Social MediaTRENDING

ആദ്യ ദിനം തന്നെ ബിഗ്‌ബോസില്‍ അഖില്‍ മാരാര്‍ക്ക് അപമാനം; ലാട്ടേനും അറിഞ്ഞുകൊണ്ടുള്ള ഒത്തുകളി എന്ന് ആരാധകര്‍

ലയാളികള്‍ക്ക് സുപരിചിതനാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ‘സന്ദേശം’ എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമകളില്‍ ഒന്നായ ‘ഒരു താത്വിക അവലോകനം’ അഖിലിന്‍േ്‌റതാണ്.

അതേസമയം, ഇദ്ദേഹം ഒരു കഴിവ്‌കെട്ടവന്‍ ആണ് എന്നാണ് അശ്വന്ത് കൊക്ക് പറഞ്ഞത്. മലയാള സിനിമകളെ താറടിച്ചു കാണിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. മലയാള സിനിമയില്‍ ഒന്നും ആകാതെ പോയതിന്റെ ഫ്രസ്‌ട്രേഷന്‍ കാരണമാണ് അശ്വന്ത് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് അഖില്‍ മാരാര്‍ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം, അഖില്‍ സമൂഹം മാധ്യമങ്ങളില്‍ ഇങ്ങനെ കിടന്നു അമ്മാവന്‍ കളിക്കുന്നത് ബിഗ് ബോസ് പരിപാടിയില്‍ കയറാന്‍ ആണ് എന്നും അശ്വന്ത് കോക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, പ്രേക്ഷകര്‍ എല്ലാവരും കരുതിയിരുന്നത് ആണെങ്കിലും വളരെ സര്‍പ്രൈസ് ആയിട്ട് ആയിരുന്നു അഖില്‍ മാരാറിന്റെ ബിഗ് ബോസ് പരിപാടിയിലേക്ക് ഉള്ള എന്‍ട്രി. സമൂഹമാധ്യമങ്ങളില്‍ ധാരാളം ആളുകള്‍ ആണ് ഇദ്ദേഹത്തിന്റെ എന്‍ട്രി ആഘോഷിച്ചത്. അതേസമയം പൊതുവില്‍ ബിഗ് ബോസിലെ ഈ സീസണില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍ എല്ലാവരും പുരോഗമന നിലപാടുകള്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളവര്‍ ആണ് എന്നും അവരുടെ കൂട്ടത്തില്‍ ഒരേയൊരു അമ്മാവന്‍ അഖില്‍ മാരാര്‍ മാത്രമാണ് എന്നുമാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം ഒരു ചെണ്ടയായി മാറാന്‍ സാധ്യതയുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

എന്നാല്‍, കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന വ്യക്തികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. മാത്രവുമല്ല മതവും വലതുപക്ഷ രാഷ്ട്രീയവും അന്ധവിശ്വാസവും സ്ത്രീവിരുദ്ധതയും സ്യൂഡോ സയന്‍സും എല്ലാം അരച്ചു കലക്കി കുടിച്ചുകളില്‍ ഒരാളാണ് ഇദ്ദേഹം എന്നും അതുകൊണ്ടുതന്നെ ഡോ. രജിത് കുമാറിനെ പോലെയും ഡോ. റോബിന്‍ രാധാകൃഷ്ണനെ പോലെയും എല്ലാം ഇദ്ദേഹവും ഒരു സ്റ്റാര്‍ ആയി മാറാന്‍ സാധ്യതയുണ്ട് എന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. അതേസമയം ആദ്യത്തെ ദിവസം തന്നെ ഇദ്ദേഹത്തിന് ബിഗ് ബോസ് വീട്ടില്‍ നിന്നും അപമാനം നേരിട്ടു എന്ന ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: