റംങ്കൂണ്‍: മ്യാന്‍മറില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 100-ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ വിമതഗ്രൂപ്പുകള്‍ക്കു നേരെയാണ് ആക്രമണം സൈന്യം ആക്രമണം അഴിച്ചുവിട്ടത്.
വിമതരുടെ നേതൃത്വത്തില്‍ സജെയ്ങ് പ്രവിശ്യയില്‍ നടന്ന യോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. 150-ലധികമാളുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് സൈന്യത്തിന്റെ യുദ്ധവിമാനം ബോംബ് വര്‍ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട 100 പേരില്‍ 30-ഓളം പേര്‍ കുട്ടികളാണെന്നാണ് വിവരം. കടുത്ത സൈനിക നിയന്ത്രണങ്ങളുള്ളതിനാല്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ കണക്ക് പുറത്തുവിട്ടിട്ടില്ല.
കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്നും നാട്ടുകാരില്‍ ചിലര്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഭീകരരെ സഹായിക്കാന്‍ നിര്‍ബന്ധിതരായതു കൊണ്ടുമാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അതേസമയം, മ്യാന്‍മറിലെ ആക്രമണത്തെ അപലപിച്ച യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മ്യാന്‍മര്‍ ജനതയെ വേട്ടയാടുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
2021ലാണ് ഓങ് സാന്‍ സ്യൂചിയുടെ കീഴിലുള്ള ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചടക്കുന്നത്. അന്നു മുതല്‍ മ്യാന്‍മറില്‍ ആഭ്യന്തരയുദ്ധം ശക്തി പ്രാപിച്ചത്. ഇതിനു മുന്‍പും മ്യാന്‍മറിലെ സൈനിക ഭരണകൂടം നാട്ടുകാര്‍ക്കെതിരേ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.