്കുറിച്ചെന്നപോലെ തിമ്മപ്പ മകളുടെ തീരുമാനത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. മകള്‍ക്ക് സാഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് ലഭിക്കാന്‍ മുന്‍ നിയമസഭ സ്പീകര്‍ കൂടിയായ തിമ്മപ്പ തൊണ്ണൂറ്റി ഒന്നാം വയസ്സിലും ഏറെ ശ്രമം നടത്തിയിരുന്നു. ‘എന്നാലും മകള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.ഞാന്‍ കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കും. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും’ തിമ്മപ്പ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര മന്ത്രി ശോഭ കാറന്ത് ലാജെ എന്നിവര്‍ നവാഗതക്ക് പാര്‍ട്ടി പതാക കൈമാറി. രാജനന്ദിനി സൊറാബ്, സാഗര മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് യദ്യൂരപ്പ പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ തീര്‍ച്ചയായും അവര്‍ക്ക് അര്‍ഹമായ പദവി നല്‍കുമെന്ന് യദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
Read More » -
Movie
ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായി മധുരാന്തകൻ എത്തുന്നു, ‘പൊന്നിയിൻ സെൽവനി’ലെ ശിവോഹം ഗാനമെത്തി .
സിനിമ സി.കെ.അജയ് കുമാർ, പി ആർ ഒ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പിഎസ്-2’വിലെ ‘ശിവോഹം,ശിവോഹം’ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. ആദി ശങ്കരൻ്റെ ‘നിർവാണ ശതക’ത്തിലെ ‘ശിവോഹം’ എന്ന മന്ത്രം ഏ. ആർ.റഹ്മാന്റെ മാസ്മരിക സംഗീതത്തിൽ ഭക്തി നിർഭരമായി ആലപിച്ചത് സത്യപ്രകാശ്, ഡോക്ടർ നാരായണൻ, ശ്രീകാന്ത്ഹരിഹരൻ, നിവാസ്, ശെൻബകരാജ്, ടി.എസ്.അയ്യപ്പൻ എന്നിവരാണ് . മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റായ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗത്തിലെ ഈ ഗാന രംഗത്തിൽ മധുരാന്തകൻ എന്ന മർമ പ്രധാനമായ കഥാപാത്രമായി റഹ്മാൻ എത്തുന്നു. ചിത്രത്തിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന കഥാപാത്രമാണ് മധുരാന്തകൻ. ഈ കഥാപാത്രം രാജാവായി അവരോധിക്കപ്പെടുന്ന സൂചന നൽകുന്ന ഗാനരംഗമാണിത്. പിതാവ് കണ്ഠരാദിത്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പിൻഗാമിയും ചോള സാമ്രാജ്യത്തിന്റെ കിരീട അവകാശിയും മകൻ മധുരാന്തക ഉത്തമ ചോളനാണ്. കണ്ഠരാദിത്യന്റെ മരണ വേളയിൽ മധുരാന്തകൻ ശിശുവായിരുന്നു. അതു കൊണ്ട് കണ്ഠരാദിത്യൻ സഹോദരൻ സുന്ദര ചോളനെ…
Read More »
