മുഖ്യമന്ത്രി പിണറായി വിജയൻ
“അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബിയുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു.ലോകകപ്പ് ഫുട്ബോൾ സമയത്ത് തന്റെ രാജ്യത്തിന് കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉപഹാരമായി അർജന്റീനയുടെ ദേശീയ ഫുട്ബോൾ ജഴ്സി സമ്മാനിച്ചു.
ലോകഫുട്ബോളിന് അമൂല്യ സംഭാവനകൾ നൽകിയ രാജ്യമാണ് അർജന്റീന. ഫുട്ബോൾ പ്രേമികൾ ധാരാളമായുള്ള കേരളത്തിന്റെ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളം കൈവരിച്ച സാമൂഹികപുരോഗതിയെ അഭിനന്ദിക്കാനും ഹ്യൂഗോ സേവ്യർ ഗോബി മറന്നില്ല. കേരളത്തിന്റെ പ്രകൃതി ഭംഗി തന്നെ ഏറെ ആകർഷിച്ചതായി ജി.20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.”