Month: April 2023
-
Kerala
എഐ ക്യാമറ ക്രമക്കേടാരോപണം: വിജിലൻസിന് പരാതി നൽകിയിട്ടില്ല, ലെറ്റർ ഹെഡ് വ്യാജം; വിശദീകരണവുമായി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
തിരുവനന്തപുരം: എ ഐ ക്യാമറ ക്രമക്കേടാരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് പരാതി നൽകിയിട്ടില്ലെന്ന് കൊല്ലം ആസ്ഥാനമായ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ എന്ന സംഘടന. ഈ സംഘടനയുടെ പേരിൽ നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നത്. എന്നാൽ ലെറ്റർ ഹെഡ് വ്യാജമാണെന്നും സംഘടന പരാതി നൽകിയിട്ടില്ലെന്നുമാണ് ഭാരവാഹികൾ വിജിലൻസിനെ അറിയിച്ചത്. കൊല്ലം കരുനാഗപ്പള്ളി ആസ്ഥാനമായ ഇന്ത്യൻ ആൻറി കറപ്ഷൻ വിഷന്റെ സെക്രട്ടറി നൽകിയ പരാതിയിലാണ് വിജിലൻസ് ഇപ്പോൾ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മാർച്ച് മാസത്തിൽ സർക്കാർ അനുമതി ലഭിച്ചുവെങ്കിലും ഒരാഴ്ച മുമ്പാണ് അന്വേഷണം തുടങ്ങിയത്. പരാതിയിലുള്ള കമ്പനി വിജിലൻസ് ഉദ്യോഗസ്ഥർ വിളിച്ചുവെങ്കിലും അങ്ങനെയൊരു പരാതി നൽകിയിട്ടില്ലെന്നാണ് സംഘടനയുടെ ഭാരവാഹികൾ ഇപ്പോൾ വിജിലൻസിനെ അറിയിച്ചത്. ലെറ്റർ ഹെഡും വ്യാജമാണെന്ന് സംഘടന ഭാരവാഹികൾ വിജിലൻസിനെ അറിയിച്ചു. സംഘടന ഭാരാവാഹികൾക്ക് വിജിലൻസ് നോട്ടീസ് നൽകി മൊഴിയെടുക്കും. വിവാദമായതിന് പിന്നാലെ പരാതിയിൽ നിന്നും പിൻമാറിയതാണോ, വ്യാജ പരാതിയാണോയെന്നറിയാൻ കൂടിയാണ് മൊഴിയെടുക്കുന്നത്. പരാതിക്കാർ പിൻമാറിയാലും ആരോപണങ്ങളിൽ അന്വേഷണവുമായി…
Read More » -
Kerala
തന്നെയും മകളെയും നാട്ടിൽ എത്തിക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി: സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ
കണ്ണൂർ: സുഡാനിൽ നിന്ന് തന്നെയും മകളെയും നാട്ടിൽ എത്തിക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. സുഡാനിൽ 10 ദിവസം കഴിഞ്ഞത് പേടിച്ചു വിറച്ചാണ്. ആൽബർട്ട് വെടിയേറ്റ് മരിച്ചതിന് ശേഷം ഫ്ലാറ്റിന്റെ ഇടനാഴിയിൽ ആണ് കഴിഞ്ഞത്. ആൽബർട്ടിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഉം ദുർമൻ ആശുപത്രിയിലാണ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാറിന്റെ വേഗത്തിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല പറഞ്ഞു. ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സുഡാനിൽ സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രം ഇത് ഗൗരവമായി നിരീക്ഷിക്കുകയാണ്. പലയിടത്തും വെടിനിർത്തൽ പാലിക്കപ്പെടുന്നില്ല. ഖാർത്തൂം കേന്ദ്രീകരിച്ചും, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഓപ്പറേഷൻ കാവേരി ദൗത്യം പുരോഗമിക്കുകയാണ്. ഖാർത്തൂമിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നു. സുഡാനിൽ 3100 പേരാണ് നാട്ടിലേക്ക് മടങ്ങാനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്. 3500 ഇന്ത്യാക്കാരും…
Read More » -
LIFE
എന്തുകൊണ്ട് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു? ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണം: സാന്ദ്രാ തോമസ്
സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ ഷെയിൻ നിഗവും ശ്രീനാഥ് ഭാസിയുമായി ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാ വിഷയം. ഇതിൽ ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളുമായി നിർമ്മാതാവ് സോഫിയ പോൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇത്തരം പ്രശ്നങ്ങൾ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നതെന്നും സാന്ദ്ര ചോദിക്കുന്നു. പല ആക്ടേഴ്സിന്റെ പേരിലും പരാതികൾ ഉണ്ടെന്നും ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാന്ദ്രയുടെ പ്രതികരണം. ന്യു ജനറേഷൻ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സാന്ദ്രയുടെ പ്രതികരണം. സാന്ദ്രാ തോമസിന്റെ വാക്കുകൾ ഇങ്ങനെ ന്യു ജെൻ കുട്ടികളുമായി പ്രവർത്തിക്കുമ്പോൾ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കാരണം അവരുടെ പ്രായത്തിൻറേതായ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ പ്രായത്തിൽ പൈസയും ഫെയിമും…
Read More » -
LIFE
സ്പൈ ആക്ഷൻ ത്രില്ലർ ‘ഏജന്റ്’ നാളെ തീയറ്ററുകളിൽ; മീശ പിരിച്ച് കട്ട കലിപ്പിൽ മേജർ മഹാദേവനായി മമ്മൂട്ടി
സ്പൈ ആക്ഷൻ ത്രില്ലർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ പ്രൊജക്റ്റ് ‘ഏജന്റിന്റെ’ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. ‘ഡെവിൾ’ എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള ‘മേജർ മഹാദേവനെ’യാണ് കാണാനാകുന്നത്. ലോകവ്യാപകമായി നാളെയാണ് ചിത്രം ഏജന്റെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നാഗാർജുന അക്കിനേനി മമ്മൂക്കയെക്കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി വളരെയധികം ശ്രദ്ധാലുവാണ്, അദ്ദേഹം ‘ഏജന്റി’ൽ അഭിനയിക്കാൻ സമ്മതം മൂളിയപ്പോൾ തന്നെ ‘ഏജന്റ്’ ബ്ലോക്ക്ബസ്റ്റർ ആണെന്ന കാര്യം ഉറപ്പാണ്. ‘ഏജന്റ്’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം മാത്രമല്ല അതുവഴി അഖിലിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് കൂടി വഴിതെളിയിക്കുന്നുവെന്നും നാഗാർജുന പറയുന്നു. തെലുങ്കിലും മമ്മൂട്ടി തന്നെയാണ്…
Read More » -
India
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ ടെലികോം കമ്പനികളും
ന്യൂഡൽഹി: വർധിച്ചുവരുന്ന തട്ടിപ്പുകളും അനാവശ്യ കോളുകളും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഒരുക്കാൻ രാജ്യത്തെ മൊബൈൽ കമ്പനികളോട് ടെലികോം അതോറിറ്റി നിർദേശിച്ചു. വ്യാജ സന്ദേശങ്ങളും കോളുകളും പരിശോധിക്കാനും, അവയെ പ്രതിരോധിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സാധിക്കും.അതിനാല്‍ തന്നെ കൃതൃമബുദ്ധി (AI Technology) ഉപയോഗിക്കാൻ രാജ്യത്തെ ടെലികോം കമ്ബനികളോട് നിര്‍ദേശിച്ചതായി ടെലികോം അതോറിറ്റി അറിയിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ ഇതിന്റെ പുരോഗതി അവലോകനം ചെയ്യുമെന്നും ട്രായ് (TRAI) ചെയര്‍മാന്‍ പി.ഡി വഗേല കൂട്ടിച്ചേര്‍ത്തു. കണക്കുകള്‍ പ്രകാരം, 66% മൊബൈല്‍ ഉപയോക്താക്കള്‍ക്കും ദിവസേന കുറഞ്ഞത് അനാവശ്യമായി 3 കോളുകളെങ്കിലും ലഭിക്കുന്നുണ്ട്.അതും ഭൂരിഭാഗം കോളുകളും വ്യക്തിഗത മൊബൈല്‍ നമ്ബറുകളില്‍ നിന്നാണ്. അതിനാല്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാനാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്‌എന്‍എല്‍ എന്നീ ടെലികോം കമ്ബനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന മെയ് 1നകം ഇതിനായി നടപടികള്‍ സ്വീകരിക്കാനും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
Kerala
എഐ ക്യാമറ വിവാദത്തിൽ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
ദില്ലി: എഐ ക്യാമറ വിവാദത്തിൽ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ദില്ലിയിൽ മാധ്യമ പ്രവർത്തകർ വി ഡി സതീശന്‍റെ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. എഐ ക്യാമറ വിവാദത്തിനിടെ സംസ്ഥാന സർക്കാരിനെതിരെ വലിയ ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് ഉന്നയിച്ചത്. മുഖ്യമന്ത്രി മഹാമൌനം വെടിയണമെന്ന് സതീശൻ ആവശ്യപ്പെട്ടിരുന്നു. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിനാണെന്നാണ് വി ഡി സതീശൻ ആരോപിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവിന് മറുപടിയായുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. എഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന് ആകണമെങ്കിൽ ഒന്നാം ലാവലിൻ എന്തെങ്കിലും ആകണ്ടെയെന്ന് അദ്ദേഹം ചോദിച്ചു. സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്ത് എന്തെന്ന് ചോദിച്ച് യുഡിഎഫിന്‍റെ ജുഡിഷ്യൽ അന്വേഷണ ആവശ്യത്തെ എംവി ഗോവിന്ദൻ പരിഹസിക്കുകയും ചെയ്തു. എഐ ക്യാമറ ഇടപാടിൽ എസ്ആര്‍ഐടിക്കൊപ്പം പ്രവര്‍ത്തിച്ച പ്രസാഡിയോ കമ്പനി ഡയറക്ടര്‍ രാംജിത്തിനും ട്രോയ്സ് ഡയറക്ടര്‍ ജിതേഷിനും മുഖ്യമന്ത്രിയുമായുള്ള ബന്ധം…
Read More » -
Kerala
പരാതി നൽകുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശ്ശൂർ: പരാതി നൽകുന്ന കെ എസ് ആർടി സി ജീവനക്കാർക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതു കാരണം വരുമാനത്തിൽ കുറവുണ്ടാകുന്നതായി കെഎസ്ആർടിസി. എം ഡി കമ്മീഷനെ അറിയിച്ച സാഹചര്യത്തിലായിരുന്നു പരാമർശം. അതേസമയം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെങ്കിൽ അടിയന്തിരമായി ലഭ്യമാക്കാൻ കെഎസ്ആർടിസി എം ഡി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി കെ. ബീനാകുമാരി ആവശ്യപ്പെട്ടു. 2018 സെപ്റ്റംബറിലെ ചില ദിവസങ്ങളിൽ ശമ്പളം ലഭിച്ചിട്ടില്ലെന്നാരോപിച്ച് കെ എസ് ആർ ടി സി. തൃശൂർ ഡിപ്പോയിലെ ആറ് ഡ്രൈവർമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ കെ എസ് ആർടി സി, എംഡിയിൽ നിന്ന് റിപ്പോർട്ട്ആവശ്യപ്പെട്ടു. പരാതിക്കാർ മുൻകൂർ അനുമതിയില്ലാതെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതു കാരണമാണ് ശമ്പളം നൽകാൻ കഴിയാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കമ്മീഷൻ നിർദ്ദേശാനുസരണം അവധി പാസാക്കി കുടിശ്ശിക ബില്ലുകൾ തയ്യാറാക്കി 2022 ഒക്ടോബർ ഏഴിന് മുഖ്യ കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.…
Read More » -
India
സർക്കാർ ജീവനക്കാർക്ക് പുതിയ അവധി നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഗവൺമെന്റ് ജീവനക്കാർക്കൊരു സന്തോഷവാർത്ത.കേന്ദ്ര സര്‍ക്കാര്‍ പുതിയ അവധി നയം പ്രഖ്യാപിച്ചു.ഇതു പ്രകാരം ജീവനക്കാര്‍ക്ക് കൂടുതല്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് (Special Casual Leave) ലഭിക്കും.ഡിഎ വര്‍ദ്ധനവ് കൂടാതെയാണ് ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ലഭിക്കുന്നത്. പുതിയ അവധി നയം അനുസരിച്ച് മുന്‍പ് 30 ദിവസം ലഭിച്ചിരുന്ന സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഇനി 42 ദിവസം ലഭിക്കും.ഇത് 2023 ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.അതേസമയം ആശുപത്രീ വാസം ഉൾപ്പടെയുള്ള പ്രത്യേക സാഹചര്യത്തില്‍ നല്‍കുന്ന കാഷ്വല്‍ ലീവാണ് 30 ദിവസത്തില്‍ നിന്ന് 42 ദിവസമായി ഉയര്‍ത്തിയതെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. DoPT നല്‍കിയ മെമ്മോറാണ്ടത്തില്‍, CCS (Holiday) നിയമത്തിന് കീഴിലുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ഉത്തരവ് ബാധകമല്ലെന്നും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതായത് റെയിൽവേ ജീവനക്കാര്‍ക്കും അഖിലേന്ത്യാ സര്‍വീസുകളിലെ ജീവനക്കാര്‍ക്കും അവധിയുമായി ബന്ധപ്പെട്ട പുതിയ നിയമം ബാധകമാകില്ലെന്നാണ് സൂചന.
Read More » -
Crime
കുവൈത്തിൽ ചൂതാട്ടം നടത്തിയിരുന്ന അപ്പാർട്ട്മെന്റിൽ പൊലീസ് റെയ്ഡ്; പ്രവാസികൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾ ചൂതാട്ടം നടത്തിയിരുന്ന അപ്പാർട്ട്മെന്റിൽ പൊലീസ് റെയ്ഡ്. കഴിഞ്ഞ ദിവസം സാൽമിയയിലായിരുന്നു സംഭവം. പൊലീസ് സംഘമെത്തിയപ്പോൾ അപ്പാർട്ട്മെന്റിലുണ്ടായിരുന്ന പ്രവാസികൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് സംഭവത്തിന്റെ വിശദാംശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അപ്പാർട്ട്മെന്റിൽ ചൂതാട്ടം നടക്കുന്നെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത് അനുസരിച്ചാണ് പൊലീസ് സംഘം റെയ്ഡിനായി എത്തിയത്. എന്നാൽ കുടുങ്ങുമെന്ന മനസിലായ പ്രവാസികൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്‍താവന പറയുന്നു. പരിക്കേറ്റ ഇവർക്ക് അധികൃതർ ആവശ്യായ ചികിത്സ ലഭ്യമാക്കി. ശേഷം തുടർ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
Read More » -
LIFE
ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി, ഇനി ശ്രദ്ധിക്കേണ്ട സമയം; ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്
ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ച് നാൾ താൻ ലീവ് ആണെന്നും എലിസബത്ത് പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ എലിസബത്ത് തുടർന്നും പ്രാർത്ഥനകൾ വേണമെന്ന് ആവശ്യപ്പെട്ടു. എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർത്ഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്. ഇടയിൽ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി വന്നിരുന്നു.…
Read More »