Month: March 2023
-
Kerala
കലക്ടറുടെ കാറിനു മനഃപൂര്‍വം വട്ടംവച്ചു; കാര്‍ ഡ്രൈവര്‍ക്ക് ലൈസന്‍സ് വിലക്ക്
കൊച്ചി: എറണണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ ഔദ്യോഗിക കാറിനു വട്ടംവച്ച് വഴി മുടക്കിയ സ്വകാര്യ കാറിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് സിഗ്‌നല്‍ ജംഗ്ഷന് സമീപമാണ് കലക്ടറുടെ കാറിന് റമീസ് മനഃപൂര്‍വം തടസ്സം സൃഷ്ടിച്ചത്. റമീസ് അമിത വേഗത്തിലും തെറ്റായ ദിശയിലും ആയിരുന്നെന്നും കണ്ടെത്തി. കലക്ടറേറ്റില്‍ നിന്ന് അറിയിച്ചതനുസരിച്ച് ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍ നോട്ടീസ് നല്‍കി റമീസിനെ വിളിച്ചുവരുത്തി. കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നല്‍കിയതിനാല്‍ ലൈസന്‍സിന്റെ സസ്‌പെന്‍ഷന്‍ കാലാവധി കുറച്ചു.
Read More » -
Kerala
മൂന്നര വയസുളള കുട്ടിയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി, ഇരുവരെയും തേടി പൊലീസ് ഉഡുപ്പിയിലേക്ക്
ഭർത്താവിൻ്റെ സഹപ്രവർത്തകനായ യുവാവിനോട് ഭാര്യയ്ക്ക് കലശലായ പ്രണയം. ആദ്യമൊന്നും അയാളത് കാര്യമായെടുത്തില്ല. പക്ഷേ സംഗതി രൂക്ഷമായതോടെ ഭർത്താവിൻ്റെയും മട്ടുമാറി. വഴക്കായി, ഭീക്ഷണിയായി, വാഗ്വാദമായി. പക്ഷേ കഥാനായികയായ ഭാര്യയ്ക്ക് തെല്ലും കൂസലില്ല. ഒരിഞ്ചുപോലും പിന്നോട്ടുമില്ല. ഒടുവിൽ മൂന്നരവയസുളള കുട്ടിയെയും കൂട്ടി ഭാര്യ കാമുകനൊപ്പം നാടുവിട്ടു. കണ്ണൂരിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍ സ്വദേശിനിയായ 23 വയസുകാരിയാണ് മൂന്നരവയസുളള കുട്ടിയെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകൻ ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുകയാണ് എന്നതാണ് മറ്റൊരു ട്വിസ്റ്റ്. മാര്‍ച്ച് 25നാണ് യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയും കാമുകനായ യുവാവും കര്‍ണാടകയിലെ ഉഡുപ്പിയിലെത്തിയതായി കണ്ടെത്തി. അടുത്ത ദിവസം തന്നെ ഉഡുപ്പിയിലേക്ക് പോയി ഇരുവരേയും നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. കഥാന്ത്യം എന്തായിരിക്കുമെന്ന് കാത്തിരിക്കാം.
Read More » -
Crime
സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്നു; സിപിഎം ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അറസ്റ്റില്‍
പാലക്കാട്: മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും നൂറണി സ്വദേശിയുമായ ബവീര്‍(31) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. പുതുക്കാട് സ്വദേശിയായ വ്യാപാരി, മധുരയില്‍നിന്നു സ്വര്‍ണവുമായി തൃശൂരിലേക്കു പോകുന്നതിനിടയിലായിരുന്നു ബസിനു മുന്നില്‍ കാര്‍ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ചുള്ള കവര്‍ച്ച. സ്വര്‍ണം കൈക്കലാക്കിയശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്തു റോഡില്‍ ഉപേക്ഷിച്ചു കാറിലെത്തിയവര്‍ തമിഴ്‌നാട് ഭാഗത്തേക്കു രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന നാലുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. 26ന് പുലര്‍ച്ചെ അഞ്ചരയോടെ, മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം. തൃശൂരിലെ ജൂവല്ലറിയില്‍നിന്നു തമിഴ്‌നാട് മധുക്കരയിലെ ജൂവല്ലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം കൊണ്ടുപോയി സ്വകാര്യ ബസില്‍ മടങ്ങിവരികയായിരുന്നു വ്യാപാരി.
Read More » -
Crime
ഭാര്യയേയും രണ്ട് മക്കളേയും കൊന്ന് പ്രവാസി യുവാവ് ഷാർജയിൽ ജീവനൊടുക്കി
ഷാര്‍ജ: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ പ്രവാസി യുവാവ് ഷാർജയിൽ ജീവനൊടുക്കി.30 വയസ്സുള്ള യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ താമസ സ്ഥലത്ത് മക്കളുടേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തുകയായിരുന്നു. നാല് വയസുള്ള മകനും എട്ടു വയസുകാരി മകളുമാണ് ഭാര്യയോടൊപ്പം കൊല്ലപ്പെട്ടത്.സംഭവത്തെത്തറ്റി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.മറ്റു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More » -
Local
കടൽപ്പരപ്പിലൂടെ ഉല്ലാസയാത്ര നടത്താം, തിരയുടെ പാട്ടുകേൾക്കാം, കാഴ്‌ചകൾ കാണാം: വരുന്നു ടൂറിസം സർക്യൂട്ട്
തിരയുടെ പാട്ടും തീരഭംഗിയും കാണാനെത്തുന്നവർക്ക് പുത്തൻ വിരുന്നൊരുക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. മലപ്പുറം ജില്ലയിലെ പൊന്നാനി, പടിഞ്ഞാറക്കര, താനൂർ ബീച്ചുകൾ കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് പദ്ധതിയാണ് വരാൻ പോകുന്നത്. ഡി.ടിപി.സി ഇതിനാവശ്യമായ നടപടി തുടങ്ങി. പൊന്നാനി പൈതൃകം കൂടി സഞ്ചാരികളിലെത്തിക്കും വിധമാണ് പദ്ധതി. ബിയ്യം കായൽ, ബിയ്യം ബ്രിഡ്‌ജ്, നിള പാലം എന്നിവയും സർക്യൂട്ടിന്റെ ഭാഗമാകും. ഭാവിയിൽ മറൈൻ മ്യൂസിയം, നിള ഹെറിറ്റേജ് പാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുത്താനാകും. പടിഞ്ഞാറക്കര തീരത്ത് സൺസെറ്റ് ബീച്ച് പാർക്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. വൈദ്യുതീകരണവും നടക്കുന്നു. ഇവ പൂർത്തിയായാൽ പൊന്നാനി പുഴയും തിരൂർ പുഴയും അറബിക്കടലും സംഗമിക്കുന്ന മനോഹരതീരം സഞ്ചാരികളുടെ ഉള്ളം കവരും. നിലവിൽ ഡിടിപിസിയുടെ പ്രധാന വരുമാന കേന്ദ്രങ്ങളിൽ ഒന്നാണ് പടിഞ്ഞാറക്കര ബീച്ച്. പൊന്നാനി ബീച്ചും സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ്. എന്നാൽ ഇത് നിലവിൽ ഡിടിപിസിയുടെ നിയന്ത്രണത്തിലല്ല. ടൂറിസം പദ്ധതികൾ നടപ്പാക്കാൻ അനുമതിക്കുള്ള ശ്രമംനടക്കുന്നുണ്ട്. അനുമതി ലഭിച്ചാൽ കിയോസ്‌കുകൾ, ശൗചാലയം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ…
Read More » -
Health
അറിഞ്ഞിരിക്കാം, ക്യാൻസർ ചികിത്സയിലെ വ്യാജൻമാരെ
ക്യാൻസർ രോഗം നടന്മാരായ ഇന്നസെന്റിനും ജിഷ്ണുവിനും ഉണ്ടായിരുന്നു.തുടക്കത്തിൽ തന്നെ രണ്ടു പേരും ചികിത്സതേടി.നാട്ടു വൈദ്യം ഉൾപ്പെടെ പല ഉപദേശങ്ങളുമായി സിനിമാ ലോകത്ത് നിന്നുള്ള സുഹൃത്തുക്കളും പുറത്ത് നിന്നുള്ള ഫാൻസുകാരും അവരെ സമീപിച്ചു.ജിഷ്ണു അതിൽ വീണു പോയി. ശാസ്ത്രീയ ചികിത്സ നീർത്തി നാട്ടു വൈദ്യത്തിന് പിറകെ ജിഷ്ണു പോയി ഫലമോ മുള്ളു ബ്ലാത്തിക്കും ലക്ഷ്മി തരുവിനും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലന്നു മാത്രമല്ല ക്യാൻസർ മൂന്നും നാലും ഘട്ടം പിന്നിട്ടു.ഒടുക്കം അദ്ദേഹത്തിന് തന്നെ താൻ ചെയ്ത മഹാ അബദ്ധം മനസിലായി ഫേസ്ബുക്കിൽ എല്ലാം തുറന്നെഴുതി. ഒടുവിൽ മരണത്തെപുൽകി. എന്നാൽ ഇന്നസെന്റ് ഈ ഉപദേശങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് ശാസ്ത്രീയ ചികിത്സ പിൻതുടർന്നു ഇത്രയും നാൾ ജീവിച്ചു. ഇപ്പൊഴുള്ള മരണം പോലും ക്യാൻസർ മൂലമല്ലന്ന മെഡിക്കൽ റിപ്പോർട്ട് അദ്ദേഹം പിന്തുടർന്ന ശാസ്ത്രീയ ക്യാൻസർ ചികിത്സയുടെ വിജയം തന്നെയാണ്. ഇനിയും കപട ചികിത്സയുടെ പിറകേ പോയി ജന്മം ഹോമിച്ചു തീർക്കാൻ ആർക്കും ഇടവരരുത്.ക്യാൻസർ ബാധിച്ച ജിഷ്ണുവിന്റെയും ഇന്നസെന്റിന്റെയും തുടർ…
Read More » -
Kerala
മാർച്ച് 31 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ മാർച്ച് 31 വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതുപോലെ വ്യാപകമായ വേനൽ മഴക്ക് സാധ്യത കുറവെങ്കിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം,തിരുവനന്തപുരം, തൃശ്ശൂർ,പാലക്കാട് ജില്ലകളിലെ മലയോര മേഖലയിൽ മഴ ലഭിച്ചേക്കും എന്നാണ് റിപ്പോർട്ട്.
Read More » -
Kerala
ചാലക്കുടിയില്‍ കാര്‍ അപകടം: രണ്ട് മരണം
ചാലക്കുടി: പരിയാരത്ത് കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കാല്‍നട യാത്രക്കാരിയും പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്ന (70), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. ചാലക്കുടി – അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവില്‍ ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രികയെ ഇടിച്ച ശേഷം മരത്തിലിടിച്ചാണ് നിന്നത്. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
Business
മികച്ച വരുമാനത്തിന് ആടുകൃഷി; ആടു വളർത്തലിൽ ശ്രദ്ധിക്കേണ്ടത്
വരുമാനം മുൻനിർത്തി പാവപ്പെട്ടവന്റെ ആന എന്നാണ് ആടിനേപ്പറ്റി പണ്ടുള്ളവർ പറഞ്ഞിരുന്നത്.ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇതിൽ ആട്ടിൻ കുട്ടികളുടെ വില്‍പ്പനയാണ് പ്രധാന വരുമാനമാര്‍ഗ്ഗമായി വരുന്നത്.അതിനാൽത്തന്നെ മലബാറി ആടുകളെ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.പേരിലെ ഗുമ്മിക് ഒഴികെ വിദേശ ജനുസ്സുകൾ ഒന്നുംതന്നെ നമ്മുടെ കാലാവസ്ഥയ്ക്ക് ചേരുന്നതല്ല.വിജയിക്കുന്നവർ ഇല്ലെന്നല്ല.പക്ഷെ കൂടുതൽ പേരും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മാംസാവശ്യത്തിനുള്ള വില്‍പ്പന കൂടി ഉദ്ദേശിച്ചാണെങ്കില്‍ മലബാറി പെണ്ണാടുകളെ ജമ്നാപ്യാരി മുട്ടനാടുകളുമായി ഇണചേർക്കാം ഒന്നാം തലമുറയിലെ വളര്‍ച്ചാനിരക്കില്‍ ഇവയെ വെല്ലാന്‍ മറ്റൊരിനമില്ല. ഇനി പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കില്‍ 12 മുതല്‍ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക. പിറകിലെ നട്ടെല്ലുകളുടെ വശങ്ങള്‍ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്‍റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിലെ മാംസപേശികള്‍ മാംസളമായിരിക്കുക, വാല് താഴ്ന്നു കിടക്കാതിരിക്കുക എന്നിവയാണ് ആരോഗ്യത്തിന്‍റെ ബാഹ്യലക്ഷണങ്ങള്‍. കീഴ്ത്താടിയിലെ മുന്‍വശത്തെ പല്ലുകളില്‍ നടുക്കുള്ള നാലെണ്ണം മാത്രം വലുതും…
Read More » -
India
ടിക്കറ്റ് വേണ്ടാത്ത ട്രെയിൻ
കുറഞ്ഞ ചിലവിലുമുള്ള യാത്രകൾക്ക് ധൈര്യമായ ആശ്രയിക്കാം എന്നതു തന്നെയാണ് ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും വലിയ പ്രത്യേകത.എന്നാൽ ഇതാ ഒരു രൂപ പോലും ചിലവില്ലാതെ, ഒരു ദിവസം പോലും മുടക്കില്ലാതെ കഴിഞ്ഞ 73 വർഷമായി സൗജന്യമായി യാത്രക്കാരെ കൊണ്ടുപോകുന്ന ഒരു ട്രെയിൻ ഇന്ത്യയിലുണ്ട്. ഭക്രാ-നംഗൽ ട്രെയിൻ എന്നറിയപ്പെടുന്ന ഈ ട്രെയിൻ പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിലായാണ് സർവീസ് നടത്തുന്നത്.ശിവാലിക് മലനിരകളിലൂടെ 25 ഗ്രാമങ്ങൾ ചുറ്റി പോകുന്ന ഈ സർവീസ് ഏകദേശം മുന്നൂറോളം ആളുകൾ പ്രതിദിനം പ്രയോജനപ്പെടുത്തുന്നുണ്ട്. 13 കിലോമീറ്റർ ദൂരം വരുന്ന ഈ യാത്രയെ ഉപയോഗപ്പെടുത്തുന്നതിൽ ഏറെയും ഇവിടുത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികളും തൊഴിലാളികളുമാണ്. ട്രെയിനിനു പിന്നിലെ കഥയറിയണമെങ്കിൽ ഏഴു പതിറ്റാണ്ടോളം പിന്നോട്ട് പോകണം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്രാ-നംഗൽ അണക്കെട്ടിന്റെ നിർമ്മാണ സമയത്ത് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഞ്ചാരസൗകര്യം മുൻനിർത്തിയാണ് ഈ റൂട്ട് പണിതത്.പണിക്കാർക്ക് പണിസ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗമായിരുന്നു ഇത്.ഭക്രയ്ക്കും നംഗലിനും ഇടയിലുള്ള…
Read More »