LIFELife Style

നടന്‍ സുകുമാരന്‍ കാറില്‍ പോവുന്നത് കണ്ട് ലേഡീസ് ബാഗ് വില്‍പ്പന നിര്‍ത്തി…

ലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരില്‍ ഒരാളായിരുന്ന നടന്‍ ഇന്നസെന്റ് വിട വാങ്ങിയിരിക്കുകയാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല. നിര്‍മ്മാതാവ്, രാഷ്ട്രീയക്കാരന്‍, അമ്മയുടെ പ്രസിഡന്റ് എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് മലയാള താരലോകമിന്ന്.

സിനിമാ ലോകത്തേക്കുള്ള തന്റെ വരവ് അത്ര സുഖകരമായിരുന്നില്ലെന്ന് ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് സാധാരണ സിനിമ മോഹികള്‍ ചെയ്യുന്നത് പോലെ തന്നെ മദ്രാസിനേക്കാണ് ഇന്നസെന്റും വണ്ടി കയറിയത് ദിവസക്കൂലിയായി ലഭിക്കുന്ന പതിനഞ്ച് രൂപയ്ക്കും ഭക്ഷണത്തിനും വേണ്ടി അന്ന് അവിടെ ഷൂട്ട് ചെയ്ത പല സിനിമകളുടെയും ചെറിയ ഭാഗമായി.

രണ്ട് വര്‍ഷം ഈ സ്ഥിതി തുടര്‍ന്നപ്പോള്‍ പച്ച പിടിക്കില്ലെന്ന് തോന്നി നാട്ടിലേക്ക് തിരിച്ചു പോയി. നാട്ടിലെത്തി, പല ബിസിനസുകളും ചെയ്തു നോക്കിയെങ്കിലും പലതും പരാജയപ്പെട്ടു. അങ്ങനെ ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ ചെന്ന് ലേഡീസ് ബാഗ് വാങ്ങി നാട്ടില്‍ ഹോള്‍സെയിലായി വില്‍ക്കുന്ന ബിസിനസ് ആരംഭിച്ചു. ഇങ്ങനെ ബിസിനസ് ആവശ്യത്തിന് പള്ളാത്തുരുത്തിയിലൂടെ പോവുകയായിരുന്ന ഇന്നസെന്റ് ഒരു നടനെ കണ്ടു. അതാണ് താന്‍ വീണ്ടും സിനിമാ ലോകത്ത് തന്നെ ഒരു കൈ കൂടെ നോക്കാമെന്ന് തീരുമാനിച്ച സംഭവം എന്ന് ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞിരുന്നു.

പള്ളാത്തുരുത്തിയിലൂടെ ഇന്നസെന്റ് പോകുമ്പോള്‍ സാക്ഷാല്‍ സുകുമാരന്‍ കാറില്‍ ഉറങ്ങിപ്പോവുന്നതാണ് കണ്ടത്. താനും അങ്ങനെ പോവേണ്ടവനല്ലേ എന്നോര്‍ത്ത് തിരിച്ചു പോയെന്നാണ് നടന്‍ അന്ന് പറഞ്ഞത്. അന്നത്തോടെ ബിസിനസ് നിര്‍ത്തി ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് നിര്‍മ്മാണകമ്പനി ആരംഭിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: