Month: April 2023

  • Kerala

    നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് എന്നാക്കി മാറ്റാൻ റയിൽവെ

    തിരുവനന്തപുരം:നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോര്‍ത്ത് എന്നാക്കി മാറ്റുമെന്ന് റയിൽവെ അറിയിച്ചു. ഇവ രണ്ടും നഗരത്തിനകത്തുള്ള സ്റ്റേഷനാണെന്ന് മറ്റ് സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് അറിയില്ലാത്തതിനാല്‍ ബുക്കിംഗ് താരതമ്യേന കുറവാണെന്ന കാരണത്താലാണ് തിരുവനന്തപുരം എന്ന പേരോടുകൂടി തന്നെ നഗരത്തിലെ ഈ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെയും പേര് മാറ്റുന്നത്. .പേരുകള്‍ മാറുന്നതോടെ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായി സെന്‍ട്രലിനു പുറമെ നോര്‍ത്തും സൗത്തും മാറും.ദീര്‍ഘദൂര സര്‍വിസുകള്‍ ഉൾപ്പടെ പുറപ്പെടുന്നതാണ് ഈ സ്റ്റേഷനുകൾ.സംസ്ഥാനത്ത് സൗത്ത്, നോര്‍ത്ത് പേരില്‍ നിലവില്‍ സ്റ്റേഷനുകളുള്ളത് എറണാകുളത്ത് മാത്രമാണ്. കൊച്ചുവേളിയിലേക്കുള്ള ട്രെയിനുകള്‍ തിരുവനന്തപുരം കടന്ന് നേമം വരെ നീട്ടാനും കൂടുതല്‍ യാത്രക്കാര്‍ക്കു പ്രയോജനം നല്‍കാനും ഇതുവഴി സാധിക്കുമെന്നാണ് റയിൽവേയുടെ വിലയിരുത്തൽ.തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കാനും ഇത് ഉപകരിക്കപ്പെടും.നേമം ടെര്‍മിനല്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 116.57 കോടി രൂപ അനുവദിച്ച്‌ കഴിഞ്ഞ ദിവസം റെയില്‍വേ ഉത്തരവിറക്കിയിരുന്നു.

    Read More »
  • Kerala

    തലശ്ശേരിയിൽ നിന്ന് കാണാതായ എസ്ഐ മംഗലാപുരത്ത്

    കണ്ണൂർ: കണ്ണൂരിൽ നിന്നും കാണാതായ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ കോളയാട് സ്വദേശി സി പി ലിനീഷിനെ കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ മംഗലാപുരത്ത് നിന്നാണ് ലിനീഷിനെ പൊലീസ് കണ്ടെത്തിയത്. ഏപ്രിൽ 24 മുതൽ ലിനീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് പോയതായിരുന്നു ലിനീഷ്. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഇദ്ദേഹം തനിച്ചായിരുന്നു താമസം. വിവരമൊന്നുമില്ലാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയത്.

    Read More »
  • LIFE

    ശുനകയുവരാജനിവൻ… നെയ്‍മറിലെ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

    ബ്രസീൽ ഫുട്ബോൾ താരത്തിൻറെ പേര് ടൈറ്റിൽ ആക്കിയതുവഴി പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് നെയ്മർ. വി സിനിമാസ് ഇന്റർനാഷനണലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്‍മറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസും നസ്‍ലെനുമാണ്. എന്നാൽ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നായയാണ്. ഇപ്പോഴിതാ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങൾ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. വി സിനിമാസ് ഇന്റർനാഷനലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘ശുനകയുവരാജനിവൻ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. അടുത്തകാലത്ത് മലയാളികൾ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങളായ തലതെറിച്ചവർ, ആന്മാവേ പോ, ആദരാഞ്ജലി, പവിഴ മഴയെ, പറുദീസാ തുടങ്ങിയവയൊക്കെ രചിച്ചത് വിനായക് ശശികുമാർ ആയിരുന്നു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്താണ്. നസ്‍ലെൻ, മാത്യു എന്നിവർക്കൊപ്പം മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട താരങ്ങളായ വിജയ രാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ എന്നിവരും…

    Read More »
  • Kerala

    പുതുപ്പള്ളി സെ​ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളിന് നാളെ കൊടിയേറ്റും

    കോട്ടയം: ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെ​ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 5, 6, 7, 8 തീയതികളിൽ ആചരിക്കും. നാളെ വൈകുന്നേരം അഞ്ചിന് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.സഖറിയ മാർ സേവേറിയോസ് പെരുന്നാളിന് കൊടിയേറ്റും. എറികാട്, പുതുപ്പളളി എന്നീ കരകളിൽ നിന്നാണ് കൊടിമരം കൊണ്ടുവരുന്നത്. 30-ന് ഉച്ചകഴിഞ്ഞ് 2 -ന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഈ വർഷത്തെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്‌കാരം മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി പള്ളി ഇടവകാംഗവുമായ ഉമ്മൻചാണ്ടിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നൽകി ആദരിക്കും. സമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരിക-സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സഭാ സാരഥികൾ, സാംസ്‌കാരിക നായകൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പുതുപ്പള്ളി കൺവൻഷൻ മെയ് 1,…

    Read More »
  • Local

    ഓര്‍ത്തഡോകസ് സഭയുടെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്

    കോട്ടയം: ഭാരതത്തിലെ പ്രഥമ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി എല്ലാവര്‍ഷവും നല്‍കിവരുന്ന ഈ വര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി പള്ളി ഇടവകാംഗവുമായ ഉമ്മന്‍ചാണ്ടിക്ക്. പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം 30-ന് പളളിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോകസ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പുരസ്‌കാരം നല്‍കുമെന്ന് വികാരി ഫാ.വര്‍ഗീസ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കിവരുന്നത്. കഴിഞ്ഞ തവണ ഗായിക എസ്.ചിത്രയ്ക്കായിരുന്നു പുരസ്‌കാരം. സഭയുടെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നാണ് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം.

    Read More »
  • Kerala

    യു.ഡി.എഫ്. കാലത്തെ ക്യാമറ ഇടപാട്: 2018-ല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

    കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ 100 ക്യാമറ 40 കോടി രുപ മുടക്കി വാങ്ങിയിട്ടുണ്ടെന്ന മന്തി പി.രാജീവിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യു.ഡി.എഫ്. ഭരണകാലത്ത് പാനാസോണിക്കിന്റെ ക്യാമറ വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി. ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ ജസ്റ്റീസ് രാമചന്ദ്രന്‍നായരും മുന്‍ ഡി.ജി.പി. ആയിരുന്ന ജക്കബ് പുന്നൂസും സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. കൂടിയ വില രേഖപ്പെടുത്തി ക്വെട്ടേഷന്‍ നല്‍കണമെന്ന് ലോക്‌നാഥ് ബെഹ്‌റ പാനാസോണിക് കമ്പനിയോട് ആവശ്യപ്പെട്ടുവെന്നാണ് മനസിലാക്കുന്നത്. 2018-ല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവിടാനോ നടപടി എടുക്കാനോ മുഖ്യമന്ത്രി തയറായിട്ടില്ല. അന്ന് വാങ്ങിയ ക്യാമറ ഇടപാടു മുതല്‍ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. മടിയില്‍ കനമില്ലാത്തതിനാല്‍ ഇത് സംബന്ധിച്ചുളള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും തിരുവഞ്ചുര്‍ പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് ടെണ്ടര്‍ എടുപ്പിച്ച് കൂടിയ നിരക്കില്‍ സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചുകൊടുത്ത് ഇടനിലക്കാര്‍ കൊളള ലാഭം…

    Read More »
  • Kerala

    വൈകിട്ട് ആറ് മണി മുതല്‍ 11 മണിവരെയുളള വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍;പവർകട്ട് ഇല്ല

    തിരുവനന്തപുരം:സംസ്ഥാനത്ത് തത്കാലത്തേക്ക് പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈകിട്ട് ആറ് മണി മുതല്‍ 11 മണിവരെയുളള വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈദ്യുതിയുടെ ഉപയോഗം 5,024 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെയും സബ്‌സ്റ്റേഷനുകളുടെയും ശേഷി 3410 മെഗാവാട്ട് ആണ്.അതിലധികം വൈദ്യുതി എത്തിക്കുവാന്‍ ശ്രമിച്ചാലും ലൈനുകളുടെ ശേഷിക്കുറവ് കാരണം എത്തിക്കുവാന്‍ സാധിക്കുകയില്ല. അവധി ദിവസങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉപയോഗം കുറയുന്നത്. പുറത്ത് നിന്നും വാങ്ങി ഈ പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നതെന്നും എങ്കിലും തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയില്ലെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

    Read More »
  • Kerala

    മാതൃകയായി മാമുക്കോയയുടെ കബറടക്കം

    കോഴിക്കോട്: ഇന്നലെ മരണപ്പെട്ട ചിരിയുടെ സുല്‍ത്താന്‍ നടന്‍ മാമുക്കോയയെ ഒരുനോക്കു കാണാന്‍ കോഴിക്കോട്ടെത്തിയത് പതിനായിരങ്ങള്‍. നാടിന്റെ നാനാദിക്കുകളില്‍ നിന്നും ആബാലവൃദ്ധം ജനങ്ങളാണ് ടൗണ്‍ഹാളിലെത്തിയത്.ബുധനാഴ്ച വൈകിട്ട് നാലോടെ ആരംഭിച്ച പൊതുദര്‍ശനം രാത്രി 10 വരെ നീണ്ടു. തുടര്‍ന്ന് മയ്യിത്ത് വീട്ടിലേക്കെത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും നിരവധി പേരാണെത്തിയത്. ചലച്ചിത്ര-നാടക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും മാമുക്കോയയെ കാണാനെത്തി. നാലു പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച ഗഫൂര്‍ കാ ദോസ്തിന്റെ ചേതനയറ്റ ശരീരം കണ്ട് പലരും ദുഖം കടിച്ചമര്‍ത്താനാവാതെ പൊട്ടിക്കരഞ്ഞു. ഇന്ന് രാവിലെ 10ന് കണ്ണമ്പറ് ശ്മശാനത്തിലായിരുന്നു കബറടക്കം. അതേസമയം പ്രതികരണമെടുക്കാൻ തിരക്ക് കൂട്ടലില്ലാതെ, താല്പര്യമുള്ളവർക്ക് പ്രതികരണം നൽകാൻ വേദിയൊരുക്കിയിയായിരുന്നു മാമുക്കോയയുടെ പൊതുദർശനം.

    Read More »
  • Kerala

    ഓണസദ്യ എത്തിച്ചു നൽകിയില്ല; റെസ്‌റ്റോറന്റ് 40,000 രൂപ പിഴ

    കൊച്ചി: ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്‌റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച്‌ ഉപഭോക്തൃ ഫോറം.വൈറ്റിലയിലെ റസ്‌റ്റോറന്റിനാണ് ജില്ലാ ഉപഭോക്തൃ ഫോറം പിഴ വിധിച്ചത്. അഞ്ച് പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നെന്നും മുഴുവന്‍ തുകയായ 1295 രൂപ മുന്‍കൂര്‍ നല്‍കിയെന്നും പരാതിക്കാരിയായ ബിന്ദ്യ വി സുതന്‍ പറയുന്നു..എന്നാല്‍ റസ്റ്റോറന്റിൽ നിന്നും സമയത്ത് സദ്യ എത്തിച്ചില്ല.തുടർന്നായിരുന്നു ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. 2021-ലെ തിരുവോണ നാളിലായിരുന്നു സംഭവം.

    Read More »
  • Movie

    നാടൻ വേഷങ്ങളുടെ നായകൻ അഡംബരങ്ങളില്ലാതെ അരങ്ങളൊഴിഞ്ഞു

    ജിതേഷ് മംഗലത്ത് മലയാളസിനിമയുടെ സുവർണ്ണകാലം എന്നു പറയുന്നത് എൺപതുകളുടെ പകുതിയിൽ തുടങ്ങി തൊണ്ണൂറുകളുടെ ഒടുവിൽ അവസാനിച്ച കാലമാണ്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ- രഘുനാഥ് പലേരി, പ്രിയദർശൻ-ശ്രീനിവാസൻ, സിബി മലയിൽ-ലോഹിതദാസ്, കമൽ-ടി.എ റസാഖ്-ശ്രീനിവാസൻ, തുളസീദാസ്-വിജി തമ്പി-കലൂർ ഡെന്നീസ്, സിദ്ധിഖ്-ലാൽ എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ആയിരുന്നു ആക്ഷൻ ചിത്രങ്ങൾ മാറ്റി നിർത്തിയാൽ അക്കാലത്തെ ഏറ്റവും മികച്ച മദ്ധ്യവർത്തി ചിത്രങ്ങൾ സൃഷ്ടിച്ചിരുന്നതും. അവയിലൊക്കെയും ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാവുന്ന ഒരു ഘടകം സ്വഭാവകഥാപാത്രങ്ങൾക്കു ലഭിക്കുന്ന അസൂയാവഹമായ സ്പേസാണ്. താരമൂല്യമുള്ള നായകന്മാരോ (മോഹൻലാൽ, മമ്മൂട്ടി,) ടയർ ടു നായകന്മാരുടെ കൂട്ടായ്മകളോ(മുകേഷ് -ജഗദീഷ്-സിദ്ദിഖ്-സായ്കുമാർ-അശോകൻ) ഉള്ളപ്പോഴും സിനിമ ഒരിക്കലും അവരിലേക്ക് ഫോക്കസ് ചെയ്യാറില്ലായിരുന്നു. ദാസനും,വിജയനും രൂപപ്പെടുന്നത് ശങ്കരാടിയുടെ പണിക്കരും, മാമുക്കോയയുടെ ഗഫൂറും, .ഇന്നസെന്റിന്റെ ബാലേട്ടനും, തിലകന്റെ അനന്തൻ നമ്പ്യാരും ഒക്കെയടങ്ങുന്ന ഒരു സാമൂഹ്യപരിസരത്തിൽ നിന്നുമാണ്. മറ്റൊരർത്ഥത്തിൽ അവരെ സൃഷ്ടിക്കുന്നത് രണ്ടാമതു പറഞ്ഞവരാണ്. ദാസന്റെ ദാരിദ്ര്യം തെളിയുന്നത് ഇന്നസെന്റിന്റെ കണ്ണുകളിലും, നിസ്സഹായത തെളിയുന്നത് മീനയുടെ മുഖത്തുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നായകകഥാപാത്രങ്ങളുടെ ഓറയ്ക്ക് കൂടുതൽ ശോഭ പകരാൻ…

    Read More »
Back to top button
error: