Month: April 2023

  • Crime

    നയതന്ത്ര ബാഗ് സ്വർണക്കടത്ത് കേസിൽ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്

    കോഴിക്കോട്: നയതന്ത്ര ബാഗ് സ്വർണക്കടത്ത് കേസിൽ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. സ്വർണ്ണ വ്യാപാരികളെയും ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പണം നൽകിയവരെയും അടിസ്ഥാനമാക്കിയാണ് പ്രധാനമായും പരിശോധന. വിദേശത്ത് നിന്നും സ്വർണം കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാല് തവണ ചോദ്യം ചെയ്യാൻ വിളിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. റമീസ് നൽകിയ മൊഴി പ്രകാരമാണ് ഇപ്പോൾ അന്വേഷണം ഇ ഡി വ്യാപിപ്പിച്ചിട്ടുള്ളത്. കോയമ്പത്തൂരും കോഴിക്കോടുമുള്ള വിവിധ കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോ​ഗസ്ഥർ റെയ്ഡ് നടത്തുന്നത്.

    Read More »
  • Kerala

    പാലാരിവട്ടം പാലം അഴിമതി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി, ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

    കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞാണ് ഇഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിൻറെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്. അരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാംഹിംകുഞ്ഞിൻറെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹർജി തുടർവാദത്തിനായി മാറ്റിയത്. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിൻറെ കൊച്ചിയിലെ…

    Read More »
  • India

    പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം: മല്ലികാർജ്ജുൻ ഖർ​ഗെ; നിതീഷ് കുമാറും തേജസ്വി യാദവും രാ​ഹുൽ‌ ​ഗാന്ധിയും ചർച്ച നടത്തി

    ദില്ലി: പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ. ഖർ​ഗെയുടെ വസതിയിൽ വെച്ചാണ് നിതീഷ് കുമാറും തേജസ്വി യാദവും രാ​ഹുൽ‌ ​ഗാന്ധിയും ചർച്ച നടത്തിയത്. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. പ്രതിപക്ഷ പാർട്ടികൾ‌ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഖർ​ഗെ പറഞ്ഞു. സമാനമനസ്കരെ ഒരുമിച്ച് നിർത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. 2024 ൽ തെരഞ്ഞെടുപ്പിനെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണം. സമാനമനസ്കരായ എല്ലാവരെയും ഒന്നിപ്പിക്കണമെന്ന പൊതു അഭിപ്രായമാണ് ചർച്ചയിൽ ഉണ്ടായത്. പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചർച്ച ആവശ്യമാണ്. എല്ലാവരെയും ഒന്നിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജനാധിപത്യ, മതേതര പാർട്ടികളെ ഒന്നിപ്പിക്കേണ്ട സാഹചര്യമുണ്ട്. വരും ദിവസങ്ങളിൽ തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയും ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായും അഖിലേഷുമായും ചർച്ച നടത്തുന്നുണ്ട്.

    Read More »
  • Social Media

    ഉദയനിധി മാസ് ഡാ സിനിമയിലും നിയമസഭയിലും! ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് വേണമെന്ന് എഐഎഡിഎംകെ എംഎല്‍എ; ജയ് ഷായോട് ചോദിക്കൂവെന്ന് ഉദയനിധി- വീഡിയോ

    ചെന്നൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ചരിത്രവിജയങ്ങള്‍ സ്വന്തമാക്കിയ ചെപ്പോക്കില്‍ ഈ സീസണിലെ ആദ്യ മത്സരം ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെയായിരുന്നു. ചെന്നൈ 12 റണ്‍സിന് ജയിക്കുകയും ചെയ്തു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ. ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റഴിഞ്ഞിരുന്നു. ലഖ്‌നൗവിനെതിരായ ആദ്യ മത്സരത്തില്‍ ടിക്കിറ്റിന് കടുത്ത ക്ഷാമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന തമിഴ്‌നാട് മന്ത്രിസഭാ യോഗം ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ചില രസകരമായ ചര്‍ച്ചയ്ക്കും വഴിവച്ചു. സഭയിലും വിഷയം ടിക്കറ്റ് തന്നെയായിരന്നു. എഐഎഡിഎംകെ എംഎല്‍എ എസ്പി വേലുമണിയാണ് ചോദ്യമുന്നയിച്ചത്. ചെപ്പോക്കില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഓരോ മത്സരങ്ങളള്‍ക്കും 400 ടിക്കറ്റ് വീതം സര്‍ക്കാരിന് ലഭിക്കുന്നുവെന്നും എന്നാല്‍ അതിലൊന്ന് പോലും എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് ലഭിക്കുന്നില്ലെന്നുമായിരുന്നു അദ്ദേത്തിന്റെ പരാതി. ചോദ്യത്തിന് മറുപടി പറഞ്ഞത് സംസ്ഥാന കായികമന്ത്രിയും സിനിമാ നടനുമായ ഉദയനിധി സ്റ്റാലിന്‍. അദ്ദേഹത്തിന്റെ മറുപടി ഏറെ രസകരമായിരുന്നു. ”നാല് വര്‍ഷങ്ങള്‍ക്ക്…

    Read More »
  • Kerala

    ഒടുവില്‍ ‘എലൈറ്റും’ വേതനം വര്‍ധിപ്പിച്ചു; തൃശൂരിലെ നഴ്സുമാരുടെ സമരം വിജയം

    തൃശ്ശൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജില്ലയില്‍ നഴ്സുമാര്‍ നടത്തി വന്ന സമരം വിജയിച്ചു. എലൈറ്റ് ആശുപത്രിയും വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ നഴ്സുമാര്‍ തീരുമാനിച്ചത്. ആകെയുള്ള 30 ആശുപത്രികളില്‍ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമാണ് വേതനം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനത്തില്‍ എത്താതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. എന്നാല്‍, രാവിലെ 11 മണിക്ക് വേതനം വര്‍ധിപ്പിക്കാന്‍ എലൈറ്റ് ഗ്രൂപ്പും ധാരണയില്‍ എത്തുകയായിരുന്നു. ഇതോടെ നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ആഹ്ലാദ പ്രകടനം നടത്തി. ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തിവന്ന സമരം രണ്ടാം ദിവസത്തിലാണ് പൂര്‍ണ വിജയത്തിലെത്തിയത്. 1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളില്‍ എട്ട് മാനേജുമെന്റുകള്‍ സമരം…

    Read More »
  • Kerala

    വിഷു ദിനത്തില്‍ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

    തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 15നും 16നും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

    Read More »
  • India

    പുല്‍വാമയിലെ സൈനികരുടെ ജീവത്യാഗവും, മിന്നലാക്രമണവും ഇനി പഠന വിഷയം; പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ യുപി സര്‍ക്കാര്‍

    ലക്നൗ: പുല്‍വാമയിലെ സൈനികരുടെ ജീവത്യാഗവും, ഇന്ത്യ നടത്തിയ മിന്നലാക്രമണവും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പഠന വിഷയമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘ഡിഫന്‍സ് സ്റ്റഡീസ്’ വിഷയത്തിലാണ് ഇവ ഉള്‍പ്പെടുത്തുന്നത്. ഇതിന് പുറമേ മറ്റ് പാഠഭാഗങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയ പ്രകാരമാണ് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം. ത്രേതായുഗ കാലം മുതല്‍ യുദ്ധങ്ങളില്‍ രാജ്യത്തെ വീരപുരുഷന്മാര്‍ നേടിയ വിജയങ്ങളും ഇത് പ്രകാരം പുതുതായി ഉള്‍പ്പെടുത്തും. ഇവയെ എല്ലാം അടിസ്ഥാനമാക്കി പുതിയ പാഠഭാഗങ്ങള്‍ തയ്യാറാക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അലഹബാദ് സര്‍വ്വകലാശാലയിലെ ‘ഡിഫന്‍സ് സ്റ്റഡീസ്’ വിഭാഗം മേധാവിയും പ്രതിരോധ വിദഗ്ധനുമായ പ്രഫ. പ്രശാന്ത് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവരാണ് മൂന്നംഗ കമ്മിറ്റിയില്‍ ഉള്ളത്. ഇവര്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതി സര്‍ക്കാരിന് കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഉടനെ പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കും. അല്ലാത്ത പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. എല്ലാ സര്‍വ്വകലാശാലകളിലും ‘ഡിഫന്‍സ് സ്റ്റഡീസി’ന്റെ പാഠ്യപദ്ധതി 70 ശതമാനവും ഒരേ പോലെയായിരിക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു. ബാക്കിയുളള 30…

    Read More »
  • Business

    യുപിഐ പേയ്മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്

    ക്യുആർ കോഡ് സ്‌കാൻ ചെയ്ത് നടത്തുന്ന യുപിഐ പേയ്മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ ‘ബൈ നൗ, പേ ലേറ്റർ’ ഓപ്ഷൻ യോഗ്യത നേടിയ ഉപയോക്താക്കൾക്കാണ് നിലവിൽ പേ ലേററർ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുക. ഇത് വഴി ഉപഭോക്താവിന് ഒരു സ്റ്റോറിലെ മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇഎംഐ പേയ്മെന്റുകൾ നടത്തി സാധനങ്ങളോ സേവനങ്ങളോ വേഗത്തിൽ സ്വന്തമാക്കാൻ കഴിയും. ഇത് ബാങ്കിന്റഎ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഉപകാരപ്രദവുമാകും. ഇലക്ട്രോണിക്സ്, ഫാഷൻ വസ്ത്രങ്ങൾ, ട്രാവൽ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറയുന്നു. 10,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾ മാത്രമാകും ഇത്തരത്തിൽ ഇഎംഐ ഓപ്ഷനിലേയ്ക്കു മാറ്റാൻ സാധിക്കുക. 3, 6, 9 എന്നിങ്ങനെ മൂന്ന് ഇഎംഐ കാലാവധികളാകും ഉപയോക്താക്കൾക്കു തുടക്കത്തിൽ ലഭിക്കുക. വരും ദിവസങ്ങളിൽ ഓൺലൈൻ പർച്ചേസുകൾക്കും ഈ സേവനം ലഭ്യാമാക്കുമെന്നാണ് റിപ്പോർട്ടുകൾ . ഇന്നത്തെക്കാലത്ത് നിരവധി പേയ്മെന്റുകൾ യുപിഐ വഴിയാണ്…

    Read More »
  • Crime

    പോസ്റ്റോഫീസിൽനിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയ വനിതാ പോസ്റ്റ്മാസ്റ്റർ പണം ചെലവഴിച്ചത് ഓൺലൈനിൽ ചീട്ടുകളിക്കാൻ

    ആലപ്പുഴ: പോസ്റ്റോഫീസിൽ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റർ, അമിത നാഥിന് വിനയായത് ഓൺലൈൻ ചീട്ടുകളിയെന്ന് വിവരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലാതിരുന്ന അമിത, പണം റമ്മി കളിക്കാൻ ചെലവാക്കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രാഥമിക മൊഴിയിൽ അമിത ഇക്കാര്യം പറഞ്ഞിട്ടില്ല. മാരാരിക്കുളത്ത് പോസ്റ്റ് മാസ്റ്റര് ആയിരിക്കെയാണ് 21 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അമിത നാഥ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടത് 21 പേർക്ക്. അമിതക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. സ്റ്റുഡിയോ നടത്തുന്ന ഭർത്താവിനൊപ്പമാണ് താമസം. നാല് വർഷം മുന്പെടുത്ത കാർ വായ്പ മാത്രമാണ് ആകെയുള്ള ബാധ്യത. പിന്നെ എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഈ അന്വേഷത്തിലാണ് ഇവർ ഓൺലൈൻ റമ്മി കളിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പൊലീസിന് നല്കിയ പ്രാഥമിക മൊഴിയിൽപക്ഷെ അമിത ഇക്കാര്യം പറയുന്നില്ല. കസ്റ്റിഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തെകുറിച്ച് വിശദമായി അന്വഷിക്കാനാണ് തീരുമാനം. അമിതയുടെ ബാങ്ക് അക്കൗണ്ടില്…

    Read More »
  • LIFE

    സൂര്യ 42​ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും 16ന്; ചിത്രം ഒരുങ്ങുന്നത് മലയാളം ഉൾപ്പടെ 10 ഭാഷകളിൽ

    കഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് പ്രേക്ഷർ നൽകാറുള്ളത്. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ടൈറ്റിൽ ലീക്കായെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ അവസരത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സൂര്യ. ഏപ്രിൽ 16ന് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവരുമെന്നാണ് സൂര്യ അറിയിച്ചിരിക്കുന്നത്. അന്നേദിവസം രാവിലെ ഒൻപത് മണിക്കായിരിക്കും ടൈറ്റിൽ റിവീൽ ചെയ്യുക. നേരത്തെ ഏപ്രിൽ 14ന് ആകും ടൈറ്റിൽ അനൗൺസ്മെന്റ് നടത്തുക എന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം, ‘അഗ്‌നീശ്വരൻ’ എന്നായിരിക്കും സിനിമയുടെ പേര് എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. https://twitter.com/StudioGreen2/status/1645751079920074754?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1645751079920074754%7Ctwgr%5E5ee5d06d46cdd57b43304aa575afb87e09aa280b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FStudioGreen2%2Fstatus%2F1645751079920074754%3Fref_src%3Dtwsrc5Etfw സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ…

    Read More »
Back to top button
error: