ന്യൂഡൽഹി:ഇന്ത്യയില്‍ പുതിയൊരു വിമാനക്കമ്ബനി കൂടി ആരംഭിക്കുന്നു.’ഫ്ളൈ91 എയര്‍ലൈന്‍സ്’ (fly91 Airlines) എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ചുക്കാൻ പിടിക്കുന്നത് തൃശൂര്‍ സ്വദേശിയും വ്യോമയാന രംഗത്ത് 30 വര്‍ഷത്തെ പരിചയസമ്ബത്തുമുള്ള മനോജ് ചാക്കോ ആണ്.
ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്സിന്റെ ഇന്ത്യാ വിഭാഗം മേധാവിയായിരുന്ന ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് മനോജ് സ്ഥാപിച്ച ‘ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്’ (Udo Aviation) കീഴിലാണ് ഫ്ളൈ91 പ്രവര്‍ത്തിക്കുക.കമ്ബനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി (എന്‍.ഒ.സി) ലഭിച്ചിട്ടുണ്ട്.
നടപ്പുവര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പറക്കാനൊരുങ്ങുകയാണ് ‘ഫ്ളൈ91 എയര്‍ലൈന്‍സ്.