Month: April 2023

  • Social Media

    ആറു ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ചുറങ്ങണം; കണ്ണുംപൂട്ടി 81 ലക്ഷം ചെലവിട്ട് യുവാവ്!!!

    ആറു ഭാര്യമാരുള്ള ഒരു പവം ചെറുപ്പക്കാരന്റെ കഥ കേട്ട് തരിച്ചിരിക്കുകയാണ് േസാഷ്യല്‍ മീഡിയ! ആറു ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ചുറങ്ങാന്‍ ലോകത്തിലെ ഏറ്റവും വലിയ കിടക്ക നിര്‍മിച്ചാണ് ‘ടി’യാന്‍ വാര്‍ത്തയിലെ താരമായത്. ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള മോഡലായ ആര്‍തര്‍ ഒ ഉസ്റോയാണ് കഥാനായകന്‍. ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ച് ഉറങ്ങാന്‍ 81 ലക്ഷം രൂപയോളം ചെലവിട്ടാണ് കൂറ്റന്‍ കിടക്ക നിര്‍മിച്ചത്. 12 തൊഴിലാളികള്‍ 15 മാസമെടുത്താണ് കിടക്കയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ ആര്‍തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സ്ഥലപരിമിതി വന്നപ്പോഴാണ് കിടക്കയെ കുറിച്ച് ആര്‍തര്‍ ചിന്തിച്ചത്. പല തവണ സോഫയും ഡബിള്‍ ബെഡും പങ്കിടേണ്ടി വന്നു. ഭാര്യമാര്‍ക്ക് സ്ഥലമൊരുക്കാന്‍ തറയില്‍ പോലും ഉറങ്ങേണ്ടിവന്നു. ഇതോടെയാണ് വലിയ കിടക്കയെ കുറിച്ച് ആലോചിച്ചത്. ഇപ്പോള്‍ ഭാര്യമാരും സന്തോഷത്തിലാണ്. ലോകത്തെ ഏറ്റവും വലിയ കിടക്കയാണ് നിര്‍മിച്ചിരിക്കുന്നത്. ഗിന്നസ് റെക്കോഡ് ലഭിക്കുമോയെന്നും ആര്‍തര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ആര്‍തര്‍ ആദ്യം വിവാഹം ചെയ്യുന്നത് 27-കാരിയായ ലുവാന കസാക്കിയെയാണ്. 2021-ലായിരുന്നു ഈ…

    Read More »
  • Crime

    നവവധുവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ഭര്‍ത്താവ് ലഹരിക്ക് അടിമയെന്നും ആരോപണം

    എറണാകുളം: കലൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍. ഏപ്രില്‍ 24-നാണ് ചേരാനെല്ലൂര്‍ സ്വദേശി ഒഴുക്കത്തുപറമ്പില്‍ സാബുവിന്റെ മകള്‍ അനഘലക്ഷ്മി (23) യെ ഭര്‍ത്താവായ കലൂര്‍ തറേപ്പറമ്പില്‍ രാകേഷിന്റെ (അപ്പു) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. നാലു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. നാലു വര്‍ഷം നീണ്ട പ്രണയത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരായത്. രാകേഷ് ലഹരിമരുന്നിന് അടിമയായിരുന്നെന്നും മകളെ പലപ്പോഴും മര്‍ദിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രിയാത്രകളില്‍ നിര്‍ബന്ധിച്ച് അനഘയെ കൂടെ കൂട്ടാറുണ്ടെന്നും മയക്കുമരുന്നു കച്ചവടത്തിനായി ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയതായും ബന്ധുക്കള്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അനഘ മരിച്ച വിവരം മറ്റെല്ലാവരെയും അറിയിച്ചിട്ടും വളരെ വൈകി മാത്രമാണ് വീട്ടില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് അനഘയുടെ അച്ഛന്‍ സാബുവും അമ്മ സുഗന്ധിയും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാകേഷിനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും നിസ്സാര വകുപ്പുകള്‍ ചുമത്തി…

    Read More »
  • Crime

    ബംഗളൂരുവില്‍നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് ലോഡ്ജുകളില്‍ പാര്‍പ്പിച്ച് പെണ്‍വാണിഭം; രണ്ടുപേര്‍ പിടിയില്‍

    കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പാര്‍പ്പിച്ച് പെണ്‍വാണിഭം നടത്തിയ രണ്ടംഗ സംഘത്തെ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂര്‍ സ്വദേശി ഷമീര്‍ എന്നിവരെ കോഴിക്കോട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കൊപ്പം ഇടപാടുകാരായി ലോഡ്ജില്‍ എത്തിയിരുന്ന മൂന്നു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കി. കടത്തിക്കൊണ്ടുവന്ന ബംഗളൂരു സ്വദേശികളായ രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി. ഇവരെ ബന്ധുക്കള്‍ക്കൊപ്പം അയച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു പെണ്‍വാണിഭസംഘം പിടിയിലായത്.

    Read More »
  • NEWS

    പ്ലാസ്റ്റിക് സര്‍ജറിക്കു പിന്നാലെ ഹൃദയാഘാതം; ‘പാവങ്ങളുടെ കിം കര്‍ദാഷിയാന്‍’ അന്തരിച്ചു

    ലോസ്ഏഞ്ചല്‍സ്: റിയാലിറ്റി താരവും മോഡലുമായ കിം കര്‍ദാഷിയാനുമായുള്ള രൂപസാദൃശ്യത്തെത്തുടര്‍ന്ന് പ്രശസ്തയായ മോഡല്‍ ക്രിസ്റ്റീന ആഷ്ടെന്‍ ഗോര്‍കാനി അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. 34 വയസ്സായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ആഷ്ടെന്‍ ജി ഓണ്‍ലൈന്‍ എന്നറിയപ്പെട്ട അവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണുള്ളത്. ഏപ്രില്‍ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണവിവരം ഇന്‍സ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചത്. ക്രിസ്റ്റീനയുടെ സംസ്‌കാരച്ചടങ്ങിനായി പണം സമാഹരിക്കുന്നതിനാണ് ‘ഗോഫണ്ട്മി’യില്‍ കുടുംബാംഗങ്ങള്‍ പേജ് തുടങ്ങിയത്. മേയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇഷ്ടതാരങ്ങളുമായുളള രൂപസാദൃശ്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയയാള്‍ മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ക്രിസ്റ്റീനയുടെ മരണം. കനേഡിയന്‍ നടന്‍ സെയിന്റ് വോണ്‍ കൊലുസിയാണ് കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ ഒരു സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ഇന്‍ഫെക്ഷനെത്തുടര്‍ന്ന് മരിച്ചത്. കെപോപ് സൂപ്പര്‍ഗ്രൂപ്പായ ബിടിഎസ് താരം ജിമിനുമായി ഏറെ സാദൃശ്യമുള്ള 22 കാരനായ…

    Read More »
  • Kerala

    അരിക്കൊമ്പനെന്നു കരുതി ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെ; ദൗത്യം പ്രതിസന്ധിയില്‍

    ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണ്. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോ?ഗസ്ഥര്‍ പറയുന്നത്. അരിക്കൊമ്പനെ കണ്ടെത്താനായി ദൗത്യസംഘം തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. രാവിലെ 6.30 ഓടെ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആര്‍ആര്‍ടി സംഘം സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോ?ഗസ്ഥരുടെ വിലയിരുത്തല്‍. ആര്‍ആര്‍ടി സംഘം കാട്ടില്‍ അരിക്കൊമ്പനായുള്ള തിരച്ചില്‍ തുടരുകയാണ്. അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ വിദ?ഗ്ധരും കുങ്കിയാനകളും പ്രദേശത്തെത്തിച്ചിരുന്നു. ഉള്‍ക്കാട്ടില്‍ അരിക്കൊമ്പനെ കണ്ടെത്തിയാല്‍ മയക്കുവെടി വെക്കുക ദുഷ്‌കരമാണ്. മയക്കു വെടിയേറ്റാല്‍ അരിക്കൊമ്പന്‍ എങ്ങോട്ടു പോകുമെന്നത് ദൗത്യത്തില്‍ നിര്‍ണായകമാണ്. വാഹനം എത്താത്ത പ്രദേശത്താണെങ്കില്‍ ദൗത്യം വീണ്ടും ദുഷ്‌കരമാകുമെന്ന് വനംവകുപ്പ് ഉദ്യോ?ഗസ്ഥര്‍ സൂചിപ്പിച്ചു. അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്.…

    Read More »
  • India

    പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു

    കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു.പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നാലുപേരും മുര്‍ഷിദാബാദിലും നോര്‍ത്ത് 24 പര്‍ഗാനാസിലും രണ്ടുപേരും പശ്ചിമ മിഡ്‌നാപൂര്‍, ഹൗറ റൂറല്‍ ജില്ലകളില്‍ നിന്ന് ആറ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃഷിയിടങ്ങളില്‍ പണിയെടുക്കുകയായിരുന്നവരാണ് മരിച്ചവരിൽ ഏറെയും.കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ്, പുര്‍ബ ബര്‍ധമാന്‍, മുര്‍ഷിദാബാദ് എന്നിവയുള്‍പ്പെടെ തെക്കന്‍ ബംഗാള്‍ ജില്ലകളില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഇടിമിന്നലുണ്ടായത്.

    Read More »
  • Kerala

    വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ അറസ്റ്റിൽ, രണ്ടുപേരില്‍ നിന്നായി 8.5 ലക്ഷം രൂപയും 93 പവന്‍ സ്വര്‍ണവും വാങ്ങി കബളിപ്പിച്ച കേസിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ അകത്തായത്

        ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി 8.5 ലക്ഷം രൂപയും 93 പവന്‍ സ്വര്‍ണവും വാങ്ങി കബളിപ്പിച്ച കേസില്‍ വനിത പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. തവനൂര്‍ സ്വദേശിനി ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനകം സ്വര്‍ണവും 3 ലക്ഷം രൂപ ലാഭവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി 2017ല്‍ തൃശൂര്‍ പഴയന്നൂര്‍ സ്വദേശിനിയില്‍ നിന്ന് 93 പവന്‍ സ്വര്‍ണം കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു. ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചെന്നാണു പരാതി. എന്നാല്‍ പിന്നീട് ഇയാളില്‍ നിന്ന് തന്നെ വീണ്ടും ഒന്നര ലക്ഷം രൂപ വാങ്ങി. ആര്യശ്രീയും പഴയന്നൂര്‍ സ്വദേശിനിയും പഴയ സഹപാഠികളാണ്. സ്വര്‍ണവും പണവും തിരികെ ലഭിക്കാതിരുന്നതോടെ പഴയന്നൂര്‍ സ്വദേശിനി  പരാതിയുമായി പൊലീസിനെ സമീപിച്ചു. 2 വര്‍ഷം മുന്‍പാണ് ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് ആര്യശ്രീ ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്. ഇരുവരുടെയും പരാതികളില്‍ 2 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ…

    Read More »
  • Local

    15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി

    കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ ഉണ്ടായ തീപ്പിടുത്തം അണയ്ക്കാൻ ശ്രമിക്കവേ അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം  കണ്ടെത്തി.ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ നസീർ അതിലേക്ക് വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ  യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീർ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.15 അടി താഴ്ചയുള്ള തീ കൂമ്പാരത്തിന്റെ മുകളിലേക്കാണ് നസീർ വീണത്.

    Read More »
  • Local

    വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

    വയനാട്: ആനക്കാംപൊയിൽ –  കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു.പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും  658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്.  കൊങ്കൺ റയിൽവേ കോർപ്പറേഷനാണ് തുരങ്ക പാതയുടെ നിർമ്മാണ ചുമതല.സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപ്പറേഷനാണ് നിർവഹിക്കുന്നത് . കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയിൽ നിന്നും ആരംഭിച്ച് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത. അതേസമയം കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത പദ്ധതിക്കെതിരെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി.പദ്ധതിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം.ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

    Read More »
  • Kerala

    വിമാനയാത്രാക്കൂലിയെ കടത്തിവെട്ടി വന്ദേ ഭാരതിന്റെ ടിക്കറ്റ്

    തിരുവനന്തപുരം: വിമാനയാത്രാക്കൂലിയെ കടത്തിവെട്ടി വന്ദേ ഭാരതില്‍ തൽക്കാൽ ടിക്കറ്റ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കുള്ള തത്കാല്‍ ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച 3405 രൂപയായിരുന്നു. ചെയര്‍ കാറില്‍ 1805 രൂപയും കാസര്‍കോഡ്-തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ക്ലാസിന് 3340 രൂപയും ചെയര്‍ കാറിന് 1755 രൂപയുമായിരുന്നു നിരക്ക്.ഇതിന് പുറമേ റിസര്‍വേഷന് 50 രൂപ കൂടി അധികം നല്‍കണം.തിരുവനന്തപുരം-കണ്ണൂർ ഫ്ലൈറ്റ് ടിക്കറ്റ് 2200 രൂപയാണ്.

    Read More »
Back to top button
error: