തിരുവനന്തപുരം:സംസ്ഥാനത്ത് തത്കാലത്തേക്ക് പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈകിട്ട് ആറ് മണി മുതല്‍ 11 മണിവരെയുളള വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതിയുടെ ഉപയോഗം 5,024 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.വൈ ദ്യുതി എത്തിക്കുന്ന ലൈനുകളുടെയും സബ്സ്റ്റേഷനുകളുടെയും ശേഷി 3410 മെഗാവാട്ട് ആണ്.അതിലധികം വൈദ്യുതി എത്തിക്കുവാന്‍ ശ്രമിച്ചാലും ലൈനുകളുടെ ശേഷിക്കുറവ് കാരണം എത്തിക്കുവാന്‍ സാധിക്കുകയില്ല. അവധി ദിവസങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉപയോഗം കുറയുന്നത്.
പുറത്ത് നിന്നും വാങ്ങി ഈ പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നതെന്നും എങ്കിലും തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയില്ലെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.