Month: March 2023
-
Kerala
ആറു വയസ്സ് പ്രായത്തിൽ പുരുഷൻമാരിൽ നിന്ന് അതിക്രമം നേരിട്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ
പത്തനംതിട്ട:6 വയസ്സുള്ളപ്പോൾ അനുഭവിക്കേണ്ടിവന്ന അതിക്രമത്തെപ്പറ്റി കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ.മാധ്യമ പ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് കലക്ടർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ചത്. ‘‘രണ്ടു പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എന്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്.അപ്പോൾ തന്നെ ഞാൻ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തിൽ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെന്നെത്തുമ്പോൾ ഞാൻ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങൾ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്’’– ദിവ്യ എസ്. അയ്യർ പറഞ്ഞു. കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി രക്ഷിതാക്കളും അധ്യാപകരും പറഞ്ഞുകൊടുക്കണമെന്നും കലക്ടർ പറഞ്ഞു.പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
Read More » -
India
ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് മരുന്നുവില 12 ശതമാനം കൂടും
ന്യൂഡൽഹി: രാജ്യത്താകമാനം അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ കൂടും.12 ശതമാനംവരെ വിലവർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകിയിരിക്കുന്നത്.അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും. ആദ്യമായാണ് ഇത്രയും വലിയ വിലവർധന രാജ്യത്ത് നടപ്പാവുന്നത്.ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും എന്നാണ് വിലയിരുത്തൽ.
Read More » -
Crime
വീടിനു മുന്‍പിലെ കുടത്തില്‍ താക്കോല്‍; വീട് തുറന്ന് 5 പവനും 2 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രാജന്‍ രാജമ്മ പിടയില്‍
കൊച്ചി: പട്ടാപ്പകല്‍ പേഴയ്ക്കാപ്പിള്ളിയില്‍ വീട്ടില്‍ നിന്ന് 5 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്ന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീരമ്പാറ പുന്നെക്കാട് കൃഷ്ണപുരം കോളനിയില്‍ പരുത്തലത്തില്‍ രാജന്‍ രാജമ്മയെയാണു(45) അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16നാണു പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റെ വീട്ടില്‍ കുടുംബാംഗങ്ങളെല്ലാം വീടു പൂട്ടി പുറത്തു പോയപ്പോഴാണു മോഷണം നടന്നത്. കുടുംബാംഗങ്ങള്‍ വീടിനു മുന്‍പിലെ കുടത്തില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് വീടു തുറന്നു മുറികളിലെ 2 അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. മോഷണത്തിനു ശേഷം താക്കോല്‍ കുടത്തില്‍ തന്നെ തിരികെ വച്ച ശേഷമാണ് മോഷ്ടാവ് കടന്നത്. മൂവാറ്റുപുഴയില്‍ മോഷണങ്ങള്‍ പതിവായതില്‍ പ്രതിഷേധം ശക്തമായതോടെ റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണു മോഷ്ടാവ് പിടിയിലായത്. മോഷണം നടന്ന വീടിന്റെ സമീപത്ത് സംശയം തോന്നിയവരെ ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ചും പ്രദേശത്തെ അന്‍പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും…
Read More » -
Crime
ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം മയക്കുമരുന്നെന്ന് സംശയം; കൊച്ചിയില്‍ കണ്ടെയ്നര്‍ തുറന്ന് പരിശോധന
കൊച്ചി: മയക്കുമരുന്ന് കടത്ത് സംശയിച്ച് കൊച്ചിയില്‍ കണ്ടെയ്നര്‍ തുറന്ന് പരിശോധന. ദുബായില്‍ നിന്ന് മാലിദ്വീപിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്നറാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധിച്ചത്. ഇന്ത്യന്‍ ചരക്കുകപ്പലായ കാവേരിയില്‍ നിന്ന് ഇറക്കിയ കണ്ടെയ്നറാണ് ഇത്. തിങ്കളാഴ്ച മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു. ഒമാനില്‍ നിന്നും മാലിദ്വീപിലേക്കുള്ള കണ്ടെയ്നറില്‍ ഭക്ഷ്യവസ്തുക്കളോടൊപ്പം മയക്കുമരുന്ന് കടത്തുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കണ്ടെയനറുകളുമായി തിരിച്ച കപ്പല്‍ തിരികെയെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി കൊച്ചിയിലെത്തിയ കപ്പലില്‍ നിന്ന് സംശയിക്കുന്ന കണ്ടെയ്നര്‍ പുറത്തെടുത്തിരുന്നു. നിലവില്‍ ഈ കണ്ടെയ്നര്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.
Read More » -
Kerala
സിപിഐ നേതാവിന്റെ വീട്ടിലെ ഇരട്ട റേഷന്‍ കാര്‍ഡ്; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡ് അംഗം കൂടിയായ സിപിഐ ലോക്കല്‍ സെക്രട്ടറിയും റേഷന്‍ കട ഉടമയായ ഭാര്യയും ഒരേ വീട്ടില്‍ രണ്ടു തരം ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച ആരോപണം ശരിവയ്ക്കുന്നതാണ് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. പത്തനംതിട്ടയിലെ കോഴഞ്ചേരി താലൂക്കില്‍ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി താലൂക്ക് സപ്ലൈ ഓഫിസര്‍ ലേഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സിവില്‍ സപ്ലൈസ് കമ്മിഷണറുടെ നിര്‍ദേശാനുസരണമാണ് അന്വേഷണം ആരംഭിച്ചത്. നേരത്തേ റേഷന്‍ കടയുടെ ലൈസന്‍സി സിപിഐ നേതാവ് തന്നെയായിരുന്നു. പിന്നീട് ഇദ്ദേഹം നഗരസഭാ കൗണ്‍സിലറായതോടെ ലൈസന്‍സി ഭാര്യയായി. തന്റെ പേരില്‍ ആദ്യം മുതലുള്ള ബിപിഎല്‍ കാര്‍ഡ് സിപിഐ നേതാവും ഭാര്യയുടെ പേരിലുള്ള കാര്‍ഡ് അവരും നിലനിര്‍ത്തി. മകന്‍ സിപിഐ നേതാവിന്റെ പിങ്ക് നിറത്തിലുള്ള മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ടപ്പോള്‍ ഭാര്യയും മകളും നീല നിറത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി വിഭാഗം കാര്‍ഡ് ഉപയോഗിച്ചുവന്നു. കാര്‍ഡ്…
Read More » -
Kerala
സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണ് രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. ആലപ്പുഴ കിഴക്കെനട സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് അപകടം ഉണ്ടായത്. വൈകീട്ട് നാലുമണിക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളെ വിളിക്കാനായി സ്‌കൂളിലെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിട്ട കെട്ടിടത്തിന് മുകളിലാണ് മരം കടപുഴകി വീണത്. സ്‌കൂള്‍ വിട്ടസമയത്തായിരുന്നു മരം വീണത്. അതുകൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ വിട്ടശേഷം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
Read More » -
India
പവാറിന്റെ ഇടപെടല്‍; സവര്‍ക്കര്‍ക്കെതിരായ വിമര്‍ശനം കോണ്‍ഗ്രസ് മയപ്പെടുത്തും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിമര്‍ശനത്തില്‍ ഉദ്ദവ് താക്കറെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മധ്യസ്ഥശ്രമവുമായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേനയുടെ ആശങ്ക പവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. സവര്‍ക്കര്‍ വിമര്‍ശനം തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ സഖ്യത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും പവാര്‍ ധരിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് പവാര്‍ ഇക്കാര്യം ഉന്നയിച്ചത്. യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നിഹിതരായിരുന്നു. സവര്‍ക്കര്‍ ആര്‍.എസ്.എസ്. നേതാവായിരുന്നില്ലെന്നും പ്രതിപക്ഷ കക്ഷികളുടെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെയാണെന്ന് പവാര്‍ ഓര്‍മിപ്പിച്ചു. പവാറിന്റെ ഇടപെടലിനെ തുടര്‍ന്ന് സവര്‍ക്കര്‍ക്കെതിരായ വിമര്‍ശനം കോണ്‍ഗ്രസ് മയപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത നേതാക്കളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബി.ജെ.പി. ആവശ്യത്തോട് പ്രതികരിക്കവെയായിരുന്നു രാഹുല്‍ സവര്‍ക്കറെ പരാമര്‍ശിച്ചത്. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെതിരെ ഉദ്ദവ്…
Read More » -
Kerala
കേരള ബ്ലാസ്റ്റേഴ്സ് 7 കോടിയോളം രൂപ പിഴ അടയ്ക്കണം;കോച്ചിനെതിരെയും നടപടി
കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിയുമായുള്ള മത്സരം പാതിയിൽ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന് 7 കോടിയോളം രൂപ പിഴയടയ്ക്കേണ്ടി വരുമെന്ന് സൂചന. കോച്ച് ഇവാനെതിരെയും നടപടി ഉണ്ടെന്നാണ് വിവരം.ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ 5മുതൽ 7 കോടിയോളം രൂപ പിഴയായി ബ്ലാസ്റ്റേഴ്സ് അടക്കേണ്ടി വരും.അങ്ങനെയെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയായിരിക്കും അത്. ഇതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിനെതിരെയും നടപടിയുണ്ടാകും. ഐഎസ്എൽ നിന്നും കോച്ച് ഇവാൻ വുകമാനോവിചിനെ വിലക്കാനാവും സാധ്യത. ബെംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടത്.
Read More » -
NEWS
വീണ്ടും ആകാശക്കൊള്ള; വിമാന കമ്പനികൾ യാത്രാനിരക്കുകൾ കുത്തനെ വർധിപ്പിച്ചു
കോഴിക്കോട്: ചെറിയ പെരുന്നാൾ, വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലേക്ക് വരുന്ന പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ യാത്രാനിരക്കുകൾ കുത്തനെ വർധിപ്പിച്ചു.നാലിരട്ടിയോളമാണ് വർദ്ധനവ്. ഏറ്റവും കൂടിയ വർദ്ധനവ് ഖത്തറിലേക്കാണ്. നിലവിൽ 10000നും 15000നും ഇടയിൽ ഉണ്ടായിരുന്ന നിരക്കുകൾ 38000 മുതൽ 40000 വരെ ഉയർത്തി. നെടുമ്പാശേരി-ദുബായ് 9000-12000 ൽ നിന്നും 30000 ആക്കി കുത്തനെ ഉയർത്തി. സൗദി മേഖലയിൽ 15000-19000 ആയിരുന്നത് 23000 രൂപ വരെ ഉയർത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലേക്ക് എയർ ഇന്ത്യ സർവീസ് വെട്ടിക്കുറച്ചതോടെ സീറ്റുകളിൽ കുറവ് വന്നതും നിരക്ക് കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലുണ്ടായ എണ്ണവിലത്തകർച്ചയെ തുടർന്ന് നാല് തവണ വിമാന ഇന്ധന വിലയിൽ കുറവുണ്ടായി.എന്നിട്ടും ഇതിന്റെയൊന്നും ആനുകൂല്യങ്ങൾ യാത്രക്കാർക്ക് നൽകുന്നില്ല എന്നുമാത്രമല്ല ഓരോ സീസൺ നോക്കി ചാർജ്ജുകൾ നാലിരട്ടി വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതേസമയം സ്വകാര്യവത്കരണത്തെ തുടർന്ന് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി യുഎയിൽ നിന്ന് കേരളത്തിലേക്കുള്ള 14 സർവീസുകൾ നിർത്തലാക്കി. സാധാരക്കാരായ പ്രവാസികൾ ഏറ്റവും…
Read More » -
Movie
മലയാളികളുടെ ‘അർജ്ജുനൻ മാഷ്’ അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ എത്തിയിട്ട് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.കെ അർജ്ജുനൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ക്ക് 55 വർഷപ്പഴക്കം. 1968 മാർച്ച് 29 നാണ് ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ,’ ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴ കെട്ടും’ എന്നീ പി ഭാസ്‌ക്കരൻ ഗാനങ്ങളോടെ വന്ന ഈ ചിത്രം റിലീസ് ചെയ്‌തത്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ വച്ച് ദേവരാജന്റെ ഹാർമോണിസ്റ്റായി പ്രവർത്തിച്ചു വരവേ, നാടകകൃത്തും ‘കറുത്ത പൗർണ്ണമി’യുടെ തിരക്കഥാകൃത്തുമായ സി.പി ആന്റണിയാണ് സിനിമയിലേയ്ക്ക് എം.കെ അർജ്ജുനനെ ക്ഷണിക്കുന്നത്. സംവിധായകൻ നാരായണൻകുട്ടി വല്ലത്തും പ്രോത്സാഹിപ്പിച്ചു. സിനിമ പരാജയമായെങ്കിലും സംഗീത സംവിധായകൻ വിജയമായി. മലമ്പനി ബാധിച്ച പ്രദേശത്ത് ഒരു ഹോസ്പിറ്റൽ പണി കഴിപ്പിക്കുന്നതിനായി വരുന്ന ഡോക്ടർ കുഞ്ഞുമോൾ (ശാരദ). ഏറെ നാൾ മുൻപ് ഡോക്ടർക്ക് അവിടെ ഒരു കൂട്ടുകാരനുണ്ടായിരുന്നു- ഗായകൻ ബാലു (മധു). അന്ന് ഹൃദയം കൈമാറിയ കൂട്ടത്തിൽ കാമുകി കാമുകന്റെ വിരലിൽ ഒരു നീലരത്നനഖചിത മോതിരം അണിയിച്ചു. ഒഴിവുകാലം കഴിഞ്ഞ് മടങ്ങവേ, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ…
Read More »