KeralaNEWS

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് എന്നാക്കി മാറ്റാൻ റയിൽവെ

തിരുവനന്തപുരം:നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോര്‍ത്ത് എന്നാക്കി മാറ്റുമെന്ന് റയിൽവെ അറിയിച്ചു.
ഇവ രണ്ടും നഗരത്തിനകത്തുള്ള സ്റ്റേഷനാണെന്ന് മറ്റ് സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് അറിയില്ലാത്തതിനാല്‍ ബുക്കിംഗ് താരതമ്യേന കുറവാണെന്ന കാരണത്താലാണ് തിരുവനന്തപുരം എന്ന പേരോടുകൂടി തന്നെ നഗരത്തിലെ ഈ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെയും പേര് മാറ്റുന്നത്.

.പേരുകള്‍ മാറുന്നതോടെ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായി സെന്‍ട്രലിനു പുറമെ നോര്‍ത്തും സൗത്തും മാറും.ദീര്‍ഘദൂര സര്‍വിസുകള്‍ ഉൾപ്പടെ പുറപ്പെടുന്നതാണ് ഈ സ്റ്റേഷനുകൾ.സംസ്ഥാനത്ത് സൗത്ത്, നോര്‍ത്ത് പേരില്‍ നിലവില്‍ സ്റ്റേഷനുകളുള്ളത് എറണാകുളത്ത് മാത്രമാണ്.

കൊച്ചുവേളിയിലേക്കുള്ള ട്രെയിനുകള്‍ തിരുവനന്തപുരം കടന്ന് നേമം വരെ നീട്ടാനും കൂടുതല്‍ യാത്രക്കാര്‍ക്കു പ്രയോജനം നല്‍കാനും ഇതുവഴി സാധിക്കുമെന്നാണ് റയിൽവേയുടെ വിലയിരുത്തൽ.തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കാനും ഇത് ഉപകരിക്കപ്പെടും.നേമം ടെര്‍മിനല്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 116.57 കോടി രൂപ അനുവദിച്ച്‌ കഴിഞ്ഞ ദിവസം റെയില്‍വേ ഉത്തരവിറക്കിയിരുന്നു.

Back to top button
error: