Month: April 2023

  • India

    സുഡാനില്‍ സ്ഥിതി സങ്കീര്‍ണ്ണം; രക്ഷാദൗത്യത്തിന് ഒരു കപ്പല്‍ കൂടി

    ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യവകുപ്പ്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി മൂന്നാമതൊരു കപ്പല്‍ കൂടി പുറപ്പെടും. ഐഎന്‍എസ് തര്‍കാഷാണ് രക്ഷാദൗത്യവുമായി സുഡാനിലേക്ക് പോകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖത്ര അറിയിച്ചു. ആഭ്യന്തരയുദ്ധം ഉണ്ടായ ദിവസം മുതലുള്ള സാഹചര്യങ്ങള്‍ വിദേശകാര്യമന്ത്രാലയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 3500 ഓളം ഇന്ത്യാക്കാരും ആയിരത്തോളം ഇന്ത്യന്‍ വംശജരും സുഡാനില്‍ ഉണ്ടെന്നാണ് കണക്ക്. സുഡാനിലെ സുരക്ഷാ സാഹചര്യം സങ്കീര്‍ണ്ണവും വളരെയേറെ ആശങ്കാജനകവുമാണ്. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമങ്ങള്‍. പ്രശ്നബാധിത മേഖലകളില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ സാധ്യതകളും തേടുന്നുണ്ട്. ഒഴിപ്പിക്കുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 360 പേരെ നാട്ടിലെത്തിച്ചു. 246 പേര്‍ ഉടന്‍ ഇന്ത്യയിലെത്തും. 320 പേര്‍ പോര്‍ട്ട് ഓഫ് സുഡാനിലുണ്ടെന്നും അവരെ ജിദ്ദ വഴി നാട്ടിലെത്തിക്കുമെന്നും…

    Read More »
  • Kerala

    പള്ളിയിലെ മീന്‍ കുളത്തില്‍ വൈദിക വിദ്യാര്‍ഥി മരിച്ച നിലയില്‍

    എറണാകുളം: കാലടി നീലീശ്വരം കരേറ്റമാത ആശ്രമ ഇടവക പള്ളിയിലെ മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ വൈദിക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ഉദയനാപുരം പുള്ളോന്‍ തറ ലൂക്കോസിന്റെ മകന്‍ ആഗ്‌നലാണു (19) മരിച്ചത്. പള്ളിയിലെ ആശ്രമത്തോടു ചേര്‍ന്നു മത്സ്യം വളര്‍ത്താന്‍ നിര്‍മിച്ചിട്ടുള്ള ചെറിയ കുളത്തില്‍ വൈകിട്ട് അഞ്ചരയോടെയാണു മൃതദേഹം കണ്ടത്. ഉടന്‍ കാലടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുവെന്നു പോലീസ് പറഞ്ഞു. സംസ്‌കാരം ഇന്നു വൈകിട്ട് 4.30ന് ഉദയനാപുരം സെന്റ് ജോസഫ്‌സ് പള്ളിയില്‍. മാതാവ്: റീന. സഹോദരന്‍: അലന്‍.

    Read More »
  • കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ കലാപമെന്ന് അമിത്ഷാ; പരാതി നല്‍കി പ്രതിപക്ഷം

    ബംഗളൂരു: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വെറുപ്പും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന, പ്രതിപക്ഷത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയകലാപങ്ങള്‍ നടക്കുമെന്ന അമിത് ഷായുടെ പരാമര്‍ശമാണ് പരാതിക്ക് ആധാരം. ”നിയമപ്രകാരം നടപടിയെടുക്കണം. സാധാരണക്കാരനാണ് ആ പരാമര്‍ശം നടത്തിയതെങ്കില്‍ അയാളെ ഇതിനകം അറസ്റ്റ് ചെയ്‌തേനെ. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അങ്ങനെ പറയാനാകില്ല. അദ്ദേഹം ആഭ്യന്തര മന്ത്രിയാണ്. അല്ലാതെ ബിജെപിയുടെ താരപ്രചാരകനല്ല” -ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ”എനിക്കെതിരെ യാതൊരു കാര്യവുമില്ലാതെ 20ല്‍ അധികം കേസുകള്‍ ഫയല്‍ ചെയ്തു. ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്” -ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. ”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അതില്‍…

    Read More »
  • NEWS

    അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനങ്ങൾ വാരിക്കൂട്ടി മലയാളികൾ

    അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍ പൗരനുമാണ് ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായത്. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ ബിനോജ് ഇ.കെയാണ് ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിയായി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ ആദ്യത്തെ ഭാഗ്യവാന്‍. തന്റെ ജനന തീയ്യതിയുമായി യോജിച്ചുവന്ന നമ്ബറാണ് അദ്ദേഹം  തെരഞ്ഞെടുത്തത്. ഏപ്രിലിലെ മൂന്നാമത്തെ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഷാര്‍ജയില്‍ പ്രൊജക്‌ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി മുഹമ്മദ് കൊടക്കാട്ട്. ആണ്. ഏപ്രിലിലെ മൂന്നാം ആഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയ രണ്ടാമത്തെ വിജയി അനില്‍ റാഫേലാണ്. മെക്കാനിക്കായി ജോലി ചെയ്യുന്ന അദ്ദേഹവും തന്റെ 20 സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ടിക്കറ്റെടുക്കുന്നുണ്ട്.ആദ്യമായാണ് സമ്മാനം. സമ്മാനം നേടിയ മറ്റൊരാൾ ഖത്തറിൽ ജോലി ചെയ്യുന്ന ഫിലിപ്പൈന്‍ സ്വദേശിയാണ്.

    Read More »
  • Local

    ആലപ്പുഴയിൽ ഫൈബര്‍ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു

    ആലപ്പുഴ: പുളിങ്കുന്ന് മണിമലയാറ്റില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ബി.നിഷാദ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ.

    Read More »
  • NEWS

    അമേരിക്കയിൽ വാഹനാപകടം;രണ്ട് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചു

    ന്യൂയോർക്ക്: അമേരിക്കയിലെ കെന്റക്കിയിലെ ജോണ്‍സ്ബര്‍ഗ് ഹൈവേയില്‍ കാര്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഹൈദരാബാദില്‍ നിന്നുളള രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.മുഹമ്മദ് ഫൈസല്‍, ഇഷാമുദ്ദീന്‍ എന്നിവരാണ് മരിച്ചത്. അപകടസമയത്ത് ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് സയ്യിദ് ഫൈസല്‍ ആശുപത്രിയിൽ ചികിത്സയിലാണ്.ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യയിൽ നിന്നും യുഎസിലേക്ക് പോയവരാണ് മൂന്ന് വിദ്യാര്‍ത്ഥികളും.

    Read More »
  • Movie

    മൂന്നിലൊരാളാകാന്‍ താല്‍പര്യമില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു; വിശദീകരണവുമായി ഷെയ്ന്‍ നിഗം

    കൊച്ചി: സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ താരസംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഷെയ്ന്‍ പറഞ്ഞു. ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കി. എഡിറ്റ് കാണണമെന്ന് പറഞ്ഞിട്ടില്ല. മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന്. താന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകന്‍ എന്നാണ്. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്. പണം കൂടുതല്‍ ചോദിച്ചുവെന്ന ആരോപണത്തിനും ഷെയ്ന്‍ മറുപടി പറഞ്ഞു. സിനിമയ്ക്ക് വേണ്ടി താന്‍ നല്‍കിയ സമയം നീണ്ടുപോയി. അതിനാല്‍ ആര്‍.ഡി.എക്സിന് ശേഷം താന്‍ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രം നീണ്ടുപോയി. അതിനാല്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവന്നു. നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ന്‍…

    Read More »
  • Crime

    ബലാത്സംഗം ചെയ്തതായി എഴുത്തുകാരിയുടെ മൊഴി; ട്രംപിന് വീണ്ടും കുരുക്ക്

    വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പീഡിപ്പിച്ചുവെന്ന കേസില്‍ അമേരിക്കന്‍ എഴുത്തുകാരി ഇ. ജീന്‍ കാരോള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കി. മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ജീന്‍ കാരോള്‍ ഹാജരായത്. ട്രംപ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലും കഴിയാത്ത വിധം ഇത് തന്നെ വേട്ടയാടിയെന്നും എഴുത്തുകാരി ജഡ്ജികള്‍ക്കു മുമ്പാകെ വെളിപ്പെടുത്തി. 1990 കളില്‍ മാന്‍ഹാട്ടനിലെ ഡിപ്പാര്‍ട്മെന്റ് സ്റ്റോറില്‍വെച്ച് ട്രംപ് ഇ. ജീന്‍ കാരോളിനെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2019-ലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍, ട്രംപ് ആരോപണം നിഷേധിച്ചിരുന്നു. ട്രംപ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും എഴുത്തുകാരിയുടെ പരാതിയിലുണ്ട്. ”ട്രംപ് പീഡിപ്പിച്ചതിനാലാണ് എനിക്കിപ്പോള്‍ ഇവിടെ വരേണ്ടിവന്നത്. സംഭവത്തെക്കുറിച്ച് എന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയപ്പോള്‍, അങ്ങനെയുണ്ടായിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. അദ്ദേഹം കളവ് പറഞ്ഞു, എനിക്ക് മാനനഷ്ടമുണ്ടാക്കി”-കാരോള്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍വെച്ച് ഒരു സ്ത്രീക്ക് സമ്മാനം വാങ്ങാന്‍ തന്നെ സഹായിക്കണമെന്ന് ട്രംപ് അഭ്യര്‍ഥിച്ചു. ഒരു ഹാന്‍ഡ് ബാഗും തൊപ്പിയും തിരഞ്ഞെടുത്തു. എന്നാല്‍,…

    Read More »
  • India

    ”ജയിച്ചശേഷം എംഎല്‍എമാരെ കൂറുമാറ്റുന്ന കുതന്ത്രം കര്‍ണാടകയില്‍ വിലപ്പോവില്ല”

    ബംഗളൂരു: ജയിച്ചശേഷം എംഎല്‍എമാരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ കര്‍ണാടകയില്‍ വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോഴാണ് ഖര്‍ഗെയുടെ പ്രസ്താവന. മുഖ്യമന്ത്രിയാകാന്‍ എല്ലാവര്‍ക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കര്‍ണാടക തെരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖര്‍ഗെ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 10-ന് വോട്ടെടുപ്പും 13 ന് ഫലപ്രഖ്യാപനവും നടക്കും.

    Read More »
  • Movie

    യാഷിന്റെ അടുത്ത സിനിമ മലയാളി സംവിധായികയ്‌ക്കൊപ്പം; സൂക്ഷിച്ചാല്‍ റോക്കി ഭായ് ദുഖിക്കേണ്ടന്ന് പ്രേക്ഷകര്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് യാഷ്. കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെയാണ് ഇദ്ദേഹം ഇന്ത്യയില്‍ ഉടനീളം ഒരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കുന്നത്. ചിത്രത്തിലെ റോക്കി ഭായ് ആയി യാഷ് ജീവിക്കുകയായിരുന്നു. കെജിഎഫിന് മുമ്പ് ഇദ്ദേഹം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും എല്ലാം കച്ചറ ബീ ഗ്രേഡ് കന്നട സിനിമകള്‍ ആയിരുന്നു. കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇദ്ദേഹത്തിന്റെ തലവര എന്നന്നേക്കുമായി മാറിമറിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം. കെജിഎഫ് സിനിമ ഇറങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എങ്കിലും ഇപ്പോഴും ഇദ്ദേഹം ഇദ്ദേഹത്തിന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിട്ടില്ല. കാരണം പറഞ്ഞുകൊണ്ട് ധാരാളം ആളുകള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. നല്ലവണ്ണം ഒരുപാട് തിരക്കഥകള്‍ ഒക്കെ കേട്ടിട്ട് അടുത്ത സിനിമ തിരഞ്ഞെടുത്താല്‍ മതി എന്നായിരുന്നു ആരാധകര്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ പറഞ്ഞത്. തിടുക്കപ്പെട്ടു ഏതെങ്കിലും ബോര്‍ തിരക്കഥ തിരഞ്ഞെടുത്താല്‍ അത് ഇപ്പോള്‍ കിട്ടിയ കരിയര്‍ മൈലേജിനെ വലിയ രീതിയില്‍ ബാധിക്കും എന്നായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടത്.…

    Read More »
Back to top button
error: