Month: March 2023

  • Crime

    ഫിറ്റ്നസ് സെന്റര്‍ ആക്രമിച്ച് കവര്‍ച്ച; ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

    കൊച്ചി: ഫിറ്റ്‌നസ് സെന്റര്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. സി.പി.എം. തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം പടമുകള്‍ ഓലിക്കുഴി വീട്ടില്‍ ഒ.എ. സലാഹുദ്ദീന്‍ (32), ചങ്ങനാശ്ശേരി പെരുന്ന വലിയ മാളികപ്പുറത്ത് വീട്ടില്‍ ബിജുമോന്‍ വര്‍ഗീസ് (42) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാംപ്രതിയാണ് സലാഹുദ്ദീന്‍. കാക്കനാട് ജില്ലാ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന ബ്രൗണി ബ്രൂട്ട് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലായിരുന്നു അതിക്രമം. സ്ഥാപന ഉടമയായ പാലക്കാട് സ്വദേശി എസ്. സുധീഷിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം. രാത്രി പതിനൊന്നരയ്ക്ക് നാല്‍പ്പതോളം ആളുകള്‍ സ്ഥാപനത്തിലെത്തുകയും സ്ഥാപന ഉടമകളെയും ജീവനക്കാരെയും മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ചെക്ക് വാങ്ങിയ ശേഷം കാറും തട്ടിയെടുത്തു. എം.ഡി.എം.എ. ആണെന്ന് തോന്നിപ്പിക്കാന്‍ ഉപ്പുപോടി വിതറിയും…

    Read More »
  • Crime

    ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രിയിലെ ഇലക്ട്രീഷ്യന്‍ പിടിയില്‍

    കൊച്ചി: ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം നഴ്‌സിനെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പാക്കാന്‍ ശ്രമിച്ച ശ്രീജിത്ത് (38) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയോടെ നഴ്‌സിംഗ് സ്റ്റേഷന് സമീപമെത്തിയ ശ്രീജിത്ത് ഡ്യൂട്ടി ഡോക്ടറെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ കുതറിയോടിയ നഴ്‌സ് ഇയാളുടെ പിടിയില്‍ നിന്നും രക്ഷപെട്ടു. ഇതോടെ ശ്രീജിത്തും ആശുപത്രിയില്‍ നിന്നും കടന്നു. അടുത്ത ദിവസം ആശുപത്രിയിലെത്തിയ ശ്രീജിത്ത്, ഫോണില്‍ വാളിന്റെയും തോക്കുകളുടെയും ചിത്രങ്ങള്‍ കാട്ടി, ഇവയെല്ലാം തന്റെ പക്കല്‍ ഉണ്ടെന്നും തലേ രാത്രി നടന്ന സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും നഴ്‌സിനെ ഭീഷണിപ്പെടുത്തി. ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ നഴ്‌സ്, സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ്…

    Read More »
  • Kerala

    കാറിടിച്ച് റോഡില്‍ വീണയാള്‍ തലയിലൂടെ ലോറി കയറി മരിച്ചു

    തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ചു റോഡില്‍ വീണയാള്‍ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോള്‍ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് പന്തളത്തേക്കു പോവുകയായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍. പെട്രോള്‍ പമ്പിനു സമീപം ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തില്‍ കയറാന്‍ പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറി കയറിയിറങ്ങി. ലോറി നിര്‍ത്താതെ പോയി. സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാര്‍ മരിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കൃഷ്ണകുമാറി ഇടിച്ചിട്ട കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.    

    Read More »
  • Kerala

    അരിക്കൊമ്പന്‍ വീണ്ടും പെരിയകനാല്‍ എസ്റ്റേറ്റില്‍; നിരീക്ഷിച്ച് വനംവകുപ്പ്

    മൂന്നാര്‍: ഇന്നലെ ദൗത്യമേഖലയായ 301 കോളനിക്ക് സമീപത്തെത്തിയ അരിക്കൊമ്പന്‍ വീണ്ടും പെരിയകനാല്‍ എസ്റ്റേറ്റിലേക്ക് കയറി. ഒരു പിടിയാനയ്ക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് അരിക്കൊമ്പന്‍ വീണ്ടും എസ്റ്റേറ്റിലേക്ക് കയറിയത്. പെരിയകനാല്‍ എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ ലയത്തിന്റെ സമീപത്തു കൂടെയാണ് ആനക്കൂട്ടം നീങ്ങിയത്. ഇതു ലയങ്ങളില്‍ താമസിക്കുന്ന ആളുകളെയും ഭീതിയിലാഴ്ത്തി. ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ, മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണ്. 29 ന് മോക്ക്ഡ്രില്‍ നടത്തും. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ രേഖകളും വനം വകുപ്പ് കൈമാറും.  

    Read More »
  • India

    സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹി ബി.ജെ.പി. ലീഗല്‍സെല്‍ കോ-കണ്‍വീനറായി അരങ്ങേറ്റം

    ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജിനെ പാര്‍ട്ടിയുടെ ഡല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറായി നിയമിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകയാണ് ബാന്‍സുരി. നിയമനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഡല്‍ഹി ഘടകം അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ അഭിപ്രായപ്പെട്ടു. ഡല്‍ഹി ലീഗല്‍ സെല്ലില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും മറ്റ് നേതാക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ബാന്‍സുരി ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളായിരുന്നു സുഷമ സ്വരാജ് 2019-ല്‍ 67-ാം വയസിലാണ് അന്തരിച്ചത്. ചെറുപ്രായത്തില്‍തന്നെ രാഷ്ട്രീയ രംഗത്തെത്തി. 1977-ല്‍ തന്റെ 25-ാം വയസില്‍ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍ക്ക് തൊഴില്‍വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഹരിയാനയിലെ വിദ്യാഭ്യാസം, ഭക്ഷ്യ- പൊതുവിതരണം തുടങ്ങിയ വകുപ്പുകളും ചുമതലയും അവര്‍ വഹിച്ചിട്ടുണ്ട്. വാജ്പേയി നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിസഭകളിലെല്ലാം അംഗമായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായും ചുരുങ്ങിയകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.…

    Read More »
  • Crime

    ബാഗിലും പേഴ്സിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമം, എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റില്‍

    കൊച്ചി: എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. ഇടുക്കി സ്വദേശി ആല്‍ബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ബാഗിലും പേഴ്സിലുമായി ഒളിപ്പിച്ച നിലയില്‍ 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും പത്തനംതിട്ടയ്ക്ക് ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. റൂറല്‍ എസ്പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിന് സമീപം ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ജില്ലാ ഡാന്‍സാഫ് ടീമിനെ കൂടാതെ ഇന്‍സ്പെക്ടര്‍ പിഎം ബൈജുവിന്റെ നേതൃത്വത്തിള്ള സംഘവും പരിശോധനയില്‍ പങ്കെടുത്തു.    

    Read More »
  • India

    രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; രൂപയ്‌ക്കെതിരേ അപകീര്‍ത്തി കേസെടുക്കണമെന്ന് കോടതി

    ബംഗളൂരു: കര്‍ണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപയ്‌ക്കെതിരേ അപകീര്‍ത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. രോഹിണിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു അഡീഷനല്‍ ചീഫ് മെട്രോപൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ മാസം ഫെയ്‌സ്ബുക്കിലൂടെയാണ് രൂപ പുറത്തു വിട്ടത്. പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നായിരുന്നു രൂപയുടെ അവകാശവാദം. തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും രോഹിണി പറഞ്ഞു. മൈസൂരു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ പുറത്തുവന്നത്.…

    Read More »
  • Kerala

    വിങ്ങിപ്പൊട്ടി മമ്മൂട്ടിയും ജയറാമും; പൊട്ടിക്കരഞ്ഞ് ദിലീപ്

    കൊച്ചി: അന്തരിച്ച നടന്‍ ഇന്നസെന്റിന് ആദരാഞ്ജലികളര്‍പ്പിച്ച് മലയാള സിനിമാലോകം. പലരും വികാരഭരിതരായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു. ഇന്നസെന്റിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണെന്ന് നടന്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു. ഗോഡ്ഫാദറില്‍ ചെറിയ വേഷത്തിലഭിനയിക്കുമ്പോള്‍ അദ്ദേഹമാണ് അഭിനന്ദിച്ചത്. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. സ്വന്തം ശൈലി ജനങ്ങളേറ്റെടുക്കുക എന്നത് വലിയ കാര്യമാണ്. അത് ഏറ്റെടുപ്പിച്ചയാളാണ് ഇന്നസെന്റെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരാള്‍ കണ്‍മുന്നില്‍ നിന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു നടന്‍ ജയസൂര്യയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിച്ചു എന്നതിലുപരി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്തെങ്കിലും പുതിയ തമാശകള്‍ കിട്ടിയാല്‍ അദ്ദേഹം വിളിക്കും പങ്കുവെയ്ക്കും. എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടയാളായിരുന്നു. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള തമാശപറയുന്നയാളാണ് അദ്ദേഹം. ഇത്രയും കാലം ജീവിച്ചിരുന്നത് പേരിനൊപ്പം തമാശയുള്ളതുകൊണ്ടാണെന്നും ജയസൂര്യ പറഞ്ഞു. വളരെക്കാലമായുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് സംവിധായകന്‍ മോഹന്‍ ഓര്‍മിച്ചു. എന്റെ സിനിമാജീവിതത്തിലേക്ക് ഒരാള്‍ മാത്രമേ തള്ളിക്കയറി വന്നിട്ടുള്ളൂ.…

    Read More »
  • Food

    മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന ഔഷധ ഗുണമുള്ള വാടാർ മഞ്ഞൾ…! ഒരു കിലോയ്ക്ക് വില ഒന്നര ലക്ഷം

       കിലോയ്ക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള വാടാർ മഞ്ഞൾ, ഒരു ലക്ഷം രൂപ വില വരുന്ന ബ്ലൂപ്രിന്റ് മഞ്ഞൾ എന്നിവയെ പറ്റി കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കേൾക്കാൻ മാത്രമല്ല നേരിട്ടു കാണാനും അവസരമുണ്ടായിരുന്നു.  ആകാശ വാണി, കണ്ണൂർ കിസാൻ വാണി, കേരള ജൈവ കർഷക സമിതി എന്നിവ ചേർന്ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച വിത്തറിവ് മേളയിൽ അപൂർവമായ 130 ലേറെ മഞ്ഞൾ ഇനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. തില്ലങ്കേരി ‘ജൈവകം’ വീട്ടിൽ ഷിംജിത്ത് തില്ലങ്കേരിയാണ് മഞ്ഞൾ പ്രദർശനവും വിൽപനയും നടത്തി ജനശ്രദ്ധ നേടിയത്. മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന തരം ഔഷധ ഗുണമുള്ളതാണ് വാടാർ മഞ്ഞൾ എന്ന് ഷിംജിത്ത് തില്ലങ്കേരി പറയുന്നു. ‘വാടാർ മഞ്ഞളിന് ഇരുമ്പിനെ ഉരുക്കാനുള്ള ശേഷിയും ഉണ്ട്. ബ്ലൂപ്രിന്റ് മഞ്ഞൾ എടുത്ത് ഒരു നോട്ട് ബുക്കിൽ എന്തെങ്കിലും എഴുതിയാൽ എന്താണോ കുത്തിക്കുറിക്കുന്നത് അവയുടെ പ്രിന്റ് അടിയിൽ 25 ഓളം പേജുകളിൽ രേഖപ്പെടുത്തും. ഇത് കൊണ്ടാണ്…

    Read More »
  • Movie

    അർജുൻ അശോകൻ ‘തീപ്പൊരി ബെന്നി,’ ഷൂട്ടിംഗ് തൊടുപുഴയിൽ തുടങ്ങി

    വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി.’ ഈ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന തികഞ്ഞ കുടുംബ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. യുവ നിരയിലെ ശ്രദ്ധേയനായ നടൻ അർജുൻ അശോകനാണ് ‘തീപ്പൊരി ബെന്നി’യെ അവതരിപ്പിക്കുന്നത്. വട്ടക്കുട്ടയിൽ ചേട്ടായിയായി ജഗദീഷും എത്തുന്നു. ഫെമിനാ ജോർജാണ് നായിക. ‘മിന്നൽ മുരളി’യിലെ നായികയാണ് ഫെമിന. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ‘തീപ്പൊരി ബെന്നി’ നിർമ്മിക്കുന്നത്. ടി.ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം- ശ്രീരാഗ് സജി. ഛായാഗ്രഹണം- അജയ് ഫ്രാൻസിസ് ജോർജ്.…

    Read More »
Back to top button
error: