KeralaNEWS

കൊല്ലം സ്വദേശിയായ ഗ്രേഡ് എസ്‌.ഐ ബൈജുവിനെ  കാസര്‍കോട് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

   കാസര്‍കോട് ഗ്രേഡ് എസ്‌.ഐയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസര്‍കോട് ട്രാഫിക് സ്റ്റേഷന് പിറകിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂടിക്കെത്താത്തതിനെ തുടര്‍ന്ന് വൈകീട്ട് 5 മണിയോടെ മറ്റ് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യയോടും മകളോടും ഒപ്പം വര്‍ഷങ്ങളായി കാസര്‍കോട്ട് തന്നെയാണ്  താമസിച്ച് വന്നിരുന്നത്. ഒരുവര്‍ഷം മുമ്പ് ഭാര്യ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പം കൊല്ലത്തേയ്ക്കു പോയി. ഇതിനുശേഷം ബൈജു പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയിരുന്നു.

Signature-ad

ബൈജുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്. കൊല്ലത്തെ ബന്ധുക്കളെയും വിവരം അറിയിച്ചു. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: