IndiaNEWS

കാലിഫോര്‍ണിയയിലെ ഗുരുദ്വാരയില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

ലോസഏഞ്ചല്‍സ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റു. പരിക്കേറ്റ രണ്ടുപേരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. പരസ്പരം അറിയാവുന്ന ആളുകള്‍ തമ്മില്‍ പ്രശ്നം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ അക്രമികളില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. മറ്റൊരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Signature-ad

ഗുരുദ്വാരയില്‍ ചില ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ ധാരാളം ആളുകളും ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. നാല് പേര്‍ തമ്മിലാണ് വഴക്കുണ്ടായത്. ആദ്യം ഇവര്‍ തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഒടുവില്‍ തോക്കെടുത്ത് വെടിവയ്ക്കുകയുമായിരുന്നെന്ന് സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് അമര്‍ ഗാന്ധി പറഞ്ഞു. പരിക്കേറ്റവരും അക്രമിയും പരസ്പരം അറിയുന്നവരാണെന്നും, നേരത്തേയുള്ള പ്രശ്നത്തിന്റെ പേരിലാണ് വെടിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

വെടിയേറ്റ ഉടനെ തന്നെ ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ റോഡുകളുകളും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ചുപൂട്ടി. ദൃക്സാക്ഷികളുടേത് അടക്കമുള്ള മൊഴി പോലീസ് ശേഖരിച്ച് വരികയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: