Month: April 2023

  • Kerala

    ശബരി റെയില്‍ പാതയ്ക്ക് പാരയായി ചെങ്ങന്നൂർ-ശബരിമല പാത

    എരുമേലി: തീര്‍ത്ഥാടകര്‍ക്കും മലയോര മേഖലയ്ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ശബരി റെയില്‍ പാതയ്ക്ക് തുരങ്കം വയ്ക്കാന്‍ ഗൂഢനീക്കം.ശബരിക്ക് പകരം 12,000 കോടി ചെലവില്‍ ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് എലവേറ്റഡ് പാത വേണമെന്നാണ് നിലവിൽ മുറവിളി. ശബരി റെയിൽപ്പാതയ്ക്കായി 264 കോടി ചെലവിട്ടു കഴിഞ്ഞു100 കോടി ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിലും ഉള്‍പ്പെടുത്തി.അതേസമയം എട്ട് കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനാണ് ചെങ്ങന്നൂര്‍-പമ്ബ പാത വന്നാല്‍ ഓടിക്കുക.പമ്ബാ തീരംവഴി ആകാശപ്പാത നിര്‍മ്മിച്ച് തീർത്ഥാടകരെ‌ പമ്ബയിലെത്തിക്കും. ചെങ്ങന്നൂരില്‍ നിന്ന് ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, അട്ടത്തോട് വഴി പമ്ബയില്‍ എത്തും.ആറന്മുളയില്‍ മാത്രമേ സ്റ്റോപ്പുണ്ടാവൂ.ഇതുവഴി തീർത്ഥാടകർക്കല്ലാതെ മറ്റാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല.തന്നെയുമല്ല മണ്ഡലകാലത്ത് മാത്രമാണ് തീർത്ഥാടകരുടെ തിരക്കുണ്ടാകുക എന്നതിനാൽ പാത നഷ്ടവുമാകും. അങ്കമാലി – എരുമേലി പാത 111 കിലോമീറ്ററാണ്.ചെങ്ങന്നൂര്‍ – പമ്ബ പാത 60 കിലോമീറ്ററും.50 കിലോമീറ്റര്‍ ലാഭിക്കാമെന്നാണ് വാദം.പക്ഷേ തീര്‍ത്ഥാടനകാലത്ത് മാത്രമേ പമ്ബ പാത പ്രയോജനപ്പെടൂ.എരുമേലിയില്‍ ട്രെയിനെത്തുകയുമില്ല.ഭൂരിഭാഗം തീർത്ഥാടകരും എരുമേലിയിൽ എത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്. കാല്‍നൂറ്റാണ്ട് മുന്‍പ്…

    Read More »
  • Movie

    ‘പൊന്നിയിൻ സെൽവൻ ‘ നോവലിൽ ഇല്ലാത്ത വിഷയങ്ങളും സിനിമയിലുണ്ട്: മണിരത്നം

    സി.കെ അജയ് കുമാർ, പി ആർ ഒ    ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന പൊന്നിയിൻ സെൽവൻ-2  ഇന്ന് പ്രദർശനത്തിനെത്തുന്നു. കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്നം ദൃശ്യ സാക്ഷാത്കാരം നൽകിയ ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ ലോക സിനിമയ്ക്കു മുന്നിൽ, ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ നാഴിക്കല്ലായിരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയ ശേഷമാണ് മണിരത്നം ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയതും ദൃശ്യാ വിഷ്‌ക്കാരമേകിയതും. അതു കൊണ്ടു തന്നെ നോവലിൽ ഇല്ലാത്ത ചില സംഭവങ്ങളും സിനിമയിലുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അതിനെ കുറിച്ചും പ്രതിസന്ധികളെ അതി ജീവിച്ച് സിനിമ പൂർത്തീകരിച്ച അനുഭവത്തെ കുറിച്ചും മണിരത്നം മനസ്സു തുറക്കുന്നു: ” പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിന് കിട്ടിയ വിജയവും അംഗീകാരവും നില നിർത്തണം എന്നതു കൊണ്ട് രണ്ടാം ഭാഗത്തിനായി പഴുതുകളില്ലാതിരിക്കാൻ…

    Read More »
  • Movie

    സംവിധായകൻ മോഹന്റെ ആദ്യചിത്രം, മലയാള സിനിമയിൽ വിസ്ഫോടനം സൃഷ്ടിച്ച ‘രണ്ട് പെൺകുട്ടികൾ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 45 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മലയാള ചലച്ചിത്ര ലോകത്ത് കൊടുങ്കാറ്റുയർത്തിയ ‘രണ്ട് പെൺകുട്ടികൾ’ റിലീസ് ചെയ്‌തിട്ട് 45 വർഷം. 1978 ഏപ്രിൽ 28 നാണ് സ്ത്രീകളുടെ സ്വവർഗാനുരാഗം പ്രമേയമായ ആദ്യ മലയാള ചിത്രം പ്രദർശനത്തിനെത്തിയത്. മോഹൻ സംവിധാനം ചെയ്ത ആദ്യ സിനിമ. ശോഭ, അനുപമ മോഹൻ എന്നീ നടിമാരാണ് ഗിരിജ, കോകില എന്നീ പെൺസുഹൃത്തുക്കളെ അവതരിപ്പിച്ചത്. വി.ടി നന്ദകുമാറിന്റെ രണ്ട് പെൺകുട്ടികൾ എന്ന നോവലാണ് പ്രചോദനം. തിരക്കഥ രചിച്ചത് സുരാസു. കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളുടെ അസാധാരണമായ ബന്ധത്തിന്റെ കഥ ലൈംഗികതയുടെ സ്പർശമില്ലതെയാണ് സിനിമയിൽ ആവിഷ്ക്കരിച്ചത്. പെൺസുഹൃത്തുക്കളിലൊരാൾ ഒരു പുരുഷന്റെ ബലാൽക്കാര ശ്രമത്തിന് ഇരയാകുന്നതോടെ ആ പെൺകുട്ടിയുടെ പുരുഷവർഗ്ഗത്തോടുള്ള പക മറ്റൊരു സ്ത്രീയോടുള്ള വിശ്വാസത്തിലേയ്ക്കും ബന്ധത്തിലേയ്ക്കും വഴി മാറുന്നു. ഗിരിജയെ ചേച്ചി എന്നാണ് കോകില വിളിക്കുന്നത്. മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ, ആദ്യ ലെസ്ബിയൻ കഥാപാത്രമായിരിക്കും ഗിരിജ. നോവൽ 1974 ൽ പുറത്തിറങ്ങി. എഴുത്തുകാരൻ വിടി നന്ദകുമാർ പ്രസിദ്ധീകരിച്ച ‘യാത്ര’ വാരികയിലേയ്ക്ക്…

    Read More »
  • NEWS

    കായികകേരളത്തിന് അർജന്റീനയുടെ സമ്മാനം; അർജന്റീനയുടെ ജഴ്സി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു

    മുഖ്യമന്ത്രി പിണറായി വിജയൻ   “അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബിയുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു.ലോകകപ്പ്  ഫുട്ബോൾ സമയത്ത് തന്റെ രാജ്യത്തിന് കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉപഹാരമായി അർജന്റീനയുടെ ദേശീയ ഫുട്ബോൾ ജഴ്‌സി സമ്മാനിച്ചു. ലോകഫുട്‍ബോളിന് അമൂല്യ സംഭാവനകൾ നൽകിയ രാജ്യമാണ് അർജന്റീന. ഫുട്ബോൾ പ്രേമികൾ ധാരാളമായുള്ള കേരളത്തിന്റെ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളം കൈവരിച്ച സാമൂഹികപുരോഗതിയെ അഭിനന്ദിക്കാനും ഹ്യൂഗോ സേവ്യർ ഗോബി മറന്നില്ല. കേരളത്തിന്റെ പ്രകൃതി ഭംഗി തന്നെ ഏറെ ആകർഷിച്ചതായി ജി.20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.”

    Read More »
  • Local

    കാറ്റിലും മഴയിലും പശു ഫാം നിലംപൊത്തി; പതിനഞ്ചോളം പശുക്കൾക്ക് പരിക്ക്

    ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും പശുുഫാം തകർന്നുവീണ് പതിനഞ്ചോളം പശുക്കൾക്ക് പരിക്ക്.തകഴി  പഞ്ചായത്തിലെ സുപ്രഭാലയത്തില്‍ അഡ്വ. സുപ്രമോദിന്റെ പശു ഫാമാണ് കാറ്റിൽ നിലംപൊത്തിയത്. സംഭവത്തിൽ ‍ഫാമിൽ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കള്‍ക്ക് സാരമായി പരിക്കേറ്റു.മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്.കൂടുതല്‍ പശുക്കള്‍ക്ക് ശരീരത്തില്‍ മുറിവുകളും ക്ഷതങ്ങളും സംഭവിച്ചിട്ടുള്ളതായി വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.   ശക്തമായ കാറ്റില്‍ ഫാം പൂര്‍ണ്ണമായും താഴേക്ക് വീഴുകയാണ് ഉണ്ടായത്.മുകളില്‍ ഇട്ടിരുന്ന ഷീറ്റുകളും പൈപ്പുകളും പശുക്കളുടെ ശരീര ഭാഗത്തേക്ക് കുത്തിയിറങ്ങിയാണ് പരിക്കുകള്‍ സംഭവിച്ചത്.തകഴിയിൽ നിന്നും ‍ഫയര് ഓഫീസര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ പൈപ്പുകള്‍ അറുത്തുമാറ്റി പൈപ്പിനും ഷീറ്റിനും ഇടയില്‍ കുരുങ്ങിക്കിടന്നിരുന്ന പശുക്കളെ ഏറെ പണിപ്പെട്ടിട്ടാണ് രക്ഷപ്പെടുത്തിയത്.ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഫാം ഉടമ പറഞ്ഞു.

    Read More »
  • Local

    യു.ഡി.എഫ് അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസായി; കൊച്ചിയിൽ എൽഡിഎഫിന് ചെയർമാൻ സ്ഥാനം നഷ്ടം

    കൊച്ചി കോര്‍പ്പറേഷനില്‍ വിദ്യാഭ്യാസ, കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസായി. ബി.ജെ.പി കൗണ്‍സിലറും മഹിളാമോര്‍ച്ച ദേശീയ സെക്രട്ടറിയുമായ പത്മജ എസ്.മേനോന്റെ സഹായമാണ് യു.ഡി.എഫിന് ലഭിച്ചത്.ഇതോടെ സി.പി.എമ്മിലെ വി.എ. ശ്രീജിത്തിന് ചെയര്‍മാന്‍ സ്ഥാനം നഷ്‌ടമായി. ചെയര്‍മാന്‍ ഉള്‍പ്പെടെ 9 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും നാലുവീതവും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്.

    Read More »
  • Kerala

    തങ്കശ്ശേരിയിൽ  ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക്  തുറന്നു 

    കൊല്ലം: ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമായ തങ്കശ്ശേരിയിൽ നിർമ്മിച്ച ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുത്തു.കടലിന്റെ പശ്ചാത്തലത്തിൽ അഞ്ചരക്കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. തങ്കശ്ശേരി ലൈറ്റ് ഹൗസിനു സമീപം ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ ഭൂമിയിലാണ് നിർമ്മാണം.പുലിമുട്ട് വേർതിരിക്കുന്ന കടലിന്റെ ഭാഗത്തെ നോക്കിയാണ് പാർക്കിന്റെ രൂപകൽപന.ഒരു ഭാഗത്ത് ശാന്തമായ കടലും മറുഭാഗത്ത് തിരയടിക്കുന്ന കടലുമാണുള്ളത്.നാനൂറോളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, കടൽ ഭംഗി ആസ്വദിക്കാനുള്ള വ്യൂ ടവർ, കടലിന് അഭിമുഖമായുള്ള ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്ക്, കിയോസ്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം പാർക്കിനോട് അനുബന്ധിച്ചു തയാറാക്കിയിട്ടുണ്ട്. തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലേക്കുള്ള പ്രവേശനം ഈ മാസം സൗജന്യമായിരിക്കും. അടുത്ത മാസം 10 രൂപയായിരിക്കും പാർക്കിലേക്കുള്ള പ്രവേശന ഫീ. പിന്നീട് നിരക്ക് ഉയർത്തിയേക്കും. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയാണ് പ്രവേശന സമയമായി…

    Read More »
  • India

    ഇന്ത്യയിൽ പുതിയൊരു വിമാനക്കമ്പനി കൂടി; ചുക്കാൻ പിടിക്കുന്നത് മലയാളി

    ന്യൂഡൽഹി:ഇന്ത്യയില്‍ പുതിയൊരു വിമാനക്കമ്ബനി കൂടി ആരംഭിക്കുന്നു.’ഫ്‌ളൈ91 എയര്‍ലൈന്‍സ്’ (fly91 Airlines) എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ചുക്കാൻ പിടിക്കുന്നത് തൃശൂര്‍ സ്വദേശിയും വ്യോമയാന രംഗത്ത് 30 വര്‍ഷത്തെ പരിചയസമ്ബത്തുമുള്ള മനോജ് ചാക്കോ ആണ്. ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സിന്റെ ഇന്ത്യാ വിഭാഗം മേധാവിയായിരുന്ന ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് മനോജ് സ്ഥാപിച്ച ‘ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്’ (Udo Aviation) കീഴിലാണ് ഫ്‌ളൈ91 പ്രവര്‍ത്തിക്കുക.കമ്ബനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി (എന്‍.ഒ.സി) ലഭിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പറക്കാനൊരുങ്ങുകയാണ് ‘ഫ്‌ളൈ91 എയര്‍ലൈന്‍സ്.

    Read More »
  • Kerala

    രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാം;പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും 

    തിരുവനന്തപുരം: ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചു. രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്.വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്.ഇതുകൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നീ ആശുപത്രികൾ മുഖേനയാണ് വീട്ടിൽ സൗജന്യമായി ഡയാലിസ് ചെയ്യാൻ…

    Read More »
  • NEWS

    വസ്തു വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

    *ഭൂമി വാങ്ങുന്നതിന് മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.വസ്തുവിന്റെ വില  ദിനംപ്രതി കുതിച്ചുയരുന്ന ഇക്കാലത്ത് വേണ്ടത്ര ശ്രദ്ധയില്ലാതെ വസ്തു വാങ്ങിയാൽ, ഭാവി ജീവിതം കോടതി വരാന്തകളിലും കൂടി ചെലവഴിക്കേണ്ടി വന്നേക്കാം.അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. 1. ഭൂമിയുടെ സർവ്വേ നമ്പർ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക. 2. ഉടമയ്ക്ക് കൈവശാവകാശം ഉണ്ടോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക. 3. വസ്തു റവന്യൂ റിക്കവറിക്ക് വിധേയമായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. 4. അസ്സലാധാരങ്ങളും മുന്നാധാരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം. 5.മുന്നാധാരത്തിൽ ചേർത്തിട്ടുള്ള  അതിരുകളിൽനിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ അതിരുകളിൽ വ്യത്യാസമുണ്ടെങ്കിൽ, അവ പ്രത്യേകം ശ്രദ്ധിച്ച് ആധാരത്തിൽ എഴുതി ചേർക്കേണ്ടതാണ്. 6. ഭൂമിക്കടിയിൽ കൂടി എണ്ണ പൈപ്പ് ലൈനോ ഗ്യാസ് പൈപ്പ് ലൈനോ പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. 7. മുന്നാധാരങ്ങളിൽ മുക്തിയാറിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി  പരിശോധിക്കണം. 8. യഥേഷ്ടം ഭൂമിയിലേക്ക് കയറുവാനുള്ള വഴി സൗകര്യം ഉണ്ടോയെന്നും, ആ വഴിയുടെ അവകാശങ്ങളും മറ്റു വിവരങ്ങളും രേഖകൾ നോക്കി മനസ്സിലാക്കുകയും ചെയ്യണം.വഴിയെക്കുറിച്ചു…

    Read More »
Back to top button
error: