KeralaNEWS

താമരശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കിണറ്റില്‍ മരിച്ചനിലയില്‍

കോഴിക്കോട്: മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍. വനിതാ ലീഗ് നേതാവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഹാജറ കൊല്ലരുക്കണ്ടി(50)യെ വീടിന് പിറകുവശത്തുള്ള കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ഹാജറയെ വീട്ടില്‍ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് കിണറ്റില്‍ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കൊല്ലരുക്കണ്ടി അസൈനാറാണ് ഭര്‍ത്താവ്.

Signature-ad

ഹാജറ രണ്ട് തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും സി.എച്ച് സെന്റര്‍ വളന്റിയറുമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: