
കോട്ടയം: ഭാരതത്തിലെ പ്രഥമ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി എല്ലാവര്‍ഷവും നല്‍കിവരുന്ന ഈ വര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്കാരം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി പള്ളി ഇടവകാംഗവുമായ ഉമ്മന്‍ചാണ്ടിക്ക്. പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം 30-ന് പളളിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോകസ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പുരസ്കാരം നല്‍കുമെന്ന് വികാരി ഫാ.വര്‍ഗീസ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കിവരുന്നത്. കഴിഞ്ഞ തവണ ഗായിക എസ്.ചിത്രയ്ക്കായിരുന്നു പുരസ്കാരം. സഭയുടെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നാണ് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്കാരം.






