KeralaNEWS

അരിക്കൊമ്പനെ കൂട്ടിലടയ്ക്കരുത്, എങ്ങോട്ടു മാറ്റണമെന്നു സര്‍ക്കാരിനു തീരുമാനിക്കാം: ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ മാറ്റിപ്പാര്‍പ്പിക്കാന്‍ പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന്, നെന്മാറ എംഎല്‍എ കെ ബാബു നല്‍കിയ റിവ്യൂ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു.

ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Signature-ad

ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍, അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നു കോടതി ആരാഞ്ഞു. ആനയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുകൊണ്ടാണ് അവ അക്രമകാരികളാകുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അരിക്കൊമ്പന്‍ കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. നിലവില്‍ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Back to top button
error: