Month: April 2023

  • NEWS

    വേനൽമഴ:വിഷജീവികളെ സൂക്ഷിക്കുക; ആശുപത്രികളുടെ ലിസ്റ്റ്

    കടുത്ത ചൂടിനൊപ്പം മഴ പെയ്തതോടെ വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധ്യതയേറെയാണ്.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവർ ഏറെ ശ്രദ്ധിക്കണം. പാമ്പ് കടിച്ചാൽ പാമ്പു കടിക്കുന്നത് സാധാരണയായി കൈക്കോ കാലിനോ ആയിരിക്കും.  എത്ര ഉഗ്ര വിഷമായാലും വിഷത്തെ ദേഹത്തിലേക്ക് വ്യാപിക്കാതെ  സൂക്ഷിക്കണം.. പാമ്പു കടിച്ചാല്‍ വിഷം രക്തധമനികളില്‍ വ്യാപിക്കാതിരിക്കാന്‍ കടിയേറ്റ ഭാഗത്തിന് ഏതാനും മുകളിലായി മുറുക്കി കെട്ടുന്നതും നല്ലതാണ്.കടിയേറ്റ ഭാഗത്ത്  ബ്ലേഡുകൊണ്ട് ചെറുതായി മുറിച്ച് രക്തം കളയണം. എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുകയും വേണം. തേള്‍ വിഷചികിത്സ തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക. തുമ്പച്ചാറ് പുരട്ടുക. വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക. തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക ആനച്ചുവടി പുരട്ടുക മുക്കറ്റി നീര് പുരട്ടുക വെറ്റിലയും ഇന്തുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക ചുണ്ണാമ്പ് മുറിവില്‍ പുരട്ടുക. അണലിവേങ്ങയുടെ തൊലിഅരച്ച് മുറിവില്‍ പുരട്ടുക. വെറ്റിലയും ഇന്ദുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക എന്നിങ്ങനെയുള്ള…

    Read More »
  • Kerala

    വന്ദേഭാരതിന്റെ സൂത്രധാരൻ ഇദ്ദേഹമാണ്

    നെഞ്ചുവിരിച്ചു പോരാടാൻ നിശ്ചയദാർഢ്യമുള്ള മനുഷ്യരുള്ളതു കൊണ്ടു മാത്രം യാഥാർഥ്യമായ സ്വപ്നമാണു രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് ട്രെയിൻ. ഉദ്യോഗസ്ഥ യാഥാസ്ഥിതികത്വത്തിനും രാഷ്ട്രീയ പിടിവലികൾക്കുമിടയിൽ പാളം തെറ്റിക്കിടന്ന ആശയത്തെ പ്രാവർത്തികമാക്കിയെടുത്തതിനു പിന്നിൽ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഒരു സംഘം മനുഷ്യരുടെ രാപകലില്ലാത്ത അധ്വാനവും വിയർപ്പുമുണ്ട്. സുധാംശു മണിയെന്ന ഐസിഎഫ് റിട്ട. ജനറൽ മാനേജർ ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും വന്ദേഭാരത് വിദൂരമായ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചേനെ.18 മാസം കൊണ്ടാണു സമ്പൂർണ ഇന്ത്യൻ നിർമിത ട്രെയിൻ യാഥാർഥ്യമായത്. രണ്ടായി നിന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിൽ എത്തിച്ചതു മുതൽ സുധാംശു നടത്തിയ യാത്ര പാഠപുസ്തകമാണ്. ലക്നൗ സ്വദേശിയാണു സുധാംശു മണി. കോളജ് പഠനത്തിനു പിന്നാലെ ബിഹാർ, ജമൽപൂരിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പരിശീലനം. 1981ൽ കൊൽക്കത്തയിൽ, ഇൗസ്റ്റേൺ റെയിൽവേ അസിസ്റ്റന്റ് മെക്കാനിക്കൽ എൻജിനിയറായി തുടക്കം. തുടർന്ന് 38 വർഷം റെയിൽവേക്കായി ജീവിച്ചയാൾ. ഹൃദയമിടിപ്പിനു പോലും ട്രെയിനുകളുടെ…

    Read More »
  • India

    കൈലാസ് മാനസരോവര്‍ യാത്ര എങ്ങനെ സാധ്യമാകും ?

    ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് കൈലാസ് മാനസരോവർ യാത്ര. പ്രത്യേകിച്ച് ഹിന്ദു, ബുദ്ധ, ജൈന വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതും ആദരണീയവുമായ തീർത്ഥാടന യാത്രയാണിത്. ശിവന്റെ ഏറ്റവും അസാധാരണമായ രൂപത്തിലേക്കുള്ള സന്ദർശനമായാണ് കൈലാസ യാത്ര കണക്കാക്കപ്പെടുന്നത്. കൈലാഷ് മാനസരോവറിലേക്കുള്ള ഒരു യാത്രയെ ആത്യന്തികമായ “തീർഥയാത്ര” ആയി കണക്കാക്കുന്നത് ഈ പ്രദേശത്തെ സംബന്ധിച്ചുള്ള വിശ്വാസങ്ങള്‍ കാരണമാണ്. കൈലാസ് മാനസരോവര്‍ യാത്രയെക്കുറിച്ച് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ വായിക്കാം ശിവന്‍റെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൈലാസ് മാനസരോവര്‍ ടിബറ്റൻ സ്വയംഭരണ മേഖലയിലെ പടിഞ്ഞാറൻ ഹിമാലയൻ പർവതനിരകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 6638 മീറ്റർ ഉയരമുള്ള വജ്രത്തിന്റെ ആകൃതിയിലുള്ള കൈലാസ പർവതവും (കൈലാസവും) ഏറ്റവും വലിയ ശുദ്ധജല തടാകമായ മാനസരോവരവും (മാനസ് സരോവരവും) ആണ് ഇവിടെ ദര്‍ശിക്കുവാനുള്ളത്. കൈലാസ് മാനസരോവർ സന്ദർശിക്കാൻ വിസ ആവശ്യമില്ല.30 പേരടങ്ങുന്ന ഓരോ ഗ്രൂപ്പായാണ് ഈ യാത്ര ചെയ്യുവാന്‍ കഴിയുക. അപേക്ഷിക്കുന്നവര്‍ക്ക് 6 മാസത്തിലധികം സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. മുന്‍കൂട്ടി പാക്കേജ്…

    Read More »
  • NEWS

    ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച വൈകുന്നേരം

    മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഏപ്രിൽ 28 വെള്ളിയാഴ്ച നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങൾ അറിയിച്ചു. https://twitter.com/Indemb_Muscat/status/1650745892285345794?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1650745892285345794%7Ctwgr%5Ef31fa2a5db110c54211faad27afbbcdd64f3d908%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndemb_Muscat%2Fstatus%2F1650745892285345794%3Fref_src%3Dtwsrc5Etfw വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കാസർകോട്ടെ പ്രവാസിയുടെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി

    കാസർകോട്: പ്രവാസിയായ പൂച്ചക്കാട് സ്വദേശി അബ്ദുൽ ഗഫൂറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങുകയാണ് മഹല്ല് കമ്മിറ്റി. കഴിഞ്ഞ പതിനാലാം തീയതിയാണ് പ്രവാസി വ്യവസായി എം.സി.അബ്ദുൽ ഗഫൂർ മരിച്ചത്. മരണത്തിലെ ദുരുഹത നീക്കാനുള്ള ശ്രമത്തിലാണ് ബേക്കൽ പൊലീസ്. ഇതിന്റെ ഭാഗമായാണ് പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. ബേക്കൽ ഡിവൈഎസ്പി സുനിൽകുമാറിന്റെയും ആർഡിഒയുടെയും സാന്നിധ്യത്തിൽ ആയിരുന്നു പോസ്റ്റ്മോർട്ടം. സ്വാഭാവിക മരണമെന്ന് കരുതിയാണ് മൃതദേഹം സംസ്ക്കരിച്ചത്. എന്നാൽ വീട്ടിൽനിന്ന് 600 പവനിൽ അധികം സ്വർണം കാണാതായ വിവരം പുറത്ത് വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. പ്രദേശത്തെ സ്വർണ്ണം ഇരട്ടിപ്പിക്കലും മന്ത്രവാദവും നടത്തുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ നേരത്തെ ഹണി ട്രാപ്പ് കേസിലെ പ്രതിയാണ്.

    Read More »
  • Kerala

    ജോലിയിൽ വീഴ്ച വരുത്തിയ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥ‍ര്‍ക്ക് സസ്പെൻഷൻ

    തിരുവനന്തപുരം : ജോലിയിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ  ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ നടപടി. ചീഫ് ആർക്കിടെക് രാജീവ്, ഡെപ്യൂട്ടി ആർക്കിടെക് ഗിരീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. ഇരുവരും ജോലിയിൽ വീഴ്ചവരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് ഇരുവ‍ര്‍ക്കുമെതിരെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരായ ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.

    Read More »
  • India

    കർഷകപ്രക്ഷോഭത്തിന്‌ സാമ്പത്തികസഹായം; തപാൽ ജീവനക്കാരുടെ സംഘടനയുടെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കി

    ന്യൂഡൽഹി: രാജ്യത്തെ ബഹുഭൂരിപക്ഷം തപാൽ ജീവനക്കാരുടെയും പിന്തുണയുള്ള സംഘടന എൻഎഫ്‌പിഇയുടെ അംഗീകാരം  കർഷകപ്രക്ഷോഭത്തിന്‌ സാമ്പത്തികസഹായം നൽകിയെന്ന പേരിൽ കേന്ദ്രസർക്കാർ പിൻവലിച്ചു.  അഖിലേന്ത്യ പോസ്‌റ്റൽ എംപ്ലോയീസ്‌ യൂണിയൻ ഗ്രൂപ്പ്‌ ‘സി’യുടെ അക്കൗണ്ടിൽനിന്ന്‌ 2021 മാർച്ച്‌ 31ന്‌  30,000 രൂപ കർഷകപ്രസ്ഥാനത്തിന്‌ നൽകിയെന്ന്‌ ആരോപിച്ചാണ്‌ നടപടി. അതേസമയം കർഷകർ രാഷ്‌ട്രീയത്തിന്‌ അതീതമായി നടത്തിയ മുന്നേറ്റത്തിന്‌ സഹായം നൽകുകയെന്ന കടമയാണ്‌ നിർവഹിച്ചതെന്ന ഫെഡറേഷന്റെ വാദം സർക്കാർ അംഗീകരിച്ചില്ല. സിപിഐ എമ്മിന്‌ 4,935 രൂപയും സിഐടിയുവിന്‌ 50,000 രൂപയും ഫെഡറേഷനും അനുബന്ധ സംഘടനകളും സംഭാവന  നൽകിയെന്നും സർക്കാർ ആരോപിക്കുന്നു. പതിനേഴ്‌ ലക്ഷം കോടിയോളം  രൂപയുടെ ധനകാര്യ സേവന ഇടപാടുള്ള തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ എൻഎഫ്‌പിഇ ചെറുത്തുനിൽക്കുന്ന സാഹചര്യത്തിലാണ്‌ അംഗീകാരം പിൻവലിച്ചത്‌.

    Read More »
  • India

    ബംഗാളിൽ അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു

    കൊല്‍ക്കത്ത: ഉത്തര ദിനാജ്പുര്‍ ജില്ലയിലെ കാളിയാഗഞ്ചില്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു.ആദിവാസി ബാലികയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന്‌ കുളത്തില്‍ തള്ളിയ കേസ്‌ ആത്മഹത്യയാക്കി മാറ്റാന്‍ പൊലീസ് ശ്രമം നടത്തുന്നുവെന്നാരോപിച്ചാണ് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചത്. കുളത്തില്‍നിന്നു കണ്ടെടുത്ത മൃതദേഹം റോഡില്‍ക്കൂടി വലിച്ചിഴച്ചാണ് പൊലീസുകാര്‍ കൊണ്ടുപോയത്. അതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.പിന്നാലെയാണ് കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചു ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. രണ്ടായിരത്തിലധികം ആളുകളാണ് പൊലീസ് സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്.അത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ അടിച്ചോടിച്ചു ശേഷമായിരുന്നു സ്‌റ്റേഷന്‍ തീയിട്ടുനശിപ്പിച്ചത്.സംഭവത്തെ തുടർന്ന് കാളിയാഗഞ്ച്‌ പൊലീസ്‌ അതിര്‍ത്തിയില്‍ നാലു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • Kerala

    നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ നാളെ പൂട്ടും; ദൗത്യം പുലർച്ചെ ആരംഭിക്കും, രണ്ട് വാര്‍ഡുകളിൽ നിരോധനാജ്ഞ

    ഇടുക്കി: നാടിനെ വിറപ്പിച്ച് അരിക്കൊമ്പനെ നാളെ പുലർച്ചെ മയക്കുവെടിവയ്ക്കും. പുലർച്ചെ നാലരയോടെ ദാത്യം തുടങ്ങാൻ മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൗത്യസംഘത്തിൻറെ യോഗം തീരുമാനിച്ചു. പിടികൂടിയശേഷം എങ്ങോട്ട് മാറ്റുമെന്ന കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ദൃത്യത്തിൻറെ ഭാഗമായി ചിന്നക്കനാൽ പ‌ഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാ‍ർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ കുങ്കി ക്യാമ്പും അവസാനവട്ട ഒരുക്കത്തിൽ ആണ്. നാലു ആനകൾ പങ്കെടുക്കുന്നതാണ് അരിക്കൊമ്പൻ മിഷൻ എന്ന സവിശേഷതയുമുണ്ട്. 301 കോളനിയിലെ മറയൂർ കുടി ക്യാമ്പിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടത്തി ഒരുക്കങ്ങൾ വിലയിരുത്തി. പുലർച്ചെ നാലുമുപ്പതിന് ചിന്നക്കനാലിലെ ബേസ് സ്റ്റേഷനിൽ നിന്ന് ദൗത്യത്തിന് പുറപ്പെടാനാണ് തീരുമാനം. 301 കോളനിയോട് ചേർന്ന ഭാഗങ്ങളിലാണ് അരിക്കൊമ്പനെ ഏറ്റവും ഒടുവിൽ കണ്ടത്. നാല് കുങ്കിയാനകൾ ഉളളതും ഈ മേഖലയിൽത്തന്നെയാണ്. അതുകൊണ്ടുതന്നെ ദൃത്യത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. രാവിലെ ആറിനു തന്നെ ഒറ്റയാനെ വെടിവയ്ക്കാനാണ് തീരുമാനം. ഇതിനുളള തോക്കുകളും മരുന്നുകളും ദൃത്യമേഖലയിൽ എത്തിച്ചിട്ടുണ്ട്. വെടിയേറ്റ് മയങ്ങിയെന്നുറപ്പായാൽ നാല് കുങ്കിയാനകളേയും സമീപത്തേക്ക് എത്തിക്കും.…

    Read More »
  • Business

    ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ

    ദില്ലി: ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബാങ്കുകൾ ശക്തമായി തന്നെയാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. 2022 അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 4.41 ശതമാനമായി കുറഞ്ഞുവെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 2015 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം ഡിസംബർ അവസാനം 16.1 ശതമാനം ആയിരുന്നു, ഇത് റെഗുലേറ്ററി ആവശ്യകതയേക്കാൾ വളരെ കൂടുതലാണ്. അതേസമയം, യുഎസിലെയും യൂറോപ്പിലെയും സമീപകാല ബാങ്കിംഗ് പ്രതിസന്ധികൾ സൂചിപ്പിക്കുന്നത് ബാങ്കുകൾ താരതമ്യേന സ്ഥിരതയുള്ളതായി കണക്കാക്കുമ്പോഴും അപകടസാധ്യതകൾ ഉയർന്നുവന്നേക്കാമെന്നാണ്. അതിനാൽ, ഓരോ ബാങ്കിന്റെയും മാനേജ്‌മെന്റും ഡയറക്ടർ ബോർഡും സാമ്പത്തിക അപകടസാധ്യത തുടർച്ചയായി വിലയിരുത്തണമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

    Read More »
Back to top button
error: