LocalNEWS

കാറ്റിലും മഴയിലും പശു ഫാം നിലംപൊത്തി; പതിനഞ്ചോളം പശുക്കൾക്ക് പരിക്ക്

ലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും പശുുഫാം തകർന്നുവീണ് പതിനഞ്ചോളം പശുക്കൾക്ക് പരിക്ക്.തകഴി  പഞ്ചായത്തിലെ സുപ്രഭാലയത്തില്‍ അഡ്വ. സുപ്രമോദിന്റെ പശു ഫാമാണ് കാറ്റിൽ നിലംപൊത്തിയത്.

സംഭവത്തിൽ ‍ഫാമിൽ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കള്‍ക്ക് സാരമായി പരിക്കേറ്റു.മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്.കൂടുതല്‍ പശുക്കള്‍ക്ക് ശരീരത്തില്‍ മുറിവുകളും ക്ഷതങ്ങളും സംഭവിച്ചിട്ടുള്ളതായി വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

 

Signature-ad

ശക്തമായ കാറ്റില്‍ ഫാം പൂര്‍ണ്ണമായും താഴേക്ക് വീഴുകയാണ് ഉണ്ടായത്.മുകളില്‍ ഇട്ടിരുന്ന ഷീറ്റുകളും പൈപ്പുകളും പശുക്കളുടെ ശരീര ഭാഗത്തേക്ക് കുത്തിയിറങ്ങിയാണ് പരിക്കുകള്‍ സംഭവിച്ചത്.തകഴിയിൽ നിന്നും ‍ഫയര് ഓഫീസര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ പൈപ്പുകള്‍ അറുത്തുമാറ്റി പൈപ്പിനും ഷീറ്റിനും ഇടയില്‍ കുരുങ്ങിക്കിടന്നിരുന്ന പശുക്കളെ ഏറെ പണിപ്പെട്ടിട്ടാണ് രക്ഷപ്പെടുത്തിയത്.ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഫാം ഉടമ പറഞ്ഞു.

Back to top button
error: